വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ കണ്ണാടിയ്ക്കു മുമ്പില്‍ സമയം ചിലവഴിക്കുന്നത് ഒരു പ്രശ്‌നമാണോ ? ഒരു ഡയറിക്കുറിപ്പായിരുന്നു അമ്മയുടെ മറുപടി;നടി അഹാന പറയുന്നത്…

നടി അഹാനയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് അമ്മ സിന്ധു എഴുതിയ ഡയറിക്കുറിപ്പാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. അഹാനയ്ക്ക് രണ്ടുവയസ്സ് തികയുന്നതിന് മുമ്പുള്ളതാണ് ഈ കുറിപ്പ്. ജിമ്മിലെ സുഹൃത്തുക്കള്‍ തന്നെ പറ്റി പറയാറുള്ള കമന്റോടെയാണ് അഹാന ഡയറിക്കുറിപ്പിനെക്കുറിച്ചുള്ള വിശദീകരണം തുടങ്ങിയിരിക്കുന്നത്. ‘വര്‍ക്കൗട്ട് ചെയ്യുന്നതില്‍ ഇരുപത് മിനിറ്റും ഞാന്‍ കണ്ണാടിക്ക് മുന്നിലാണ് ചെലവഴിക്കുന്നതെന്ന് ജിമ്മിലെ സുഹൃത്തുക്കള്‍ പറയാറുണ്ട്. ഇതൊരു പ്രശ്നമാണോ എന്ന് ഞാന്‍ അമ്മയോട് ചോദിച്ചു. ഒരു ഡയറിക്കുറിപ്പായിരുന്നു അമ്മ മറുപടിയായി കാട്ടിതന്നത്. എന്നെക്കുറിച്ചാണ് അതില്‍ എഴുതിയിട്ടുള്ളത്. ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ 1997വരെ അമ്മ എന്നെക്കുറിച്ച് എഴുതിയിരുന്ന ഡയറിയായിരുന്നു അത്.എനിക്ക് രണ്ട് വയസ് തികയുന്നതിന് അഞ്ച് ദിവസം മുന്‍പ് അമ്മ എഴുതിയ ഡയറിയിലെ പേജാണ് എനിക്ക് മുന്നില്‍ തുറന്നുകാണിച്ചത്’. 1997ഒക്ടോബര്‍ 8ന് എഴുതിയ കുറിപ്പിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് അഹാന വിശദീകരിച്ചു. ഒരുപക്ഷേ എന്റെ വീടിന്…

Read More

ഇപ്പോള്‍ എന്റെ പ്രായത്തിലുള്ളവര്‍ കോളേജിലോ, കല്യാണ പന്തലിലോ, അല്ലെങ്കില്‍ ലേബര്‍ റൂമിലോ ഒക്കെയായിരിക്കും’! താന്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി തുറന്നു പറഞ്ഞ് അഹാന കൃഷ്ണ…

മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയയാണ് നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ അഹാന. 2014ല്‍ പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. നായികാ കഥാപാത്രത്തിലുപരി നല്ല കഥാപാത്രങ്ങള്‍ ചെയ്യുന്നതിലാണ് അഹാനയുടെ ശ്രദ്ധ. ഈ വര്‍ഷം മൂന്ന് ചിത്രങ്ങള്‍ അഹാനയുടേതായി റിലീസിനെത്തും എന്നാല്‍ സിനിമകളെ കുറിച്ചല്ല, അഹനയുടെ രസകരമായ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. അമ്പരന്ന് നില്‍ക്കുന്ന മുഖഭാവത്തിലുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് അഹാനയുടെ പോസ്റ്റ്.’ഞാനിപ്പോള്‍ ജീവിതത്തില്‍ ആ അവസ്ഥയെ നേരിടുകയാണ്. മുപ്പതു വയസ് പ്രായമുള്ളവര്‍ അവരുടെ മൂന്ന്,നാല്,അഞ്ച് വയസുള്ള കുട്ടികള്‍ക്ക് എന്നെ അന്റീ എന്ന് പറഞ്ഞാണ് പരിചയപ്പെടുത്തുന്നത്. ഒരു ഉദാഹരണം പറയുകയാണെങ്കില്‍. ആന്റിക്ക് ഹായ് പറയൂ, ആന്റിയെ നോക്കൂ…. ചിരിക്കൂ. ടെക്‌നിക്കലി അത് ശരിയാണ്. പക്ഷേ ആ വിളി കേള്‍ക്കുമ്‌ബോള്‍ എന്റെ മുഖം ഏറെക്കുറെ ഇതുപോലെയകും. ഇപ്പോള്‍ എന്റെ പ്രായത്തിലുള്ളവര്‍…

Read More

ജിമിക്കി കമ്മല്‍ കളിച്ച് നടന്‍ കൃഷ്ണകുമാറിന്റെ പെണ്‍മക്കള്‍; അഹാനയുടെ അനുജത്തിമാരുടെ നൃത്തം വൈറലാവുന്നു…

നാലു പെണ്‍മക്കളാല്‍ അനുഗ്രഹീതനാണ് നടന്‍ കൃഷ്ണ കുമാര്‍. മൂത്ത മകള്‍ അഹാന മലയാള സിനിമയിലെ ശ്രദ്ധേയതാരമാണ്. അഹാനയെപ്പോലെ തന്നെ ശ്രദ്ധ നേടിയവരാണ് അഹാനയുടെ അനിയത്തിമാരും. നാലു പേരും ചേര്‍ന്നുള്ള നൃത്തം പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതിയ വിഡിയോയുമായി എത്തിയിരിക്കുകയാണിവര്‍. ഇത്തവണ അഹാനയെ കൂട്ടാതെയാണ് മൂന്ന് അനുജത്തിമാരും നൃത്തം ചെയ്തിരിക്കുന്നത്. ജിമ്മിക്കി കമ്മല്‍ ഗാനത്തിന്റെ റീമിക്‌സ് വേര്‍ഷനോടൊപ്പമാണ് ഇവര്‍ ചുവടുവച്ചത്. അഹാന സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോ വൈറലായിരിക്കുകയാണിപ്പോള്‍. അഹാനയും അനിയത്തിമാരും ചേര്‍ന്നുള്ള ഡാന്‍സ് വിഡിയോകള്‍ ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട്. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലേതാണ് ജിമ്മിക്കി കമ്മല്‍ എന്ന പാട്ട്. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനത്തിന്റെ നൂറുകണക്കിന് ഡാന്‍സ് വിഡിയോകളാണ് ഇതിനോടകം പുറത്തിറങ്ങിയത്.

Read More