തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥാപിച്ച എഐ കാമറകളിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ റോഡ് നിയമലംഘനം നടത്തി കുടുങ്ങിയത് എംഎൽഎമാരുടെയും എംപിമാരുടെയും ഉൾപ്പെടെയുള്ള വാഹനങ്ങൾ. വിഐപികളെ എഐ കാമറകളിൽ നിന്ന് ഒഴിവാക്കുന്നുവെന്ന ആരോപണം വന്നതിനു പിന്നാലെയാണ് നിയമലംഘനം നടത്തിയ എംഎൽഎമാരുടെയും എംപിമാരുടെയും എണ്ണം ഗതാഗത മന്ത്രി ആന്റണി രാജു പത്രസമ്മേളനത്തിൽ അറിയച്ചത്. ഒരു എംപിയുടെ കാർ ആറു തവണ നിയമലംഘനം നടത്തി. ഇതേ പോലെ തന്നെ ഒരു എംഎൽഎയുടെ വാഹനം മൂന്നു തവണ റോഡിലെ നിയമം തെറ്റിച്ചുവെന്നും എന്നാൽ ഏതൊക്കെ ജനപ്രതിനിധികളാണ് നിയമലംഘനം നടത്തിയതെന്ന് വെളിപ്പെടുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. എംഎൽഎമാരുടെയും എംപിമാരുടെയും വാഹനങ്ങളടക്കം 328 സർക്കാർ വാഹനങ്ങൾക്ക് കഴിഞ്ഞ മാസം പിഴ ചുമത്തിയിട്ടുണ്ട്. 2022 ജൂലൈയിൽ സംസ്ഥാനത്ത് 3316 റോഡ് അപകടങ്ങളിലായി 313 പേർ മരിക്കുകയും 3,992 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു.
Read MoreTag: AI camera
സ്വന്തം വാഹനത്തിന്റെ വ്യാജനെ കണ്ടെത്താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സഹായിച്ചത് എഐ കാമറ ! സംഭവം ഇങ്ങനെ…
എഐ കാമറയെപ്പറ്റിയുള്ള ആശങ്കയില്‍ വാഹനത്തില്‍ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ പരിവാഹന്‍ സൈറ്റില്‍ കയറിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കണ്ടത് സ്വന്തം ബുള്ളറ്റിന്റെ അതേ നമ്പരില്‍ രജിസ്റ്റര്‍ ചെയ്ത ലോറി. എടക്കാട് കുണ്ടുപറമ്പ് സ്വദേശിയും കാരപ്പറമ്പ് സര്‍ക്കാര്‍ ഹോമിയോ കോളേജിലെ ക്ലര്‍ക്കുമായ നിഷാന്തിനാണ് ഈ അനുഭവം. കോട്ടയം ട്രാഫിക് പോലീസിന്റെ കാമറയില്‍ പതിഞ്ഞ ലോറിയും കോഴിക്കോട് ആര്‍ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത തന്റെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനും ഒരേ നമ്പരാണെന്നാണ് നിഷാന്ത് കണ്ടെത്തിയത്. ബുള്ളറ്റിന്റെ നമ്പരിലുള്ള ലോറിക്ക് പോലീസ് പിഴ ചുമത്തിയ വിവരങ്ങളും സൈറ്റിലുണ്ട്. 2022 ജൂലൈയില്‍ യൂണിഫോം ധരിക്കാത്തതിന് കോട്ടയം കുറവിലങ്ങാട് വെച്ച് ഡ്രൈവര്‍ക്ക് 250 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഡ്രൈവറായ ബിനു എന്നയാള്‍ പിഴ അടയ്ക്കുകയും ചെയ്തു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ നിഷാന്ത് കുറവിലങ്ങാട് പോലീസ് സ്റ്റേഷനുമായി നിഷാന്ത് ബന്ധപ്പെട്ടെങ്കിലും അവര്‍ കൈമലര്‍ത്തുകയായിരുന്നു. കോഴിക്കോട് ആര്‍ടി ഓഫീസില്‍ വിളിച്ച് ഇക്കാര്യം…
Read Moreകാമറക്കണ്ണുകളെ പേടി..! നിയമലംഘനം കുറയുന്നു; നോട്ടീസ് അയച്ചുതുടങ്ങി; രണ്ട് നിയമലംഘനങ്ങൾക്ക് കാര്യമായ മാറ്റമില്ല
കോഴിക്കോട്: സംസ്ഥാനത്ത് എഐ കാമറകള്‍ കണ്ണുതുറന്നതോടെ മോട്ടോര്‍ വാഹനങ്ങളുടെ നിയമലംഘനങ്ങള്‍ കുറയുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. കാമറകള്‍ നിലവില്‍വന്ന തിങ്കളാഴ്ച രാവിലെ എട്ടുമുതല്‍ രാത്രി 12 വരെ പതിനാറ് മണിക്കൂറിനുള്ളിൽ 63,851 കേസുകളാണ് ഉണ്ടായിരുന്നത്. എന്നാൽ, തിങ്കളാഴ്ച രാത്രി 12 മുതല്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചുവരെ പതിനേഴ് മണിക്കൂറിനുള്ളിൽ 49,317 കേസുകളും. ആദ്യദിനത്തില്‍ ഒരു മണിക്കൂറിലെ ശരാശരി നിയമലംഘനം 3990.68 ആണെങ്കില്‍ ചൊവ്വാഴ്ച ഇത് 2901 ആയി കുറഞ്ഞതായി കണക്കുകള്‍ കാണിക്കുന്നു. വരും ദിവസങ്ങളില്‍ നിയമലംഘനങ്ങളുടെ എണ്ണം പകുതിയായി കുറയുമെന്നാണ് വിലയിരുത്തല്‍. വാഹനമോടിക്കുന്നവര്‍ കനത്ത പിഴ ഭയന്ന് നിയമം അനുസരിക്കുന്നുണ്ടെന്നാണ് ഇതിൽനിന്നു വ്യക്തമാകുന്നത്. എഐ കാമറകള്‍ പ്രവര്ത്തനക്ഷമമായശേഷമുള്ള 48 മണിക്കൂറില്‍ 5.66 കോടി രൂപയാണ് സംസ്ഥാനത്ത് പിഴയായി ഈടാക്കിയത്. ഹെല്‍മെറ്റ് ധരിക്കാത്തതിന്റെയും സീറ്റ്ബെല്‍റ്റ് ധരിക്കാത്തതിന്റെയും പേരിലാണ് കൂടുതലും പിഴ ഈടാക്കിയത്.ഇരുചക്ര വാഹനത്തില്‍ രണ്ടാമത് ഇരിക്കുന്നയാള്‍ ഹെല്‍മെറ്റ് ധരിക്കാത്ത സംഭവങ്ങള്‍…
Read More12 വയസ്സിനു മുകളിലുള്ള കുട്ടികളെ പിടിക്കാന്‍ എഐ കാമറ ! സംവിധാനം തയ്യാര്‍ എന്ന് ആന്റണി രാജു…
12 വയസ്സില്‍ താഴെയുള്ള കുട്ടികളെ തിരിച്ചറിയാന്‍ എഐ കാമറയ്ക്ക് കഴിയുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എഐ കാമറകള്‍ക്ക് കുട്ടികളുടെ പ്രായം കണ്ടെത്താന്‍ കഴിയുമെന്നാണ് മന്ത്രി പറയുന്നത്. ഇരുചക്ര വാഹനങ്ങളിലെ മൂന്നാം യാത്രക്കാരന് 12 വയസില്‍ താഴെയാണെങ്കില്‍ പിഴ ഈടാക്കില്ലെന്ന് എംവിഡി തീരുമാനിച്ചിരുന്നു. ’12 വയസ്സിന് താഴെയുള്ള കുട്ടികളെ ഡിക്ടക്റ്റ് ചെയ്യാന്‍ എ ഐ ക്യാമറയ്ക്ക് കഴിയും. അതിനുള്ള സംവിധാനം തയ്യാറാക്കിയിട്ടുണ്ട്’ എന്നാണ് മന്ത്രി പറഞ്ഞത്. ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമായി സഞ്ചരിക്കുമ്പോള്‍ എഐ ക്യാമറ പിഴയിടാക്കുമെന്ന ആശങ്ക ജനങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് 12 വയസില്‍ താഴെയുള്ള കുട്ടിയാണ് യാത്ര ചെയ്യുന്നതെങ്കില്‍ തല്കാലം പിഴ ഇടാക്കേണ്ടതില്ലെന്ന് ഗതാഗത വകുപ്പ് തീരുമാനമെടുത്തത്. അതേസമയം, എഐ കാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ജൂണ്‍ അഞ്ച് മുതല്‍ പിഴ ഈടാക്കി തുടങ്ങും. റോഡ് കാമറ പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള ഗതാഗത വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ്…
Read Moreസന്ധിയില്ലാസമരമെന്ന് കെ. സുധാകരന് ! പ്രതിദിനം ഒരാള്‍ക്ക് ആയിരക്കണക്കിന് രൂപ പിഴ നല്‍കേണ്ടി വരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ തകര്‍ക്കും
സന്ധിയില്ലാസമരമെന്ന് കെ. സുധാകരന് ! പ്രതിദിനം ഒരാള്‍ക്ക് ആയിരക്കണക്കിന് രൂപ പിഴ നല്‍കേണ്ടി വരുന്നത്സാധാരണക്കാരുടെ കുടുംബ ബജറ്റിനെ തകര്‍ക്കും തിരുവനന്തപുരം: എഐ കാമറ വഴി ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സന്ധിയില്ലാ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ജനങ്ങളെ ദ്രോഹിക്കുന്ന പെറ്റിനടപടികൾ അംഗീകരിക്കില്ലെന്നും സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും കെ. സുധാകരൻ വ്യക്തമാക്കി. എഐ കാമറ വഴി പിഴ ഈടാക്കി തുടങ്ങുന്ന ജൂണ്‍ അഞ്ചിന് സംസ്ഥാനത്തെ എഐ കാമറകള്‍ക്ക് മുന്നില്‍ കാമറ മറച്ചുള്ള ഉപരോധ സമരം കോണ്‍ഗ്രസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കാമറ സ്ഥാപിച്ചതുമായി നടന്ന അഴിമതിയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സംസ്ഥാനത്ത് സര്‍ക്കാര്‍ എല്ലാ മേഖലകളിലും ഇപ്പോള്‍ നടത്തുന്നത് നികുതി ഭീകരതയാണ്. കാമറ പിഴയിലൂടെ സാധാരണക്കാരെ കൊള്ളയടിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് സാമൂഹിക പ്രതിബദ്ധതയില്ലെന്നും…
Read Moreതുടര്‍നടപടികളുമായി ഗതാഗത വകുപ്പ് ! ജൂണ്‍ അഞ്ചു മുതല്‍ കാമറ തെളിയും; നിലവിൽ പ്രതിദിനം രണ്ടര ലക്ഷത്തോളം നിയമലംഘനങ്ങൾ കാമറയിൽ…
കോഴിക്കോട്: എഐ കാമറയ്ക്ക് ക്ലീന്‍ചിറ്റുമായി വ്യവസായ വകുപ്പ് എത്തിയതോടെ ജൂണ്‍ അഞ്ചുമുതല്‍ നിരത്തുകളില്‍ കാമറ തെളിയുമെന്നുറപ്പായി. സര്ക്കാരരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങള്ക്കിടെതന്നെ കാമറ പദ്ധതിയും നടപ്പിലാക്കാനാണ് തീരുമാനം. വ്യവസായ വകുപ്പിന്റെ അന്വേഷണത്തിലെ ക്ലീൻചിറ്റോടെ കാമറാ വിവാദം അവസാനിച്ചെന്ന വിലയിരുത്തലിലാണ് ഗതാഗത വകുപ്പ്. പിഴ ഈടാക്കി തുടങ്ങാൻ സജ്ജമാണെന്ന് ഗതാഗത കമ്മീഷണറും മന്ത്രിയെ അറിയിച്ചു. ഇതോടെയാണ് മുൻ നിശ്ചയിച്ച പ്രകാരം ജൂൺ അഞ്ചു മുതൽ പിഴ ഈടാക്കുന്നത്. ഓരോ ദിവസവും കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് ഏഴ് ദിവസത്തിനുള്ളിൽ നോട്ടീസ് അയയ്ക്കും. ദിവസവും രണ്ടര ലക്ഷത്തോളം നിയമലംഘനങ്ങൾ ഇപ്പോൾ കാമറയിൽപ്പെടുന്നുണ്ട്. അതിനാൽ പിഴ ഈടാക്കാൻ തുടങ്ങിയാൽ ദിവസവും രണ്ട് ലക്ഷം പേർക്കെങ്കിലും പിഴ നോട്ടീസ് അയയ്ക്കേണ്ടി വരും. നിലവിൽ 146 ജീവനക്കാരെയാണ് നോട്ടീസ് അയയ്ക്കാൻ കെൽട്രോൺ നിയോഗിച്ചിരിക്കുന്നത്. ഇവർക്ക് പരമാവധി 25,000 നോട്ടീസ് മാത്രമേ ഒരു ദിവസം അയയ്ക്കാനാവു. അതിനാൽ…
Read Moreഎഐ കാമറ; ബോധവത്കരണ നോട്ടീസ് അയയ്ക്കുന്ന കാര്യത്തിൽ തീരുമാനം വൈകുന്നു; കെൽട്രോൺ വെട്ടിൽ
തിരുവനന്തപുരം: ഗതാഗതനിയമം ലംഘിക്കുന്നവർക്ക് ബോധവത്കരണ നോട്ടീസ് അയയ്ക്കുന്ന കാര്യത്തിൽ തീരുമാനം വൈകുന്നു. ഗതാഗത നിയമം ലംഘിച്ച് എഐ കാമറകളിൽ കുടുങ്ങുന്നവരെ ബോധവത്കരിക്കാനുള്ള നടപടിയാണു വൈകുന്നത്. ഇതോടെ നിയമലംഘനങ്ങളും വർധിക്കുന്നുണ്ട്. പിഴ ഈടാക്കാതെ നോട്ടീസ് മാത്രം അയയ്ക്കുന്ന കാര്യത്തിൽ കെൽട്രോണും മോട്ടോർ വാഹനവകുപ്പും തമ്മിൽ ഇതുവരെ ധാരണയായിട്ടില്ല. എഐ കാമറയിൽ ഗതാഗത നിയമലംഘനം കണ്ടെത്തിയാൽ കേന്ദ്രസർക്കാരിന്റെ പരിവാഹൻ സോഫ്റ്റുവയർ വഴി വാഹന ഉടമയ്ക്ക് ആദ്യം എസ്എംഎസും പിന്നാലെ ഇ-ചെല്ലാനും കിട്ടുന്നതാണ് സേഫ് കേരള പദ്ധതി. ആദ്യം പദ്ധതി ബോധവത്കരണം കൂടാതെ നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാൽ പിന്നീട് ഒരു മാസത്തേക്കു പിഴ വേണ്ട, ബോധവത്കരണം മതിയെന്ന് മോട്ടോർ വാഹന വകുപ്പു തീരുമാനിക്കുകയായിരുന്നു. ഇതാണു പദ്ധതി നടത്തിപ്പുകാരായ കെൽട്രോണിനെ വെട്ടിലാക്കിയത്. ലക്ഷക്കണക്കിനു നിയമ ലംഘങ്ങളുടെ നോട്ടീസാകും കണ്ട്രോൾ റൂം സജീവമാകുന്നതോടെ കെൽട്രോൺ ജീവനക്കാരുടെ മുന്നിലെത്തുക. പിഴയീടാക്കുമെന്ന പ്രചാ രണമുണ്ടായപ്പോൾ നിയമലംഘനങ്ങള്‍ കുറഞ്ഞുവെങ്കിലും…
Read Moreഗര്‍ഭിണികള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം ! കുട്ടികളെ ഒരു കാരണവശാലും മുമ്പിലിരുത്താന്‍ പാടില്ല; ഇനി നിയമം ലംഘിക്കുന്നവര്‍ പാടുപെടും…
സംസ്ഥാനത്ത് നാളെ മുതല്‍ എഐ കാമറകള്‍ വരുന്നതില്‍ ആശങ്കാകുലരാണ് പല ആളുകളും. എന്നാല്‍ ഈ അവസരത്തില്‍ ആശങ്ക വേണ്ടെന്നും നിയമം ലംഘിക്കാതിരുന്നാല്‍ മതിയെന്നും വ്യക്തമാക്കുകയാണ് ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്ത്. നല്ലൊരു ഗതാഗത സംസ്കാരം വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. കാറിന്റെ മുന്‍വശത്തിരുന്ന് സീറ്റ് ബെല്‍റ്റ് ഇല്ലാതെ ഗര്‍ഭിണികള്‍ യാത്ര നടത്തിയാലും പിഴ ഈടാക്കും. പിറകില്‍ ഉള്ളവര്‍ക്കൊപ്പമായിരിക്കണം കൈക്കുഞ്ഞുങ്ങളെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു. സംസ്ഥാനത്ത് ആകെ 726 കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, അപകടം ഉണ്ടാക്കി നിര്‍ത്താതെ പോകല്‍ എന്നിവ പിടിക്കാന്‍ 675 കാമറകളും സിഗ്നല്‍ ലംഘിച്ച് പോയി കഴിഞ്ഞാല്‍ പിടികൂടാന്‍ 18 കാമറകളാണ് ഉള്ളത്. അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 കാമറകളും അതിവേഗം കണ്ടെത്താന്‍ നാലു കാമറകള്‍ പ്രത്യേകം ഉണ്ട്. വാഹനങ്ങളുടെ രൂപമാറ്റം, അമിത ശബ്ദം എന്നിവ കൂടി കാമറകള്‍ ഒപ്പിയെടുക്കും. നിയമലംഘനം നടന്ന് ആറ് മണിക്കുറിനുള്ളില്‍…
Read More