ഇന്ത്യന്‍ യുവാവിന്റെ എഞ്ചിനീയറിംഗ് തല ഇനി അമേരിക്കന്‍ സേനയ്ക്കു സ്വന്തം ; യു.എസ് സേനയ്ക്കു യുദ്ധവിമാനം നിര്‍മിക്കുന്ന യുവശാസ്ത്രജ്ഞനു ലഭിക്കുന്ന ശമ്പളം 1.20 കോടി രൂപ

ജയ്പൂര്‍:  ഇന്ത്യന്‍ യുവശാസ്ത്രജ്ഞന്‍ ഇനി അമേരിക്കന്‍ സേനയ്ക്കായി യുദ്ധവിമാനങ്ങള്‍ നിര്‍മിക്കും. ജയ്പൂര്‍ സ്വദേശിയായ മൊണാര്‍ക്ക് ശര്‍മയ്ക്കാണ് ഈ അസുലഭ ഭാഗ്യം ലഭിച്ചിരിക്കുന്നത്. യുഎസ് സൈന്യത്തിന്റെ എഎച്ച്-64ഇ കോംപാറ്റ് ഫൈറ്റര്‍ ഹെലികോപ്ടര്‍ യൂണിറ്റില്‍ ശാസ്ത്രജ്ഞനായി നിയമനം ലഭിച്ച ശര്‍മയ്ക്ക്  1.20 കോടി രൂപയാണ് പ്രതിവര്‍ഷ വേതനമായി ലഭിക്കുന്നത്.2013ല്‍ നാസയുടെ (NASA) മാസ് കമ്മ്യൂണിക്കേഷന്‍ വിങ്ങില്‍ ജൂനിയര്‍ റിസേര്‍ച്ച് അസിസ്റ്റന്റായാണ് മൊണാര്‍ക് ശര്‍മ കരിയര്‍ ആരംഭിക്കുന്നത്. 2011ല്‍ നാസയുടെ മൂണ്‍ ബാഗി പ്രൊജക്ടില്‍ ഇദ്ദേഹം നയിച്ച ടീമായിരുന്നു ഒന്നാമതെത്തിയത്. മൊണാര്‍ക്ക് ശര്‍മ യുഎസ് സേനയിലെത്തുന്നത് 2016ലാണ്. മികവു തുടര്‍ന്ന ശര്‍മ ആര്‍മി സര്‍വീസ് മെഡലും സേഫ്റ്റി എക്സലന്‍സ് അവാര്‍ഡും കരസ്ഥമാക്കുകയും ചെയ്തു. ഈ മികവു തന്നെയാണ് ശര്‍മയെ സൈന്യത്തിന്റെ വിമാന നിര്‍മാണ യൂണിറ്റില്‍ എത്തിച്ചതും. വിമാനങ്ങളുടെ രൂപകല്‍പന, നിര്‍മാണം, പരിശോധന, അറ്റകുറ്റപ്പണികള്‍ തുടങ്ങിയവയെല്ലാം ശര്‍മയുടെ ഡ്യൂട്ടിയില്‍ പെടും. രാജസ്ഥാന്‍ പോലീസില്‍…

Read More