മലപ്പുറം:മനുഷ്യന് പ്രായമേറും തോറും സഹജീവികളോടുള്ള സ്‌നേഹം കുറഞ്ഞു വരുന്ന കാഴ്ചയാണ് ലോകമെമ്പാടും ഇന്ന് കണ്ടുവരുന്നത്. എന്നാല്‍ മലപ്പുറത്തു നിന്നു വരുന്നത് ഉദാത്തമായ സഹജീവി സ്‌നേഹത്തിന്റെ വാര്‍ത്തയാണ്. കിണറ്റില്‍ വീണ അഫ്‌ലിദയെ മരണമുഖത്തുനിന്നു രക്ഷപ്പെടുത്തിയാണ് വിദ്യാര്‍ത്ഥിയായ ശ്രീജിത്താണ് കഥയിലെ നായകന്‍. താനൂര്‍ മോര്യയിലാണ് സ്‌നേഹത്തിന്റെ ഒരായിരം സന്ദേശം ഉയര്‍ത്തിയ സംഭവം നടന്നത്. വീടിനു സമീപത്തുള്ള കിണറ്റില്‍ അബദ്ധത്തില്‍ വീണ പെണ്‍കുട്ടിയ്ക്ക് ജീവിതം തിരികെ നല്‍കിയത് അയല്‍വാസിയായ ഈ പ്ലസ്ടു വിദ്യാര്‍ഥിയുടെ അസാമാന്യ ധീരതയായിരുന്നു. താനൂര്‍ മോര്യ എരഞ്ഞോളി കോയയുടെയും നസീമയുടെയും മകളായ അഫ് ലിദയാണ് കഴിഞ്ഞദിവസം വെള്ളം കോരുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണത്. കിണറിന് ആള്‍മറയോ സുരക്ഷാവലയമോ ഉണ്ടായിരുന്നില്ല. അഫ്‌ലിദ കിണറ്റിലേക്ക് വീഴുന്നതു കണ്ട് ശ്രീജിത്ത് ഓടിയെത്തി കിണറ്റിലേക്ക് ചാടുകയായിരുന്നു. കിണറ്റില്‍വീണ അഫ്‌ലിദ മുങ്ങിത്താഴുന്നതിനിടെയാണ് ജീവന്‍പോലും അപകടത്തില്‍ പെടുത്തി ശ്രീജിത്ത് കിണറ്റിലേക്ക് ചാടിയത് . ഈ സമയം കിണറ്റില്‍…
Read More