ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപക സമരത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍. ഓഗസ്റ്റ് ഏഴു മുതല്‍ 14 വരെ വിവിധ സംസ്ഥാനങ്ങളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് സംയുക്ത കര്‍ഷക സംഘടന നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. ആദ്യഘട്ടത്തില്‍ ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാള്‍, മധ്യപ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളിലാണ് പ്രതിഷേധം നടക്കുക. മക്കളെ രാജ്യസേവനത്തിന് അയയ്ക്കുന്ന കര്‍ഷക മാതാപിതാക്കള്‍ക്ക് പദ്ധതി തിരിച്ചടിയാണെന്നും രാകേഷ് ടികായത്ത് പ്രതികരിച്ചു. കര്‍ഷക കുടുംബങ്ങള്‍ക്കും മാത്രമല്ല രാജ്യസുരക്ഷയ്ക്കും പദ്ധതി ദോഷകരമാണെന്നും ടികായത്ത് കൂട്ടിച്ചേര്‍ത്തു.
Read MoreTag: agnipath
വര്‍ഷത്തില്‍ ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് അവസരം ! ജീവത്യാഗം ചെയ്യേണ്ടി വന്നാല്‍ ഒരു കോടി നഷ്ടപരിഹാരം; കലാപകാരികള്‍ക്ക് സൈന്യത്തില്‍ അവസരമില്ല…
അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കാളിയായവര്‍ക്കു സൈന്യത്തില്‍ പ്രവേശനമുണ്ടാകില്ലെന്ന് വ്യക്തമാക്കി ലഫ്. ജനറല്‍ അനില്‍ പുരി. സൈന്യത്തിന്റെ അടിത്തറ തന്നെ അച്ചടക്കത്തിലാണ്. കലാപകാരികള്‍ക്ക് സൈന്യത്തില്‍ സ്ഥാനം ഉണ്ടാകില്ല. അഗ്നിപഥ് പദ്ധതി പ്രകാരമുള്ള നിയമനങ്ങള്‍ക്ക് പോലീസ് പരിശോധന ഒഴിവാക്കാനാകാത്തതാണെന്നും, കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടാല്‍ അഗ്നിവീര്‍ നിയമനത്തിന് അപേക്ഷിക്കാന്‍ കഴിയില്ലെന്നും ലഫ്. ജനറല്‍ അനില്‍ പുരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഗ്നിവീര്‍ ജീവത്യാഗം ചെയ്യേണ്ടിവന്നാല്‍ ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കും. സൈനികര്‍ക്ക് നിലവിലുളള അലവന്‍സുകള്‍ അഗ്നിവീരന്മാര്ക്കും ലഭിക്കും. വേര്‍തിരിവ് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അഗ്നിപഥ് പദ്ധതിയില്‍ ആദ്യ ബാച്ചിനെ വ്യോമസേനയില്‍ ഡിസംബറിനു മുന്‍പ് തിരഞ്ഞെടുക്കും. ജൂണ്‍ 24ന് റജിസട്രേഷന് ആരംഭിക്കും. ജൂലൈ 24 മുതല്‍ പ്രാഥമിക പരീക്ഷ ഓണ്‍ലൈനായി നടത്തും. നവംബര്‍ 21നു മുന്‍പ് നാവിക സേനയിലേക്കുള്ള അഗ്നിവീര്‍ നിയമനം നടക്കും. അഗ്നിപഥ് വഴി 46,000 പേരെ മാത്രമാണ് ഈ വര്‍ഷം റിക്രൂട്ട്…
Read Moreഒരു പട്ടാളക്കാരനെ പട്ടാളക്കാരനാക്കി മാറ്റിയെടുക്കാന്‍ നാലു വര്‍ഷം പോര ! അഗ്നിപഥിന്റെ ദോഷവശങ്ങളെപ്പെറ്റി മേജര്‍ രവി…
കേന്ദ്ര സര്‍ക്കാര്‍ വിപ്ലവകരമായി അവതരിപ്പിച്ച നാലു വര്‍ഷ സൈനിക നിയമന പദ്ധതി അഗ്നിപഥിനെ നിശിതമായി വിമര്‍ശിച്ച് മേജര്‍ രവി. ‘ഒരു പട്ടാളക്കാരനെ പട്ടാളക്കാരനാക്കി മാറ്റിയെടുക്കാന്‍ ചുരുങ്ങിയത് അഞ്ച് മുതല്‍ ആറ് വര്‍ഷം വരെയാണ് വേണ്ടത്. ഇതെന്തോ പിക്നിക്കിനു വന്നു പോകുന്നതു പോലെ വന്നിട്ടു പോകുന്നു’ എന്നാണ് മേജര്‍ രവി വിമര്‍ശിക്കുന്നത്. ചെലവ് ചുരുക്കുന്നുവെന്ന് പറഞ്ഞ് രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി ഇങ്ങനെ ചെയ്യരുതെന്നും മേജര്‍ രവി പറയുന്നു. ”പുതിയ ആയുധസാമഗ്രികള്‍ വാങ്ങണമെന്ന് പറയുന്നു. പക്ഷേ ഇത് വാങ്ങിയാലും നാലു വര്‍ഷത്തെ ട്രെയിനിങ് കൊണ്ട് അവര്‍ക്കിത് കൈകാര്യം ചെയ്യാന്‍ കഴിയില്ല. അതിനാല്‍ സാങ്കേതികമായി ഒരു സൈനികന് പ്രാപ്തനാകണമെങ്കില്‍ ചുരുങ്ങിയത് അയാള്‍ക്ക് 6-7 വര്‍ഷത്തെ പരിശീലനം വേണം”.മേജര്‍ രവി പറയുന്നു. ചെലവു ചുരുക്കാനെന്നു പറഞ്ഞാണ് ഇങ്ങനെ ചെയ്യുന്നത്. അതിന്റെ കൂടെ സ്ഥിര നിയമനത്തിനായുള്ള റിക്രൂട്ട്മെന്റ് നിര്‍ത്താന്‍ പോകുന്നതായും കേള്‍ക്കുന്നു. ഒരു യുദ്ധം വന്നുകഴിഞ്ഞാല്‍…
Read More