നിക്കരഗ്വെയില് ബസ് താഴ് വരയിലേക്ക് മറിഞ്ഞ് കുട്ടികളടക്കം ആറുമരണം. തേനീച്ചയുടെ കുത്തേറ്റാണ് ആളുകള്‍ക്ക് മരണം സംഭവിച്ചത്. റോഡിലൂടെ പോകുന്നതിനിടെ നിയന്ത്രണം വിട്ട ബസ് 160 അടി താഴ്ച്ചയിലേക്ക് വീഴുകയും അവിടെയുണ്ടായിരുന്ന ഒരു തേനീച്ച കൂട്ടില്‍ തട്ടുകയുമായിരുന്നു. തുടര്‍ന്ന് അവ കൂട്ടമായി ബസിലുള്ളവരെ ആക്രമിക്കുകയായിരുന്നു. ആഫ്രിക്കന്‍ തേനിച്ചകളെ പാര്‍പ്പിച്ചിരുന്ന കൂടുകള്‍ക്ക് മുകളിലൂടെയാണ് ബസ് നീങ്ങിയിരുന്നത്. ബസ് മറിഞ്ഞെങ്കിലും ആര്‍ക്കും ജീവഹാനി സംഭവിച്ചിരുന്നില്ല. എന്നാല്‍ തേനീച്ചകള്‍ ഇളകിയെത്തിയത് കാര്യങ്ങള്‍ ഗുരുതരമാക്കി. 45 പേര്‍ക്കാണ് തേനീച്ചകളുടെ കുത്തേറ്റത്. അപകടം നടന്നതറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും, തേനിച്ചക്കൂട്ടം അക്രമാസക്തമായിരുന്നതിനാല്‍ അവര്‍ക്ക് അടുക്കാന്‍ സാധിച്ചില്ല. ഗര്‍ഭിണിയായ യുവതിയുള്‍പ്പെടെ തേനീച്ചകളുടെ കുത്തേറ്റ് ശരീരമാസകലം പാടുമായി രക്ഷപെട്ടവരെ ആശുപത്രിയിലെത്തിച്ചു. തേനീച്ചകളുടെ ആക്രമണം എത്രമാത്രം ഭീകരമായിരുന്നെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. അതേസമയം പരുക്കേറ്റവര്‍ക്ക് ചികില്‍സ നല്കി വരുകയാണന്നും, അവരുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. തേനീച്ചകളില്‍ തന്നെ ഏറ്റവും…
Read More