ഇനിയാര്‍ക്കും അബദ്ധം പറ്റരുത്! ഇത് എയിംഫില്‍ അല്ല എയിം’കില്‍’! ഏവിയേഷന്‍ ജോലിയുടെ പേരില്‍ നടക്കുന്നത് വന്‍തട്ടിപ്പെന്ന് വെളിപ്പെടുത്തി ബിബിഎ വിദ്യാര്‍ഥിനിയുടെ വീഡിയോ…

കോഴിക്കോട്: മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളാണ് ഏവിയേഷന്‍ അക്കാദമികളുടെ മുഖമുദ്ര. ഫ്‌ളൈറ്റിനുള്ളില്‍ ട്രെയിനിംഗ്, എയര്‍പോര്‍ട്ടില്‍ ഓഫീസ് ജോലി, ലക്ഷത്തിനു മുകളില്‍ ശമ്പളം, ഇങ്ങനെ തന്നെയാണ് എയിംഫില്‍ അക്കാദമിയും വളര്‍ന്നത്. എന്നാല്‍ അക്കാദമിയുടെ തട്ടിപ്പിന്റെ കഥകളാണ് ദിനംപ്രതി പുറത്തുവരുന്നത്. പരാതിപ്പെടുന്നവരെ ഭീഷണിപ്പെടുത്തുക അക്കാദമിയുടെ രീതിയാണെങ്കിലും ഡിഫറന്റ് തിങ്കേഴ്‌സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് രംഗത്തെത്തിയതോടെ കൂടുതല്‍ പേര്‍ ഇപ്പോള്‍ സത്യം വെളിപ്പെടുത്തി രംഗത്തെത്തിരിക്കുകയാണ്. പെണ്‍കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ… തട്ടിപ്പിനിരയായ ഒരു പാട് പേരെ പരിചയപ്പെട്ടു. നിങ്ങള്‍ക്കും ഇങ്ങനെ ഒരു അബദ്ധം നിങ്ങള്‍ക്ക് പറ്റരുത്. എംയിംഫില്‍ ഭാരതീയാര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ളതാണെന്നാണ് പറയുന്നത്. ഈ സര്‍ട്ടിഫിക്കറ്റിന് അയ്യായിരം രൂപം മതി. ഇതിനാണ് അഞ്ച് ലക്ഷം രൂപയാണ് വാങ്ങുന്നത്. ഇതിന് വേണ്ടി പറയുന്നത് ഒരു ലക്ഷം രൂപയുടെ ഡിജിറ്റോ എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. ഇതിന് ഇന്ത്യയിലെന്നെല്ല ഒരിടത്തും വാല്യൂ ഇല്ല. സ്‌കോളര്‍ഷിപ്പും എല്ലാം ഓഫറും ചെയ്യുന്നു. കോഴ്‌സ്…

Read More