പാക് ക്രിക്കറ്റര്‍ ഡാനിഷ് കനേരിയയുമായി ബന്ധപ്പെട്ട വിവാദം കൊടുമ്പിരി കൊള്ളുന്നതിനിടെ വീണ്ടുമൊരു മത വിദ്വേഷ വിഷയത്തില്‍ പാക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷഹീദ് അഫ്രീദിയും വിവാദത്തില്‍. ഇന്ത്യന്‍ ടെലിവിഷന്‍ സീരിയല്‍ കണ്ട് ആരതി ഉഴിയുന്നത് മകള്‍ അനുകരിച്ചതില്‍ പ്രതിഷേധിച്ച ടെലിവിഷന്‍ അടിച്ചു പൊട്ടിച്ചു എന്ന അഫ്രീദിയുടെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അഫ്രീദി നടത്തിയ വെളിപ്പെടുത്തല്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പാക് ചാനലിന് അഫ്രീദി നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. മകളുടെ പ്രവര്‍ത്തിയില്‍ രോഷം പ്രകടിപ്പിച്ച ശേഷം മകളുടെ മുന്നിലിരുന്ന് ടി.വി. കാണരുത് എന്നും ഒറ്റയ്ക്കിരിക്കുമ്പോള്‍ കണ്ടാല്‍ മതിയെന്ന് ഭാര്യയോട് നിര്‍ദേശിക്കുകയും ചെയ്തതായി താരം പറയുന്നു. ”ഒരു ദിവസം താന്‍ മുറിയില്‍ നിന്നും പുറത്തേക്ക് വരുമ്പോള്‍ മകള്‍ ടി വി കാണുകയായിരുന്നു. അതിലെ ആരതി ഉഴിയുന്ന രംഗം…
Read More