മക്കളെ അമ്മമാര്‍ എപ്പോഴും അമിതമായ കരുതലോടെ നോക്കുമ്പോള്‍ അച്ഛന്മാരുടെ സമീപനം പലപ്പോഴും വ്യത്യസ്ഥമായിരിക്കും. മക്കളെ സാഹസിക കൃത്യങ്ങള്‍ക്കു പ്രേരിപ്പിക്കാന്‍ അച്ഛന്മാര്ക്കു മാത്രമേ സാധിക്കൂ. എന്നിരുന്നാലും, കുട്ടികളുമായി അതിരുകടന്നതോ കുഞ്ഞിന്റെ ജീവന് അപകടത്തിലാക്കുന്നതോ ആയ കാര്യങ്ങള്‍ ചെയ്യുന്നത് ഒരിക്കലും നല്ലതുമല്ല. അത്തരത്തിലൊരു സാഹസിക കൃത്യത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 32 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പിതാവ് ഒരു കുട്ടിയെ വായുവിലേക്ക് എറിയുകയും പിടിക്കുകയും ചെയ്യുന്നു. ഉയരത്തിലേക്ക് എറിഞ്ഞ് പിടിച്ചതിന് ശേഷം കാമറയെ നോക്കി ചിരിക്കുന്നു, ശേഷം ഒരു കൈയില്‍ മകനെ പിടിച്ച് അപകടകരമായി നിര്‍ത്തുന്നു. പിന്നീട് തലകീഴായി തൂക്കിക്കിടത്തുകയും ചെയ്യുന്നുണ്ട്. വീഡിയോ അവസാനിക്കുമ്പോള്‍ മകനെ വായുവില്‍ ചുഴറ്റുകയും ചെയ്യുന്നുണ്ട്. പുഞ്ചിരിയോടെയാണ് കുട്ടിയെ വീഡിയോയില്‍ കാണുന്നതെങ്കിലും നിരവധി പേരാണ് പിതാവിനെതിരെ രംഗത്തെത്തിയത്. പലരും പിതാവിനെ കുറ്റപ്പെടുത്തി. ഇയാളെ ജയിലിലടയ്ക്കണമെന്നും,ഇത് അല്‍പ്പം കടന്ന കൈയ്യായിപ്പോയിയെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റുകള്‍.…
Read MoreTag: air
എപ്പോള്‍ വേണമെങ്കിലും കോവിഡ് ബാധിക്കാം ! കൊറോണ വൈറസ് വായുവിലൂടെ പടരുമെന്ന് പുതിയ പഠനം; ആശങ്ക…
കൊറോണ എങ്ങനെയാണ് ആളുകളിലേക്ക് അതിവേഗം പടരുന്നത് എന്ന കാര്യം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. വൈറസ് പ്രതലങ്ങളില്‍ നിന്ന് പടരുമെന്നാണ് മുമ്പ് കരുതിയിരുന്നത്. വായുവിലൂടെ കൊറോണ പടരുമെന്ന് ചിലര്‍ വാദിച്ചെങ്കിലും ഇതിന് തെളിവുകള്‍ കുറവായിരുന്നു. എന്നാലിപ്പോള്‍ വായുവിലൂടെ കോവിഡ് പകരാനുള്ള സാധ്യത സ്ഥിരീകരിച്ചത് ഏവരെയും ഞെട്ടിക്കുകയാണ്. മാസ്ക് ധരിച്ച രാജ്യങ്ങളിലെ ആളുകളില്‍ വൈറസ് വ്യാപനം കുറവായിരുന്നെന്ന് വിദഗ്ധര്‍ കണ്ടെത്തി. ഹൈദരാബാദിലെയും മൊഹാലിയിലെയും ആശുപത്രികളുമായി സഹകരിച്ച് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ നടത്തിയ കൂട്ടായ പഠനമാണ് സാര്‍സ് കോവ് 2 വായുവിലൂടെ പകരുമെന്ന് സ്ഥിരീകരിച്ചത്. കോവിഡ് 19 ബാധിച്ച ആളുകള്‍ താമസിക്കുന്ന വിവിധ പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച വായു സാമ്പിളുകളില്‍ നിന്നുള്ള കൊറോണ വൈറസ് ജനിതകഘടന വിശകലനം ചെയ്യുകയായിരുന്നു ശാസ്ത്രജ്ഞര്‍. ആശുപത്രികള്‍, കോവിഡ് രോഗികള്‍ ചെലവഴിച്ച അടച്ചിട്ട മുറികള്‍, ക്വാറന്റൈന് ചെയ്ത വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഈ സാമ്പിളുകള്‍ ശേഖരിച്ചത്. കോവിഡ്…
Read Moreആകാശത്തേക്ക് പറന്നു പൊങ്ങുന്ന ടെന്റുകള്‍ ! വിചിത്രമായ ദൃശ്യത്തിനു പിന്നിലുള്ളത്…വീഡിയോ വൈറലാകുന്നു…
ചൈനയുടെ ദേശീയദിനം പ്രമാണിച്ച് രാജ്യമെങ്ങും ആഘോഷങ്ങളാണ്. അതോടൊപ്പം ഒരാഴ്ച നീണ്ട അവധിയും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വുഗോങ് മലനിരകള്‍ക്ക് മുകളില്‍ ടെന്റുകളില്‍ താമസിക്കാനെത്തുന്നവര്‍ നിരവധിയാണ്. സൂര്യോദയവും മേഘപാളികളും ആസ്വദന വിരുന്നൊരുക്കുന്ന കാഴ്ചകളാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഇവിടെയെത്തിയ വിനോദ സഞ്ചാരികള്‍ക്കു കാണാനായത് അതിലും പുതുമയേറിയ കാഴ്ചയായിരുന്നു. ആകാശത്തില്‍ പട്ടം പോലെ വിവിധ നിറത്തിലുള്ള അന്‍പതോളം ടെന്റുകള്‍ പാറിപ്പറക്കുന്ന കാഴ്ച. സന്ദര്‍ശകര്‍ പകര്‍ത്തിയ കൗതുകമുണര്‍ത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പറന്നു നടക്കുകയാണ്. വളരെ ഉയരമുള്ള പ്രദേശത്ത് കാറ്റ് അതിശക്തമായി വീശിയടിച്ചതോടെയാണ് ടെന്റുകള്‍ വായുവില്‍ പറന്നുയര്‍ന്നത്. വില്പനയ്ക്കായി തുറന്ന നിലയില്‍ സൂക്ഷിച്ചിരുന്നതിനാലാണ് ടെന്റുകള്‍ പറന്നു പോയത്. കാറ്റു വീശിയടിക്കാന്‍ തുടങ്ങിയതോടെ ടെന്റുകള്‍ കുറ്റികളില്‍ ഉറപ്പിച്ചുകെട്ടാന്‍ വില്പനക്കാര് ശ്രമിച്ചെങ്കിലും ചിലത് അതിനു മുന്‍പു തന്നെ കാറ്റു കൊണ്ടുപോവുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുന്‍പും സമാനമായ സംഭവം ഉണ്ടായിരുന്നു. അതിനുശേഷം ടെന്റുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്ന് വില്പനക്കാര്ക്ക് കൃത്യമായ…
Read More