ഒരു രാജ്യം നശിപ്പിക്കാന്‍ യുദ്ധത്തിന്റെ ആവശ്യമില്ല. മറിച്ച്, അവിടുത്തെ യുവാക്കളെ ലഹരിക്ക് അടിമകളാക്കിയാല്‍ മതി” ദീര്‍ഘദര്‍ശികളാരോ പറഞ്ഞതാണ്. യുവാക്കള്‍ക്കിടയിലെ ലഹരിയുപയോഗം അനുദിനം വര്‍ധിച്ചുവരുന്നത് ഈ വാക്കുകളെ സാധൂകരിക്കുന്നു. കോളജുകളില്‍നിന്നും ഇന്നു സ്‌കൂളുകളിലേക്കു വ്യാപിച്ചിരിക്കുകയാണ് ലഹരി മാഫിയയുടെ വേരുകള്‍. ട്യൂബ് ഗം, വൈറ്റ്‌നര്‍ അങ്ങനെ എന്തും ഏതും ലഹരിയായി ഉപയോഗിക്കുന്ന അപകടകരമായ പ്രവണതയാണ് ഇന്നുള്ളത്. സാധാരണക്കാരായ കുട്ടികളിലേക്കു ലഹരി മാഫിയ പിടി മുറുക്കുമ്പോള്‍ അവിടെ അവരുടെ ജീവിതവും കുടുംബത്തിന്റെ പ്രതീക്ഷയുമാണ് തകരുന്നത്. അതിന്റെ പശ്ചാത്തലത്തില്‍ ലഹരി ഉപയോഗത്തെക്കുറിച്ചും അതിന്റെ പ്രത്യാഘതങ്ങളെക്കുറിച്ചും റിയലിസ്റ്റിക്കായി കഥ പറയുകയാണ് അഘോരം എന്ന ചിത്രം. ഒപ്പം നല്ല നാളെക്കു വേണ്ടിയുള്ളതാകണം നമ്മുടെ യുവത്വം എന്ന് സന്ദേശം പകരുകയാണ്.ഷോബി തിലകന്‍, ജോബി, മനോജ് ഗിന്നസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളുമുണ്ട്. നടന്‍ ഷോബി തിലകന്റെ മകന്‍ ദേവ്നന്ദന്‍ എസ്. തിലക്…
Read More