കുമരകം: മുൻ കാലങ്ങളെ അപേക്ഷിച്ച് വേനൽ അതികഠിനമായതിനാൽ കാർഷിക വിളകളെ സംരക്ഷിക്കാൻ കർഷകർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കൃഷി വിജ്ഞാനകേന്ദ്രം അറിയിച്ചു. വിളകൾ സംരക്ഷിക്കുന്നതിനായി താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കാം. ► ചൂടുകൂടിയ കാലാവസ്ഥയിൽ ആവശ്യാനുസരണം വൈകുന്നേരങ്ങളിൽ ജലസേചനം നൽകുക. ► മണ്ണിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ ലഭ്യമായ ജൈവ വസ്തുക്കൾ ഉപയോഗിച്ച് പുതയിടുക. ► വിളകൾക്ക് സൂര്യാഘാതം ഏൽക്കാതിരിക്കാൻ തണൽ നൽകുക. ► ചൂടു കൂടിയ ഈ സാഹചര്യത്തിൽ മണ്ണ് അധികം ഇളക്കാതിരിക്കുക. ►വൃക്ഷങ്ങളിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ കട മുതൽ കവര വരെ കുമ്മായം പൂശുക. ► തീ പടരാനുള്ള സാധ്യത ഉള്ളതിനാൽ കരിയില കത്തിക്കാതിരിക്കുക. പറമ്പിൽ ഫയർ ബൽറ്റ് കൊണ്ട് സംരക്ഷിക്കേണ്ടതാണ്. ► പച്ചക്കറി വിളകളിൽ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ആക്രമണം കൂടുന്നതായി കാണപ്പെടുന്നു. ഉദാഹരണത്തിന് മണ്ഡരി, ഇലപ്പേൻ, മുഞ്ഞ, വെള്ളീച്ച എന്നിവയുടെ വർധനവിനുള്ള സാഹചര്യം അനുകൂലമാണ്. ഈ…
Read MoreTag: agriculture
കൊക്കോയ്ക്കു മാത്രമല്ല, കാപ്പിക്കും നല്ല കാലം; 550കടന്ന് കാപ്പിപ്പൊടിവില
കോട്ടയം: കടുംകാപ്പിക്ക് ചായക്കടയില്‍ വില കൂട്ടിവാങ്ങിയാല് പരിഭവം പറഞ്ഞിട്ടു കാര്യമില്ല. കാപ്പിപ്പൊടി കിലോ വില 550 കടന്നിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ 300 രൂപയില്‍നിന്നാണ് ഈ കയറ്റം. കാപ്പിക്കുരു തൊണ്ടന് 120-130, കുത്തിയത് 350-360 നിരക്കിലേക്ക് കയറി.മൂന്നു വര്‍ഷം മുന്‍പുവരെ കാപ്പി പറിച്ചാല്‍ പണിക്കൂലി കര്ഷകന് മുതലാകില്ലായിരുന്നു. കാപ്പി ആര്‍ക്കും പറിച്ചുകൊണ്ടുപോകാം എന്നു ബോര്‍ഡ് വച്ച കാലവുമുണ്ട്. കാപ്പിപ്പൊടി വില രണ്ടാഴ്ചയ്ക്കുള്ളിലാണ് കിലോയ്ക്ക് 120 മുതല്‍ 150 രൂപ വരെ ഉയര്‍ന്നത്. വിദേശത്ത് ഡിമാന്‍ഡ് വര്‍ധിച്ചതോടെ കാപ്പിക്കുരു കിട്ടാനില്ലാത്തത് ഡിമാന്‍ഡ് ഉയര്‍ത്തി. കാപ്പിക്കുരു വില ഉയരുമെന്ന് അറിയാതെ വിളവെടുപ്പു സീസണില്‍ വിറ്റുപോയത് ചില കര്‍ഷകര്‍ക്ക് തിരിച്ചടിയായി. റബര്‍ നിരാശപ്പെടുത്തുമ്പോള്‍ കാപ്പിയും കൊക്കോയും കുരുമുളകും ഇഞ്ചിയും ഇക്കൊല്ലം നേട്ടമാകുകയാണ്.അതേസമയം വാഴക്കുലയ്ക്ക് വില കുത്തനെ ഇടിയുകയും ചെയ്തു.നാടന്‍ ഞാലിപ്പൂവനും പാളയംകോടനും വ്യാപാരികള്‍ വാങ്ങാന്‍ താത്പര്യപ്പെടുന്നില്ല. കൊടുചൂടില്‍ പഴം പെട്ടെന്നി കറുത്ത് കേടാകുന്നതിനാൽ…
Read Moreആഘോഷമാക്കാം കൊക്കോ ഡേ ; കൂടുതലറിയാം തൃശൂരിലെ കൊക്കോ ഗവേഷണ കേന്ദ്രത്തെ
തൃശൂർ : ആഘോഷമായി കൊണ്ടാടാനൊരുങ്ങുകയാണ് 19ന് കൊക്കോ ഡേ. കൊക്കോ എന്ന കാർഷികവിളയെ കുറിച്ച് പഠിക്കുകയും ഗവേഷണ നിരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്ന തൃശൂരിലെ കൊക്കോ ഗവേഷണ കേന്ദ്രം വികസനമുന്നേറ്റത്തിന്റെ പുതിയ വഴിയിലൂടെ യാത്ര തുടരുകയാണ്. കൊക്കോ കൃഷി നേരിടുന്ന പുതിയ കാലാവസ്ഥ പ്രശ്നങ്ങളെയടക്കം തരണം ചെയ്യാനുള്ള പുതിയ ഗവേഷണങ്ങളും വെള്ളാനിക്കരയിൽ നടക്കുന്പോൾ ഇന്ത്യൻ കൊക്കോ വിപണിയുടെ ശ്രദ്ധ ഇവിടേക്കാണ് പതിയുന്നത്.1970ൽ ലോക ബാങ്കിന്റെ സാന്പത്തിക സഹായത്തോടുകൂടി ആരംഭിച്ച കൊക്കൊ ഗവേഷണ പദ്ധതി 1987 മുതൽ കാഡ്ബറി (മൊണ്ടലിസ്) യുമായുള്ള സഹകരണ പദ്ധതിയായി മാറി. കഴിഞ്ഞ 36 വർഷമായി ഈ ഗവേഷണം നല്ല രീതിയിൽ നടന്നു വരികയും ചെയുന്നു. ഇന്ത്യയിൽ പബ്ലിക് പ്രൈവറ്റ് സഹകരണത്തിൽ ഇത്രയും ദീർഘമായ ഒരു പദ്ധതി വേറെ ഇല്ല. 23 രാജ്യങ്ങളിൽ നിന്നുള്ള കൊക്കൊ ഇനങ്ങൾ ഉൾപ്പെടെ ഏഷ്യയിലെ ഏറ്റവും വലിയ ജനിതക ശേഖരം…
Read Moreകമ്പനികൾ ലാഭം ‘കറക്കുന്നു’..! ക്ഷീരസാന്ത്വനം പദ്ധതിയിൽനിന്നു പശു പുറത്ത്
കോട്ടയം: ക്ഷീരകർഷകർക്കും കന്നുകാലികള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ നൽകിയിരുന്ന ക്ഷീരസാന്ത്വനം പദ്ധതി പൊളിച്ചെഴുതി സർക്കാർ. ഇൻഷ്വറൻസ് കന്പനികൾക്ക് അനുകൂലമായി മാറ്റിയ പദ്ധതി കർഷകർക്ക് ആകർഷകമല്ലാതായി. പദ്ധതിയിൽനിന്ന് കന്നുകാലികളെ പുറത്താക്കി ക്ഷീരകർഷകന് മാത്രമായി ചുരുക്കി. പശു ചത്താൽ 50,000 രൂപ വരെയും ഗർഭിണി ആകാതെ വരികയോ അകിടുവീക്കം വരികയോ ചെയ്താൽ 25,000 രൂപ വരെയും കർഷകന് ലഭിക്കുമായിരുന്നു. എന്നാൽ ഈ ആനുകൂല്യം പുതിയ പദ്ധതിയിൽനിന്നും പാടെ നീക്കി. രണ്ടു വർഷമായി ക്ഷീരസാന്ത്വനം പദ്ധതി നിർത്തിവച്ചിരിക്കുകയായിരുന്നു. പദ്ധതി നടത്തിപ്പിൽ കന്പനികൾക്ക് വലിയ നഷ്ടം ഉണ്ടാകുന്നെന്ന കാരണത്താലായിരുന്നു നിർത്തലാക്കിയത്. അടുത്തിടെയാണ് പദ്ധതി വീണ്ടും ആരംഭിച്ചത്. നേരത്തേ ഏതൊരു ക്ഷീരകർഷനും കുടുംബത്തിനും പദ്ധതിയിൽ അംഗമാകാൻ സാധിക്കുമായിരുന്നു. ഇപ്പോൾ ക്ഷീര സഹകരണ സംഘങ്ങളിൽ നിശ്ചിത അളവ് പാൽ നൽകുന്ന ക്ഷേമനിധി അംഗത്വമുള്ള കർഷകർക്ക് മാത്രമായി ഇൻഷ്വറൻസ് ചുരുക്കി. പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അംഗത്വം നൽകിയിരുന്നപ്പോൾ…
Read Moreനാരുകൾ, വിറ്റാമിൻ സി, ബി, ഫൈറ്റോന്യൂട്രിയന്റ്, ആന്റി ഓക്സി ഡന്റുകൾ; ചുണ്ടില്ലാക്കണ്ണന് പ്രിയമേറുന്നു…
കേരളത്തിൽ ഒരുകാലത്ത് ഒട്ടു മിക്ക പുരയിടങ്ങളിലും ധാരാളമായി കണ്ടുവന്നിരുന്ന ഒരു നാടൻ വാഴയിനമാണു ചുണ്ടില്ലാക്കണ്ണൻ. കുലച്ച ചുണ്ട് പൂർണമായും വിരിഞ്ഞു കായാകുന്നതിനാലാണ് ഈ വാഴയെ ചുണ്ടില്ലാക്കണ്ണൻ എന്നു വളിച്ചിരുന്നത്. ഒട്ടും ചെലവില്ലാതെ ലളിതമായി കൃഷി ചെയ്തിരുന്ന ചുണ്ടില്ലാക്കണ്ണൻ വാഴയ്ക്ക് കീടരോഗാ ക്രമണങ്ങളും തീരെ കുറവായിരുന്നു. വിപണന സാധ്യത തീരെയില്ലാതിരുന്ന ഈ വാഴ വീട്ടാവശ്യത്തിനും മറ്റുള്ളവർക്കു സമ്മാനമായി നൽകാനുമാണു പ്രധാനമായും കൃഷി ചെയ്തിരുന്നത്. മറ്റു ചെറുപഴങ്ങളെ അപേക്ഷിച്ച് രുചിയുടെ കാര്യത്തിൽ ഏറെ മുന്നിലുള്ള ചുണ്ടില്ലാക്കണ്ണനു സാധാരണ നാടൻ പഴങ്ങളേക്കാൾ മധുരം കൂടുതലാണ്. പഴുത്തു കഴിഞ്ഞാൽ ഉൾവശം തൂവെള്ള നിറത്തിൽ വെണ്ണ പോലെയിരിക്കും. പരസ്പരം കൂട്ടി മുട്ടാതെ വിടർന്നു നിൽക്കുന്ന കായ്കളുടെ അറ്റം വളഞ്ഞു മുകളിലോട്ടു നിൽക്കും. ഔഷധ ഗുണമേറെയുള്ള കായ്കൾ അരിഞ്ഞ് ഉണക്കി കുട്ടികൾക്കു കുറുക്ക് ഉണ്ടാക്കി കൊടുക്കാൻ ഉപയോഗിച്ചിരുന്നു. ദഹന പ്രശ്നങ്ങൾ ഒട്ടുമില്ലാത്തതിനാൽ പ്രായഭേദമന്യേ എല്ലാർക്കും ചുണ്ടില്ലാക്കണ്ണൻ…
Read Moreകൊള്ളാമല്ലോ ഈ സൂത്രപണി..! ജാതിക്കയുടെ തോട് കളയാൻ പുതുമാർഗവുമായി മൈക്കിൾ ജോസഫ്
ഫ്രാൻസിസ് തയ്യൂർ വടക്കഞ്ചേരി: ജാതിക്കയുടെ തോട് കളയാൻ ഇതാ ഒരു എളുപ്പ വഴി. വലിയ പിവിസി പൈപ്പിലൂടെ ജാതിക്ക താഴേക്ക് ഇട്ടാൽ മതി തോടും പരിപ്പും വേർതിരിച്ചു കിട്ടും. ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇന്നവേറ്റീവ് ഫാർമർ അവാർഡ് നേടിയിട്ടുള്ള പാലക്കുഴിയിലെ മുണ്ടത്താനം മൈക്കിൾ ജോസഫാണ് ഈ രീതി കണ്ടെത്തി ജാതി കർഷകരുടെ കയ്യടി നേടുന്നത്. നാല് ഇഞ്ചിന്റെ ഒരു ലംഗ്ത്ത് പിവിസി പൈപ്പും ഒരു ചതുരശ്ര അടി വലുപ്പമുള്ള ഗ്രാനൈറ്റോ, കടപ്പകല്ലോ ഒന്നുമില്ലെങ്കിൽ മൂന്ന് ഇഞ്ച് കനത്തിലുള്ള ചെറിയ കോണ്‍ക്രീറ്റ് സ്ലാബോ മതി ഈ സംവിധാനം പ്രവർത്തിപ്പിക്കാൻ. 20 അടി നീളമുള്ള പൈപ്പായതിനാൽ കെട്ടിടത്തിനോട് ചേർന്ന് വേണം പൈപ്പ് സ്ഥാപിക്കാൻ. പൈപ്പിനു നേരെ താഴെ സ്ലാബ് വരണം. വലിയ സാങ്കേതിക വിദ്യയോ അക്കാദമിക് യോഗ്യതകളോ ഇതിന് വേണ്ട. കെട്ടിടത്തിനു മുകളിൽ കയറി പൈപ്പിലൂടെ ജാതിക്ക താഴെക്ക് ഇട്ടാൽ…
Read Moreലക്ഷങ്ങള്‍ തരുന്ന മീനും താറാവും
മത്സ്യവും താറാവു വളര്‍ത്തലും ജീവിതത്തിന്റെ ഭാഗമാക്കി ലക്ഷങ്ങള്‍ നേടുകയാണ് മലപ്പുറം തവനൂര്‍ അയങ്കലത്തെ ചിറ്റകത്ത് പള്ളിയാലില്‍ അബ്ദുള്‍മുനീര്‍. സമിശ്രമാതൃകാ കര്‍ഷകനായ ഇദ്ദേഹത്തിന്റെ അയങ്കലം ഫിഷ് ഫാം അറിയാത്തവര്‍ ചുരുക്കം. പരമ്പരാഗത കാര്‍ഷിക കുടുംബ ത്തില്‍ ജനിച്ച മുനീര്‍, തന്റെ നാലര ഏക്കറില്‍ നെല്ലും തെങ്ങും വാഴയും കമുകുമൊ ക്കെയായി നിരവധി കൃഷികള്‍ ചെയ്തിട്ടുണ്ട്. പന്ത്രണ്ടു വര്‍ഷം മുമ്പ് പ്രദേശത്തെ പലരും പലവിധ കാരണങ്ങളാല്‍ നെല്‍കൃഷി ഉപേക്ഷിച്ചപ്പോള്‍ തന്റെ രണ്ടേക്കര്‍ നെല്‍വയല്‍ തരിശിടാന്‍ മുനീറിന്റെ മനസ് അനുവദിച്ചില്ല. എന്തു ചെയ്യണമെന്നുള്ള അന്വേഷണത്തിനൊടുവില്‍ വയലില്‍ കുളം നിര്‍മിച്ച് മത്സ്യം വളര്‍ത്താന്‍ തീരുമാനിക്കുകയാ യിരുന്നു. പൊന്നാനിയിലെ ഫിഷറീസ് വിഭാഗവുമായി ബന്ധപ്പെട്ടു. അവരുടെ പൂര്‍ണ പിന്തുണയും നിരന്തര പരിശീലനങ്ങളും മുനീറിനെ മികച്ചൊരു മത്സ്യകര്‍ഷകനാക്കി. രണ്ടേക്കര്‍ വയലില്‍ മുപ്പതു സെന്റ് വീതമുള്ള നാല് കുളങ്ങള്‍ നിര്‍മിച്ചെടുത്തു. ഇവ ചേര്‍ന്ന ഒരേക്കര്‍ ഇരുപതു സെന്റില്‍ ശാസ്ത്രീയ…
Read Moreകാര്‍ഷിക സമൃദ്ധിയുടെ നേര്‍ക്കാഴ്ചയായി സമൃദ്ധി ! ഡോക്യുമെന്ററി ശ്രദ്ധേയമാകുന്നു; വീഡിയോ കാണാം…
ചലച്ചിത്ര രചയിതാവും മാധ്യമ പ്രവര്‍ത്തകനുമായ ഹരി പി നായര്‍ രചനയും സംവിധാനവും അവതരണവും നിര്‍വഹിച്ച സമൃദ്ധി എന്ന കാര്‍ഷിക ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. വയലേലകളില്‍ വിളവിന്റെ വസന്തമൊരുക്കുന്ന വിഭവസമൃദ്ധിയുടെ നേര്‍ക്കാഴ്ചയാണ് ഈ കലാസൃഷ്ടിയിലൂടെ നമുക്കു കാണാന്‍ സാധിക്കുന്നത്. തൃശൂര്‍ വെങ്ങിണിശ്ശേരി സ്വദേശികളായ സന്തോഷ്, സനോജ് എന്നീ സഹോദരങ്ങള്‍ കാര്‍ഷിക രംഗത്തും ക്ഷീര വ്യവസായ രംഗത്തും നടത്തിയ വിജയകരമായ മുന്നേറ്റത്തിന്റെ വിശേഷങ്ങള്‍ സമൃദ്ധിയില്‍ പറയുന്നു. തൃശൂര്‍ കുട്ടനെല്ലൂര്‍ ചിലങ്ക പാടത്ത് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍, ഗവ. ചീഫ് വിപ്പ് കെ.രാജന് ടി.എന്‍.പ്രതാപന് എം പി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ‘കൊയ്ത്തുത്സവ’ത്തിന്റെ വിശേഷങ്ങളും ഈ ഡോക്യുമെന്ററിയെ സമൃദ്ധമാക്കുന്നു. സിബിന് സണ്ണിയാണ് കാമറ, എഡിറ്റിംഗ് വികാസ് അല്‍ഫോന്‍സ്. റിനില്‍ ഗൗതമിന്റെ സംഗീതത്തില്‍ ശ്രീകാന്ത് രാജപ്പന്, ചിത്തിര സനോജ് എന്നിവര്‍ ചേര്‍ന്നാണ് സമൃദ്ധിയുടെ ശീര്‍ഷക ഗാനം ആലപിച്ചിരിക്കുന്നത്.
Read Moreയൂട്യൂബ് കൃഷി ! ഓണ്‍ലൈന്‍ കൃഷിയിലൂടെ ഹരിയാനയിലെ കര്ഷകന് ഓരോ മാസവും സ്വന്തമാക്കുന്നത് രണ്ട് ലക്ഷം രൂപ
എന്ത് ബിസിനസിനുമുള്ള ഒരു പ്ലാറ്റ്ഫോമായി ഓണ്‍ലൈന്‍ രംഗം വികസിച്ചു കഴിഞ്ഞു. ഹരിയാനയിലെ കര്‍ഷകനായ ദര്‍ഷന്‍ സിങ്ങിന് ഒരു മാസത്തെ വരുമാനം രണ്ട് ലക്ഷം രൂപയാണ്. എന്നാല്‍ പാടത്തിറങ്ങിയുള്ള ശാരീരികാധ്വാനത്തിലൂടെയല്ല ദര്‍ഷന്‍ ഈ വരുമാനം ലഭിക്കുന്നത്. പകരം യൂട്യൂബില്‍ നിന്നാണ്. കര്‍ഷക കുടുംബത്തില്‍ വളര്‍ന്ന ദര്‍ഷന്‍ കുടുംബ സ്വത്തായുള്ള 12 ഏക്കര്‍ സ്ഥലത്ത് ജൈവ രീതിയിലുള്ള കൃഷിയാണ് നടത്തുന്നത്. ആദ്യം രണ്ടേക്കറില്‍ ജൈവ കൃഷി നടത്തി തുടര്‍ന്നു മൂന്നു വര്‍ഷം കൊണ്ട് മുഴുവന്‍ ഇടത്തും കൃഷി വ്യാപിപ്പിച്ചു. 2017-ല്‍ ഡയറി ഫാം തുടങ്ങാന്‍ ശ്രമിച്ചതോടെയാണ് അതേ കുറിച്ചുള്ള വിവരങ്ങള്‍ ദര്‍ഷന്‍ ഓണ്‍ലൈനില്‍ തിരഞ്ഞത്. കാലികളുടെ പരിശീലനം, അവയുടെ തീറ്റ, അസുഖം വന്നാലുള്ള ചികിത്സ അങ്ങനെ പല വിഷയങ്ങളും ഓണ്‍ലൈനിലൂടെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ദര്‍ഷന്‍ പഞ്ചാബിലും ഹരിയാനയിലും യാത്ര ചെയ്ത് വിജയം കൊയ്ത കര്‍ഷകരെ നേരില്‍ കാണുകയായിരുന്നു.…
Read Moreവാഴ നട്ടാല്‍ മതി! പീഡിപ്പിക്കണമെന്നു തോന്നുമ്പോള്‍ പറമ്പിലേക്കിറങ്ങി കപ്പയും വാഴയും നട്ടാല്‍ മതിയെന്ന് മന്ത്രി ജി. സുധാകരന്; പീഡനം കുറയ്ക്കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്…
ആലപ്പുഴ: സംസ്ഥാനത്ത് പീഡനങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ ഇതിനു കാരണമായി മന്ത്രി ജി. സുധാകരന് കണ്ടെത്തിയ കാര്യങ്ങള്‍ കൊണ്ടുപിടിച്ച ചര്‍ച്ചയാകുന്നു. പീഡനങ്ങള്‍ ഇല്ലാതാക്കാന്‍ സമൂഹത്തിലെ എല്ലാവരും കൃഷിപ്പണിയില്‍ ഏര്‍പ്പെടണമെന്നും വഴിനീളെ ഫോണില്‍ സംസാരിച്ചുകൊണ്ടുനടക്കുന്ന ശീലം സ്ത്രീകള്‍ ഉപേക്ഷിക്കണമെന്നുമെല്ലാം ഉപദേശിച്ചുകൊണ്ടും ആയിരുന്നു മന്ത്രിയുടെ പ്രസംഗം. ആലപ്പുഴയില്‍ ശിശുക്ഷേമ വകുപ്പിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടെ ‘പുതിയ കണ്ടെത്തലുകള്‍’ പുറത്തുവന്നത്. പീഡനങ്ങള്‍ ഒഴിവാക്കാന്‍ ഏറ്റവും നല്ലവഴി കൃഷിപ്പണിയാണെന്നാണ് മന്ത്രിയുടെ പക്ഷം. കൃഷിയില്‍ വ്യാപൃതനായിക്കഴിഞ്ഞാല്‍ ഒരാള്‍ക്ക് പീഡിപ്പിക്കാന്‍ എവിടെ സമയം എന്നാണ് മന്ത്രിയുടെ ചോദ്യം.സമൂഹത്തിന് ആത്മനിയന്ത്രണമാണ് ആവശ്യം. ഇത് സര്‍ക്കാരിനോ പൊലീസിനോ ചെയ്യാന്‍ കഴിയുന്നതല്ല. മറിച്ച് പഞ്ചായത്തുകളും നഗരസഭകളും ഇക്കാര്യത്തില്‍ ഇടപെടണം. അവര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിചെന്ന് പ്രശ്നങ്ങള്‍ പഠിക്കണം. ഗവേഷണം എന്നൊക്കെ പറയുന്നത് ഇതിനെയാണെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ സ്ത്രീകള്‍ ഉപേക്ഷിക്കേണ്ടത് പലതുമുണ്ടെന്നും. നിയമസഭയില്‍ അടിയന്തിര പ്രമേയം നേരിടാന്‍ വയ്യാത്തതു കൊണ്ട് താനൊന്നും…
Read More