ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം കോട്ടയത്ത് വ്യാപകമാകുന്നു. പള്ളിക്കത്തോട് ഇളമ്പള്ളി നിവാസികളാണ് ഇപ്പോള്‍ ഒച്ചിന്റെ ശല്യം സഹിക്കാനാകാതെ വലയുന്നത്. വീടിന്റെ ഭിത്തിയിലും മതിലിലും ചെടിയിലും പറ്റം ചേര്‍ന്നിരിക്കുന്ന ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ഇവയെ നിയന്ത്രിക്കാന്‍ കഴിയാതെ ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. മണല്‍, സിമന്റ്, കോണ്‍ക്രീറ്റുവരെ ഇവയുടെ ഭക്ഷണമെനുവിലുണ്ട്. കിണറ്റില്‍ വീണാലോ കുടിവെള്ളത്തിനും നിറവ്യത്യാസം. എന്ത് ചെയ്യണമെന്നറിയാതെ നാട്ടുകാര്‍ വ്യാകുലപ്പെടുകയാണ്. പ്രധാനമായും പള്ളിക്കത്തോട് ഇളമ്പള്ളിയിലാണ് ഇവയുടെ ശല്യമേറിയത്. ഇളമ്പള്ളിയോട് ചേര്‍ന്നുള്ള എലിക്കുളം-വാഴൂര്‍ പഞ്ചായത്തുകളിലും ഒച്ചുകളെത്തിത്തുടങ്ങിയെന്ന് നാട്ടുകാര്‍ പറയുന്നു. കറിയുപ്പ് വിതറി കൊല്ലാനാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ അമിതമായ ഉപ്പിന്റെ ഉപയോഗം മണ്ണിന്റെ രാസഘടനയില്‍ മാറ്റം ഉണ്ടാക്കി കൃഷിക്ക് അനുയോജ്യമല്ലാതാക്കുമോയെന്നാണ് നാട്ടുകാര്‍ക്ക് ഭയം. ഈ ഒച്ചിന്റെ വിസര്‍ജ്യത്തിലൂടെ മസ്തിഷ്‌കജ്വരം പടരുമെന്നും ആളുകള്‍ ഭയക്കുന്നു.ശല്യം വര്‍ധിച്ചതിനാല്‍ കുമരകം കൃഷിവിജ്ഞാനകേന്ദ്രം മേധാവി ജി. ജയലക്ഷ്മിയുടെ നേതൃത്വത്തില്‍ ഒരു സംഘം പ്രദേശത്തെത്തി, ആഫ്രിക്കന്‍ ഒച്ചിനെക്കുറിച്ച്…
Read MoreTag: african snail
വിട്ടുമാറാത്ത തലവേദനയെത്തുടര്‍ന്ന് ചികിത്സ തേടിയപ്പോള്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം ! ഒച്ച് വില്ലനാകുന്നത് ഇങ്ങനെ…
അഫ്രിക്കന്‍ ഒച്ചിനെക്കൊണ്ടുള്ള ശല്യം അവസാനിക്കുന്നില്ല.തലച്ചോറിനെ മാരകമായി ബാധിക്കുന്ന അപൂര്‍വ മെനിഞ്ചൈറ്റിസ് രോഗം കോട്ടയത്ത് കണ്ടെത്തിയെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഒച്ചിന്റെ ശരീരത്തിലെ വിരകള്‍ മനുഷ്യശരീരത്തില്‍ എത്തി അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്ന രോഗമാണിത്. അതിരമ്പുഴ സ്വദേശിയായ അറുപത്തിനാലുകാരനിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. എസ്എച്ച് മെഡിക്കല്‍ സെന്ററില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. കൃത്യസമയത്ത് രോഗം തിരിച്ചറിഞ്ഞു ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞതിനാല്‍ ആരോഗ്യത്തിനു കുഴപ്പമുണ്ടായില്ല. സംസ്ഥാനത്ത് ഇതിനു മുന്‍പ് രണ്ടു പേരിലാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഒച്ചിന്റെ ശരീരത്തില്‍ കാണുന്ന സൂക്ഷ്മമായ വിരവര്‍ഗത്തില്‍പെട്ട (ആന്‍ജിയോസ്‌ട്രോന്‍ജൈലസ് കന്റൊനെന്‍സിസ് ) ജീവി ആണ് ഇസ്‌നോഫിലിക്ക് മെനിഞ്ചൈറ്റിസ് ഉണ്ടാക്കുന്നത്. എലികളില്‍ നിന്നാണ് ഈ വിരകള്‍ ഒച്ചുകളില്‍ എത്തുന്നത്. ഒച്ച് വീണതും ഒച്ചിന്റെ സാന്നിധ്യം ഉള്ളതുമായ ജലം ഉപയോഗിക്കുന്നവരില്‍ ആണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വെള്ളത്തിലൂടെ…
Read Moreവിനാശകാരിയായ ആഫ്രിക്കന്‍ ഒച്ച് ഇനി പണം നേടിത്തരും ! കൊല്ലം എഴുകോണുകാരെ സന്തോഷിപ്പിക്കുന്ന വാര്‍ത്ത ഇങ്ങനെ…
വിനാശകാരിയായ ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം കേരളത്തിലെ പല ഗ്രാമങ്ങളെയും ആശങ്കയിലാക്കുന്നുണ്ട്. ഇത്തരത്തില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം കൊണ്ട് വലയുന്ന പ്രദേശമാണ് കൊല്ലം എഴുകോണ്‍. ഇപ്പോള്‍ ഒരു സന്തോഷവാര്‍ത്തയാണ് പ്രദേശവാസികളെ തേടിയെത്തുന്നത്. ഈ ഒച്ചിനെ ശേഖരിച്ച് നല്‍കുന്നവര്‍ക്ക് അബ്ദുള്‍കലാം ഫാര്‍മേഴ്സ് പ്രൊഡ്യുസേഴ്‌സ് സൊസൈറ്റി പണം നല്‍കുമെന്നതാണത്. ഒച്ചുകള്‍ ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാക്കിയത്. അവര്‍ക്ക് ചെറിയ കൈത്താങ്ങാവുകയാണ് ഡോ.എ.പി.ജെ.അബ്ദുള്‍കലാം ഫാര്‍മേഴ്സ് പ്രൊഡ്യുസേഴ്‌സ് സൊസൈറ്റി. ഒരു ഒച്ചിന് മൂന്നു രൂപ വീതമാണ് സൊസൈറ്റി നല്‍കുന്നത്. ഒച്ച് നശീകരണത്തിനായി കാര്‍ഷിക സര്‍വകലാശാലയുടെയും കൃഷിവകുപ്പിന്റെയും നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സ്ഥലം എംഎല്‍എ കൂടിയായ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വിലയിരുത്തി. ഒച്ചിന് കെണിയൊരുക്കുന്നതിനായുള്ള കിറ്റും വിതരണം ചെയ്തു. കൃഷി നാശത്തിന് നഷ്ടപരിഹാരം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.
Read Moreകൊച്ചിയെ ഭീതിയിലാഴ്ത്തി ആഫ്രിക്കന്‍ ഒച്ചുകള്‍ ! ഭക്ഷണം പോലും പാകം ചെയ്യാന്‍ കഴിയാത്ത അവസ്ഥ; എന്തു ചെയ്യണമെന്ന് ഒരെത്തുംപിടിയുമില്ലാതെ നാട്ടുകാര്‍…
അഫ്രിക്കന്‍ ഒച്ചുകളുടെ തേര്‍വാഴ്ച കൊച്ചിയെ ഭീതിയിലാഴ്ത്തുന്നു.കൊച്ചിയിലെ കാക്കനാട്, കളമശേരി, ഏലൂര്‍, പശ്ചിമ കൊച്ചി മേഖലകളിലാണ് വീടിനകത്തു നുഴഞ്ഞു കയറി അഫ്രിക്കന്‍ ഒച്ചുകള്‍ വന്‍ നാശം വിതയ്ക്കുന്നത്. അടുക്കളയില്‍ പാത്രങ്ങളില്‍ ഉള്‍പ്പെടെ കയറുന്നതിനാല്‍ ഭക്ഷണം പാകം ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയിലാണു നാട്ടുകാര്‍. കൈപ്പത്തിയോളം വലുപ്പമുണ്ട് ഇവയില്‍ മിക്കതിനും. ഇവ പറ്റിപ്പിടിച്ചു കയറുമെന്നതിനാല്‍ വീടിന്റെ ജനാലകള്‍ പോലും തുറന്നിടാന്‍ കഴിയാത്ത അവസ്ഥയാണ്. ഇവയുടെ ശരീര സ്രവം ശുദ്ധജലത്തില്‍ കലര്‍ന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ ജനം ഭീതിയിലാണ്. കിണറിന്റെ പരിസരത്തും ഇവ കൂട്ടത്തോടെ പറ്റിപ്പിടിച്ചിരിക്കുന്നതിനാല്‍ ജല ശുചിത്വം ഉറപ്പാക്കാനും മാര്‍ഗമില്ല. നശിപ്പിക്കാന്‍ കാര്യക്ഷമമായ നടപടികളില്ല എന്നതാണ് ഇവയുടെ വ്യാപനത്തിന് ഇടയാക്കുന്നത്. വ്യവസായ മേഖലയായ ഏലൂര്‍, കളമശേരി നഗരസഭകളില്‍ അഞ്ചു വര്‍ഷമായി ഇവയുടെ സാന്നിധ്യമുണ്ടെങ്കിലും മഴക്കാലത്ത് ഇവ പെരുകുന്നതോടെ ശല്യം രൂക്ഷമാവും. പുത്തലത്ത് വാര്‍ഡിലാണ് ആഫ്രിക്കന്‍ ഒച്ചുകള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. വാഴ,…
Read More