ഭാര്യ എച്ച്ഐവി പോസിറ്റീവാണെന്ന് കള്ളം പറഞ്ഞ് വിവാഹ മോചനത്തിനു ശ്രമിച്ചയാളുടെ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ഭാര്യ രോഗിയാണെന്നും താന്‍ അതിന്റെ മാനസിക പ്രയാസത്തിലാണെന്നുമുള്ള വാദം തെളിയിക്കാന്‍ ഹര്‍ജിക്കാരനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഡിവിഷന് ബെഞ്ചിന്റെ നടപടി. ഭാര്യ എയ്ഡ്സ് രോഗിയാണെന്നു ചൂണ്ടിക്കാട്ടി വിവാഹമോചനം തേടി ഇയാള്‍ നല്കിയ ഹര്‍ജി കുടുംബ കോടതി തള്ളിയിരുന്നു. ഇതു ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യ രോഗിണിയാണെന്നു തെളിയിക്കാന്‍ ഒരു രേഖയും ഹാജരാക്കാന്‍ ഇയാള്‍ക്കായില്ല. വിവാഹ ബന്ധം പുനസ്ഥാപിക്കാനാവാത്ത വിധം തകര്‍ന്നതായി സ്ഥാപിക്കാന്‍ ഹര്‍ജിക്കാരനു കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി. 2003ലാണ് ഇരുവരുടെയും വിവാഹം നടന്നത്. അന്നു മുതല്‍ തന്നോടും കുടുംബത്തോടും മോശമായാണ് ഭാര്യ പെരുമാറുന്നതെന്ന് ഹര്ജിക്കാരന് വാദിച്ചു. ഭാര്യയ്ക്ക് ക്ഷയരോഗമുണ്ടെന്നും ഇയാള്‍ പറഞ്ഞു. 2005ല്‍ നടത്തിയ പരിശോധനയില്‍ ഭാര്യ എച്ച്ഐവി പോസിറ്റിവ് ആണെന്നു കണ്ടെത്തി. ഇനിയും ഇവര്‍ക്കൊപ്പം കഴിയാനാവില്ലെന്നും ഭര്‍ത്താവ് ബോധിപ്പിച്ചു. എന്നാല്‍…
Read MoreTag: aids
എയ്ഡ്സ് ഭേദപ്പെടുത്തുന്ന ഒറ്റമൂലിയിലെ അവശ്യ ചേരുവ ! ടൊക്കേ ഗെക്കേ എന്ന കുഞ്ഞന്‍ ജീവിയ്ക്ക് അന്ധവിശ്വാസ മാഫിയ വിലയിടുന്നത് കോടികള്‍…
ചില അന്ധവിശ്വാസങ്ങളാണ് പല ജീവിവര്‍ഗങ്ങളെയും വംശനാശത്തിലേക്ക് നയിക്കുന്നത്. ഇത്തരത്തില്‍ വംശനാശഭീഷണി നേരിടുന്ന ടെക്കേ ഗെക്കോ എന്ന പല്ലി വര്‍ഗത്തില്‍പ്പെട്ട ജീവിയെ വില്ക്കാന് ശ്രമിച്ചവരാണ് ഇപ്പോള്‍ കുടുങ്ങിയത്. രണ്ടു പേരാണ് പാറ്റ്നയിലെ ഒരു ഹോട്ടലില്‍ വച്ച് പിടിയിലായത്. 25 ലക്ഷത്തിനു കച്ചവടമുറപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് പാറ്റ്ന ഡിഎഫ്ഒ രുചി സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. ബിഹാറിലെ കാതിഹാര്‍ സ്വദേശികളാണ് പിടിയിലായ വന്യജീവി കടത്തുകാര്‍. പശ്ചിമ ബംഗാളില്‍ നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വനാന്തരങ്ങളില്‍ നിന്നുമാണ് ഇവയെ വ്യാപകമായി പിടികൂടുന്നത്. എയ്ഡ്സ് രോഗം പൂര്‍ണമായും സുഖപ്പെടുത്തും എന്ന പേരില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങളുടെ ഇരയാണ് ടൊക്കേ ഗെക്കോ. പല്ലി വിഭാഗത്തില്‍പ്പെട്ട ഈ ജീവി ഇന്ത്യയില്‍ മണിപ്പുരിലും അസമിലും കാണപ്പെടുന്നുണ്ട്. ഫിലിപ്പീന്‍സ്, തായ്ലന്ഡ്, വിയറ്റ്നാം എന്നിവിടങ്ങളും സുലഭം. എന്നാല്‍ ആവശ്യക്കാരിലേറെയും ചൈനയില്‍ നിന്നാണ്. അവിടത്തെ പരമ്പരാഗത ഔഷധങ്ങളിലെ പ്രധാന ‘കൂട്ട്’ ആണ് ഉണക്കിപ്പൊടിച്ച…
Read Moreആയുധങ്ങള്‍ക്കായി ചെലവാക്കുന്നത് പതിനായിരക്കണക്കിന് കോടികള്‍ ! സൂചി വാങ്ങാന്‍ പണമില്ലാതെ എയ്ഡ്സ് രോഗം കൊണ്ട് വലഞ്ഞ് പാക്കിസ്ഥാന് ! ഇമ്രാന് ഖാന് കാഷ്മീരിനെക്കുറിച്ച് മാത്രം ചിന്തിക്കുമ്പോള്‍ രാജ്യമെങ്ങും നിറയുന്നത് എയ്ഡ്സ് ഭീതി
പാക്കിസ്ഥാനെ ഭീതിയിലാഴ്ത്തി രാജ്യത്ത് എയ്ഡ്സ് രോഗം വ്യാപിക്കുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പ്രധാന നഗരമായ ഷാകോട്ടിലാണ് വലിയ തോതില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ കോടിക്കണക്കിനു രൂപ വകയിരുത്തുന്ന പാക്കിസ്ഥാന് ആരോഗ്യരംഗത്തെ തഴയുന്നതിന്റെ ബാക്കിപത്രമാണ് രാജ്യത്ത് സംജാതമായിരിക്കുന്ന ഈ അവസ്ഥ. കഴിഞ്ഞ വര്‍ഷം 1.2 ലക്ഷം കോടി പാക്കിസ്ഥാന് രൂപയാണു സൈനിക ബജറ്റിനായി വകയിരുത്തിയത്. ആഭ്യന്തര മൊത്ത ഉല്പാദനത്തിന്റെ നാലു ശതമാനം വരെ ഇത്തരത്തില്‍ പ്രതിരോധരംഗത്തിനായി ചെലവഴിക്കുന്ന രാജ്യം ആരോഗ്യരംഗത്തിനായി വകയിരുത്തുന്നത് ജിഡിപിയുടെ രണ്ടര ശതമാനം വരെ മാത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. പണം ലാഭിക്കാനായി ഒരു തവണ ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിക്കുന്നതാണ് എയ്ഡ്സ് അതിവേഗം പകരാന്‍ കാരണമായി ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പാക്ക് ഗ്രാമങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ നിലവാരമില്ലാത്തവയാണ്. മുറിവൈദ്യന്മാരുടെ നാടാണ് പാക്കിസ്ഥാന്. ആറുലക്ഷത്തോളം മുറിവൈദ്യന്മാരാണ് ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് പാക്കിസ്ഥാനില്‍ ഉള്ളത്. ഇതില്‍ 2.7 ലക്ഷം പേരും…
Read Moreഅദ്ഭുതം പ്രവര്‍ത്തിച്ച് വീണ്ടും വൈദ്യശാസ്ത്രം ! എയ്ഡ്സ് ബാധിതനായ ലണ്ടന്‍ സ്വദേശിയ്ക്ക് പൂര്‍ണ രോഗവിമുക്തി; രോഗം ഭേദമാകുന്ന രണ്ടാമത്തെ മാത്രം ആള്…
സിയാറ്റില്‍: രക്ഷപ്പെടില്ലെന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ വിധിച്ച പലരും വൈദ്യശാസ്ത്രത്തിന്റെ മികവിനാല്‍ അഭ്ദുതകരമായി രോഗശാന്തി നേടിയിട്ടുണ്ട്. ഇത്തവണ ആ അഭ്ഭുതത്തിന് പാത്രമായതാകട്ടെ ലണ്ടന്‍ സ്വദേശിയായ എയ്ഡ്സ് രോഗിയും. സ്റ്റെം സെല്‍ (വിത്തുകോശം) മാറ്റിവയ്ക്കലിലൂടെ ഇദ്ദേഹം എച്ചഐവി ബാധയില്‍ നിന്നും പൂര്‍ണവിമുക്തി നേടിയെന്നാണ് റിപ്പോര്‍ട്ട്. എയ്ഡ്സ് രോഗം പൂര്‍ണമായി മാറുന്ന രണ്ടാമത്തെ ആള് മാത്രമാണ് ഇയാള്‍. പന്ത്രണ്ട് വര്‍ഷം മുമ്പ് ജര്‍മനിയിലെ ബര്‍ലിനില്‍ ചികിത്സതേടിയ അമേരിക്കന്‍ സ്വദേശിയായ തിമോത്തി റേ ബ്രൗണ്‍ ആണ് എച്ച്ഐവി പൂര്‍ണമായും ഭേദപ്പെട്ട ആദ്യ ആള്. ഇദ്ദേഹം ഇപ്പോഴും എച്ച്ഐവി വൈറസില്‍ നിന്ന് മോചിതനാണ്. ഏറെ അപകടസാധ്യതയേറിയതും വിജയിക്കാന്‍ ബുദ്ധിമുട്ടേറിയതുമാണ് ഈ പരീക്ഷണരീതി. ഇക്കാലത്തിനുള്ളില്‍ രണ്ടു പേര്‍ക്ക് മാത്രമാണ് ചികിത്സ വിജയിച്ചത്. അതുകൊണ്ടുതന്നെ രോഗബാധിതരായ ദശലക്ഷങ്ങളില്‍ ഈ ചികിത്സ അപ്രയോഗികമാണ്. < 2003ല്‍ രോഗം സ്ഥിരീകരിച്ചയാള്‍ക്കാണ് ഇപ്പോള്‍ രോഗം മാറിയതായി കണ്ടെത്തിയത്. ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല.…
Read Moreഒടുവില്‍ ശാസ്ത്രഞ്ജര്‍ തിരുത്തി, അയാളല്ല അമേരിക്കയിലെ ആദ്യ എയ്ഡ്സ് രോഗി!
പേഷ്യന്റ് സീറോ-അങ്ങനെയായിരുന്നു അയാളെ വിളിച്ചിരുന്നത്. ലോകം വെറുപ്പോടെ കണ്ടിരുന്ന എയ്സ് എന്ന രോഗത്തെ അമേരിക്കയിലെത്തിച്ച ദ്രോഹി
Read More