ബാലാക്കോട്ട് വ്യോമാക്രമണത്തില്‍ 250-300 തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് വിങ് കമാന്‍ഡര്‍ അഭിനന്ദന്റെ പിതാവും, റിട്ട.എയര്‍ മാര്‍ഷലുമായ സിംഹക്കുട്ടി വര്ധമാന്. ഐഐടി മദ്രാസില്‍ പ്രതിരോധ പഠനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഭീകരരുടെ ക്യാമ്പില്‍ പരമാവധി ആളുകള്‍ ഉള്ളപ്പോഴാണ് ഇന്ത്യന്‍ വ്യോമസേന അവിടെ ആക്രമണം നടത്തിയത്. പാകിസ്ഥാന്റെ എഫ്-16ഉം അമ്രാം മിസൈലുകളും യഥാര്‍ത്ഥത്തില്‍ നമുക്ക് ഭീഷണിയായിരുന്നു. നമ്മള് ബാലാക്കോട്ടേക്കു നീങ്ങിയപ്പോള്‍ അവരുടെ എഫ്-16 വേറൊരു ദിശയിലേക്കാണ് പൊകുന്നത് എന്ന കാര്യത്തില്‍ ഉറപ്പു വരുത്തേണ്ടതുണ്ടായിരുന്നു. ആക്രമണം നടത്തിയ അന്ന് ബഹവല്‍പൂര്‍ ലക്ഷ്യമാക്കി ഏഴ് പ്രതിരോധ വിമാനങ്ങളാണ് കുതിച്ചത്. ജെയ്ഷ് ഇ മുഹമ്മദിന്റെ ഹെഡ് ക്വാര്‍ട്ടേഴ്സ് ആണവിടം. പാക്കിസ്ഥാന് വിചാരിച്ചത് ഇന്ത്യയുടെ ലക്ഷ്യം ബഹവല്‍പൂര്‍ ആണെന്നായിരുന്നു. അതിന്‍പ്രകാരം പാക്കിസ്ഥാന് എഫ്-16നെ അവിടേക്ക് അയച്ചു. നമ്മുടെ പ്രതിരോധത്തെ തകര്‍ക്കാമെന്നായിരുന്നു അവര്‍ ചിന്തിച്ചത്. അപ്പൊഴേക്കും നമ്മുടെ മറ്റ് പ്രതിരോധ വിമാനങ്ങള്‍ ബാലാക്കോട്ട് ലക്ഷ്യമാക്കി കുതിച്ചിരുന്നു. പാകിസ്ഥാന്…
Read MoreTag: air attack
ബാലാക്കോട്ടെ ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ 200 പേര് മരിച്ചു ! മൃതദേഹങ്ങള്‍ ഖൈബര്‍ പക്തൂണ്‍ഖ്വയിലേക്ക് മാറ്റി; വെളിപ്പെടുത്തലുമായി പാക് ആക്ടിവിസ്റ്റ്
പുല്‍വാമ ഭീകരാക്രമണത്തിനു മറുപടിയായി പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ ഫെബ്രുവരി 26 ന് ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തില്‍ 200 പേര് കൊല്ലപ്പെട്ടെന്ന വാദവുമായി യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാക്ക് ആക്ടിവിസ്റ്റ്. കൊല്ലപ്പെട്ട ഇരുന്നൂറോളം പേരെ ബാലാകോട്ടില്‍ നിന്നു ഖൈബര്‍ പക്തൂണ്‍ഖ്വയിലേക്ക് മാറ്റിയെന്നാണ് അദ്ദേഹം പറയുന്നത്. പാക്കിസ്ഥാനിലെ ചില ഉര്‍ദു മാധ്യമങ്ങളിലും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്രമണത്തില്‍ നിരവധി പേര് മരിച്ചുവെന്നതിന് തെളിവായി സൈനികന് സംസാരിക്കുന്ന വിഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ വിഡിയോയുടെ ഉറവിടവും അതിന്റെ ആധികാരികതയും ഇതുവരെ വ്യക്തമായിട്ടില്ല. പുറത്തുവിട്ട വിഡിയോയില്‍ 200 പേര് രക്തസാക്ഷികളായെന്ന് പാക്ക് സൈനികന് പറയുന്നുണ്ട്. #PakistanArmy acknowledges that over 200 terrorists were killed in the #Balakot region of #Pakistan. They also referred terrorists as 'allah k khas bande'! Allah…
Read Moreഒരു പൂവ് ചോദിച്ചാല്‍ ഒരു പൂന്തോട്ടം തരും ഞങ്ങള്‍…എന്നാല്‍… പാക് ഭീകരര്‍ക്ക് ഇന്ത്യ നല്കിയ തിരിച്ചടിയില്‍ പഞ്ച് ഡയലോഗുമായി ബാബു ആന്റണിയുടെ സന്തോഷ പ്രകടനം…
പാക് ഭീകരര്‍ക്കെതിരേ ഇന്ത്യന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ പ്രതികരണവുമായി നടന് ബാബു ആന്റണി. പഞ്ച് ഡയലോഗ് ചേര്‍ത്തായിരുന്നു താരത്തിന്റെ സന്തോഷ പ്രകടനം. ‘ഒരു പൂവ് ചോദിച്ചാല്‍ ഒരു പൂന്തോട്ടം തന്നെ തരും ഞങ്ങള്‍ ഇന്ത്യക്കാര്‍…എന്നാല്‍ ഒരു പൂവ് പറിച്ചെടുത്താല്‍ പറിച്ചെടുത്തവന്റെ കുഴിമാടത്തിനു തലക്കല്‍ വെക്കുന്ന ആദ്യത്തെ പൂവായിരിക്കും അത്. ഇന്ത്യയോട് കളിക്കാന്‍ നില്‍ക്കരുത്.’ ഇങ്ങനെയായിരുന്നു ബാബു ആന്റണിയുടെ മാസ് ഡയലോഗ്. ഇന്ത്യന്‍ വ്യോമസേനയ്ക്ക് അഭിനന്ദനങ്ങളുമായി സുരേഷ് ഗോപിയും എത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണം നടന്ന് പന്ത്രണ്ടാം നാള് 12 മിറാഷ് വിമാനങ്ങള്‍ കൊണ്ടു തന്നെ പകരം ചോദിച്ച് ഇന്ത്യയുടെ കരുത്തിനെക്കുറിച്ചെന്തു പറയുന്നുവെന്ന് സുരേഷ് ഗോപി കുറിച്ചു. അതേസമയം, ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാക്ക് അധിനിവേശ കാഷ്മീരിലെ മൂന്നു ഭീകരതാവളങ്ങളില്‍ ആക്രമണം നടത്തിയ നടപടി നീണ്ടത് 21 മിനിറ്റെന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് 2000 വിമാനങ്ങള്‍ പാക് ചാര റഡാറുകളുടെ…
Read More