ജര്‍മനിയില്‍ ഒരു പാര്‍ക്കില്‍ ജോലി ചെയ്യുകയായിരുന്ന സ്ത്രീയെ കുത്തിക്കൊലപ്പെടുത്താന്‍ അഫ്ഗാന്‍കാരനായ യുവാവിന്റെ ശ്രമം. ബെര്‍ലിനിലെ വില്‍മേഴ്സ്ഡോര്‍ഫ് പ്രദേശത്തെ ഒരു പാര്‍ക്കില്‍ പൂന്തോട്ടം പരിപാലിക്കുന്ന അമ്പത്തിയെട്ടുകാരിയെയാണ് ഇരുപത്തിയൊമ്പത് കാരനായ അഫ്ഗാന് യുവാവ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണത്തില്‍ സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സ്ത്രീകള്‍ പുറത്തിറങ്ങി ജോലി ചെയ്യുന്നത് ഇഷ്ടമല്ലാതിരുന്നതിനാലാണ് ഇയാള്‍ അക്രമിച്ചതെന്നാണ് വിവരം. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. അക്രമിയായ യുവാവ് സ്ത്രീയുടെ അടുത്തെത്തി സംസാരിക്കുകയായിരുന്നു. ഇതിനിടയില്‍ പെട്ടെന്ന് ഇയാള്‍ കത്തി പുറത്തെടുത്ത് സ്ത്രീയുടെ കഴുത്തില്‍ പലതവണ കുത്തി പരിക്കേല്‍പ്പിച്ചു. സംഭവം കണ്ട് സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിച്ച വഴിയാത്രക്കാരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം അഫ്ഗാന് യുവാവിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. കൊലപാതക ശ്രമം, അക്രമാസക്തമായ ആക്രമണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അന്ധമായ മതവിശ്വാസത്തിന്റെ പ്രചോദനമാണ് യുവാവ് അക്രമം നടത്തിയതിന് പിന്നിലെന്ന് സംശയിക്കുന്നു. ഇയാള്‍…
Read More