21 ലക്ഷം രൂപയുടെ തക്കാളിയുമായി കോലാറില്‍ നിന്ന് രാജസ്ഥാനിലേക്ക് പോയ ലോറി കണ്ടെത്തി. അഹമ്മദാബാദില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ലോറി കണ്ടെത്തിയത്. ജയ്പുരിലേക്കാണ് ലോറി പോകേണ്ടിയിരുന്നത്. എന്നാല്‍ ഡ്രൈവറായ അന്‍വര്‍ വണ്ടി അഹമ്മദാബാദിലേക്ക് തിരിച്ചു വിടുകയായിരുന്നു. ഡ്രൈവര്‍ തക്കാളി പകുതി വിലയ്ക്ക് മറിച്ചു വിറ്റതായി കയറ്റി അയച്ചവര്‍ക്കു വിവരം ലഭിച്ചു. കോലാറിലെ മെഹ്ത ട്രാന്‍സ്പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. എസ്വിടി ട്രേഡേഴ്സ്, എജി ട്രേഡേഴ്സ് എന്നിവരുടെ തക്കാളിയാണ് ലോറിയിലുണ്ടായിരുന്നതെന്നു പോലീസ് പറയുന്നു. വ്യാഴാഴ്ചയാണ് ലോറി പുറപ്പെട്ടത്. 15 കിലോ വീതമുള്ള 735 പെട്ടി തക്കാളിയായിരുന്നു ലോറിയിലുണ്ടായിരുന്നത്. ലോറി ഡ്രൈവറെക്കുറിച്ചു ഒരു വിവരവുമില്ലെന്നു തക്കാളി കയറ്റി അയച്ചവര്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. കോലാര്‍ പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതിനിടെയാണ് ലോറി ഉപേക്ഷിച്ച നിലയില്‍ ഗുജറാത്തില്‍ കണ്ടെത്തിയത്. ട്രാന്‍സ്പോര്‍ട്ട് ഉടമ സാദിഖ് ലോറിയില്‍ ജിപിഎസ് ട്രാക്കര്‍ ഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇതു…
Read MoreTag: Ahmadabad
നിങ്ങള്‍ക്കു മുമ്പ എത്തുന്ന ആള് നിങ്ങളുടെ ബില്‍ അടയ്ക്കും; നിങ്ങള്‍ അടയ്ക്കേണ്ടത് നിങ്ങള്‍ക്ക് ശേഷം വരുന്ന ആളിന്റെ ബില്‍; ഈ അദ്ഭുത റസ്റ്ററന്റിനെക്കുറിച്ചറിയാം…
നിങ്ങള്‍ വിശന്നു വലഞ്ഞാണ് ആ റെസ്റ്ററന്റിലെത്തുന്നത്. വയറുനിറയെ ഭക്ഷണം കഴിച്ച ശേഷം പതിവുപോലെ ബില്ലും ലഭിക്കുന്നു. ബില്ലില്‍ കഴിച്ച വിഭവങ്ങള്‍ ഒന്നിനു താഴെ ഒന്നായി എഴുതിയിരിക്കുന്നു. എന്നാല്‍ ഭക്ഷണവസ്തുക്കളുടെ വില കണ്ടാലാണ് നിങ്ങളുടെ കണ്ണു തള്ളുക. കാരണം ബില്‍ തുകയുടെ സ്ഥാനത്ത് പൂജ്യം എന്നാണ് കാണുക. ബില്ലെഴുതിയ ആള്‍ക്ക് തെറ്റു പറ്റിയതാണോയെന്നറിയാന് കൗണ്ടറില്‍ പോയി തിരക്കുമ്പോള്‍ അവിടെ നിന്നും ലഭിക്കുന്ന മറുപടി.’ നിങ്ങള്‍ക്കു മുമ്പ് എത്തുന്ന ആള് നിങ്ങളുടെ ബില്‍ അടച്ചു കഴിഞ്ഞു’ എന്നതായിരിക്കും. നിങ്ങള്‍ക്കു ശേഷം ഇവിടെ വരുന്നവരുടെ ബില്‍ ആണ് നിങ്ങള്‍ അടയ്ക്കേണ്ടത്. അത് എത്ര എന്നൊന്നുമില്ല നിങ്ങളുടെ സൗകര്യം പോലെ. ഫാന്റസി കഥകളില്‍ മാത്രം സംഭവിക്കുന്നത് എന്ന് ഇതിനെ തള്ളിക്കളയാന്‍ വരട്ടെ. ഇങ്ങനെ ഒരു റെസ്റ്റോറന്റ് സത്യത്തില്‍ ഉണ്ട്. അഹമ്മദാബാദ് ടൗണിലെ സേവാ കഫേയാണ് ഈ ഏറെ വ്യത്യസ്തതയും കൗതുകവും തോന്നിപ്പിക്കുന്ന ഭക്ഷണശാല.…
Read More