തിരുവനന്തപുരം: കാഴ്ചയില്‍ അടിമുടി ഭക്തിയുമായി അഗസ്ത്യാര്‍കൂടം കയറാനെത്തിയവരെ പരിശോധിച്ച വനം വകുപ്പ് അധികൃതര്‍ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. ഭക്തരേപ്പോലെ ഭസ്മക്കുറിയും ചന്ദനവുമൊക്കെയണിഞ്ഞ് എത്തിയവരില്‍ നിന്ന് പിടികൂടിയത് മദ്യത്തിന്റെ വിപുലമായ ശേഖരമാണ്. കൈയ്യില്‍ ബ്ലഡ് ബാഗുകളില്‍ മദ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ കാലുകളില്‍ കെട്ടവച്ച നിലയില്‍ മദ്യക്കുപ്പികളും കണ്ടെത്തി. അഗസ്ത്യാര്‍കൂടത്തില്‍ മദ്യനിരോധനം കര്‍ശനമായി നടപ്പിലാക്കിയിട്ടുണ്ട്. പരിശോധനയില്‍ മദ്യം പിടികൂടിയതോടെ തെളിവിനായി വനംവകുപ്പ് അധികൃതര്‍ ഫോട്ടോ കൂടി എടുത്തു സൂക്ഷിച്ചു. ഫോട്ടോ പുറത്തു വന്നതോടെയാണ് അഗസ്ത്യാര്‍കൂടത്തിലെ യാത്രയ്ക്കായി ഒപ്പം മദ്യം കൂടി സന്ദര്‍ശകര്‍ കരുതുന്നതായി വ്യക്തമായത്. മദ്യം ബാഗുകളില്‍ നിന്ന് പിടിക്കാറുണ്ടെങ്കിലും ഇതുപോലെയുള്ള മദ്യം പിടിക്കല്‍ ആദ്യമായിട്ടെന്ന് ഫോറസ്‌ററ് അധികൃതരും വ്യക്തമാക്കുന്നു. മദ്യവുമായി അഗസ്ത്യാര്‍കൂടം കയാറാനെത്തിയവരെ മാറ്റി നിര്‍ത്തി അവരുടെ പാസുകള്‍ മുഴുവന്‍ റദ്ദ് ചെയ്തത് അവരെ തിരിച്ചയച്ചെന്നും ഫോറസ്‌ററ് അധികൃതര്‍ വ്യക്തമാക്കി. സംഭവം തങ്ങളെ ഞെട്ടിച്ചുവെന്നും അധികൃതര്‍…
Read More