മരണമുഖത്ത് നിന്ന് തന്നെ രക്ഷിച്ച നാടിനെയും നാട്ടുകാരെയും തികച്ചും മാതൃകാപരമായ രീതിയില്‍ സഹായിക്കാനൊരുങ്ങുകയാണ് അമേലി എന്ന പത്തൊമ്പതുകാരി. കഴിഞ്ഞവര്‍ഷം നദീവിനോദമായ റാഫ്റ്റിംഗിനിടെയാണ് ബ്രിട്ടീഷ് വംശജയായ അമേലി ഓസ്ബോണ്‍ സ്മിത്ത് എന്ന പതിനെട്ടുകാരിയ്ക്ക് ആഫ്രിക്കന്‍ രാജ്യമായ സാംബിയയില്‍ വച്ച് വലിയ അപകടമുണ്ടായത്. ഒരു മുതല അമേലിയെ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. അപകടത്തില്‍ നിന്നും അമേലിയെ സുഹൃത്ത് രക്ഷിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് അവളെ എയര്‍ലിഫ്റ്റിലൂടെ ലുസാക്കയിലേക്കും അവിടെ നിന്ന് ലണ്ടനിലേക്കും എത്തിച്ചു. അവിടെ ഏഴോളം ശസ്ത്രക്രിയക്ക് വിധേയമാക്കി. തനിക്ക് ചികിത്സാ സഹായം ചെയ്ത സാംബിയയിലെ ഭാവി തലമുറയ്ക്ക് ഒരു നല്ല നാളെയുണ്ടാകാന്‍ ഒരു സ്കൂള്‍ നിര്‍മ്മിച്ച് നല്കി പ്രത്യുപകാരം ചെയ്യാനായിരുന്നു അമേലിയുടെ തീരുമാനം. ഇപ്പോള്‍ ഡര്‍ഹാം യൂണിവേഴ്സിറ്റിയില്‍ സൈക്കോളജി പഠിക്കുന്ന അമേലി മാധ്യമ അഭിമുഖങ്ങളിലൂടെയും ഇന്റര്‍നാഷണല്‍ സംഘടനകളിലുടെയും 38 ലക്ഷത്തോളം സ്വരൂപിച്ച് സ്കൂള്‍ പ്രവര്‍ത്തനത്തിന് നല്കി. 100 ഓളം കുട്ടികളുടെ ഭാവിയാണ്…
Read More