ലോക്ക്ഡൗണ്‍ കാലത്ത് ടിക് ടോക്കിലും മറ്റുമായി സജീവമാണ് താരങ്ങളെല്ലാം. ഇക്കാര്യത്തില്‍ അല്‍പം മുമ്പിലാണ് നടി അഹാനയും കുടുംബവും. അച്ഛന്‍ കൃഷ്ണകുമാറും ഇക്കാര്യത്തില്‍ മോശമല്ല. അച്ഛനും മക്കളുമായിട്ടുള്ള ടിക് ടോക് വീഡിയോകള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാണ്. ഫിറ്റ്നസ് മുതല്‍ നൃത്തവും പാട്ടുമെല്ലാം ഇവര്‍ പങ്കുവെയ്ക്കാറുണ്ട്. അഹാനയുടെയും സഹോദരിമാരുടെയും നൃത്തവീഡിയോകള്‍ പലപ്പോഴുും വൈറലാകാറുണ്ട്. ഇപ്പോഴിതാ ലോക്ക്ഡൗണ്‍ കാലത്തെ ഒരുദിനം പങ്കുവെയ്ക്കുകയാണ് അഹാന രാവിലെ എഴുന്നേറ്റ് ഫോണ്‍ നോക്കുന്ന മോശം ശീലമാണെന്ന് പറയുകയാണ് അഹാന. അതുകൊണ്ട തന്നെ അത് മാറ്റി. പകരം ബാല്‍ക്കണിയില്‍ പോയി രാവിലെയുള്ള കാറ്റ് ആസ്വദിച്ച് ഒരു കുപ്പി വെള്ളം കുടിക്കുന്നത് പതിവാക്കി. പതിവു ജോലികള്‍, ഭക്ഷണം, വെബ് സീരീസ് കാണല്‍ തുടങ്ങിയ ലോക്ഡൗണ്‍ കാലത്തെ രീതികളാണ് അഹാന വീഡിയോയില്‍ ഉള്‍പ്പെടുത്തിയത്. വീഡിയോ ഇതിനോടകം യൂട്യൂബ് ട്രെന്‍ഡിംഗിലും മുന്‍നിരയിലെത്തി.
Read More