എയര്‍ ഇന്ത്യ വിമാനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ യാത്രക്കാരന് ആക്രമിച്ചതായി റിപ്പോര്‍ട്ട്. സിഡ്നിയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പറന്ന വിമാനത്തില്‍ വെച്ചാണ് എയര്‍ ഇന്ത്യയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ യാത്രികന് തല്ലിയത്. വിമാനത്തിനുള്ളിലെ ഉച്ചത്തിലുള്ള ശബ്ദത്തെക്കുറിച്ച് തിരുത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ യാത്രക്കാരന് തല്ലുകയും തല വളച്ചൊടിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം നടന്നതായി ഔദ്യോഗിക പ്രസ്താവനയില്‍ എയര്‍ ഇന്ത്യ വക്താവ് സ്ഥിരീകരിച്ചു. ഇക്കാര്യം ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ (ഡിജിസിഎ) അറിയിച്ചിരുന്നു ജൂലൈ ഒമ്പതിന് സിഡ്നി-ഡല്‍ഹിയില്‍ സര്‍വീസ് നടത്തുന്ന AI301 വിമാനത്തിലെ ഒരു യാത്രക്കാരന് ഫ്ളൈറ്റിനിടെ അസ്വീകാര്യമായ രീതിയില്‍ പെരുമാറി, വാക്കാലുള്ളതും രേഖാമൂലമുള്ളതുമായ മുന്നറിയിപ്പുകള്‍ അവഗണിച്ച്, ഞങ്ങളുടെ ഒരു ജീവനക്കാരന് ഉള്‍പ്പെടെയുള്ള മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി,’ പ്രസ്താവനയില്‍ പറയുന്നു. ഡല്‍ഹിയില്‍ വിമാനം സുരക്ഷിതമായി ഇറക്കിയ ശേഷം, യാത്രക്കാരനെ സുരക്ഷാ ഏജന്‍സിക്ക് കൈമാറി, യാത്രക്കാരന് പിന്നീട്…
Read MoreTag: airindia
18 വര്‍ഷമായി നല്കി വന്ന സൗജന്യ ഭക്ഷണം നിര്‍ത്തലാക്കി എയര്‍ഇന്ത്യ ! ഇനി പുതിയ മെനു
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഇനി സൗജന്യ ഭക്ഷണമില്ല. എല്ലാ അന്താരാഷ്ട്ര ആഭ്യന്തര വിമാനങ്ങളിലെയും ഭക്ഷണ മെനു പുതുക്കുകയും ചെയ്തു. ഇനി പുതിയ ഭക്ഷണ പാനീയ മെനു ആയിരിക്കും ക്യാബിനുകളില്‍ ലഭ്യമാകുക. പ്രവാസികള്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാനും സൗജന്യ ഭക്ഷണം അടക്കം നല്‍കിയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തി വന്നത്. എന്നാല്‍ പുതിയ സിഇഒ അലോക് സിംഗിന്റെ വരവോടെ വലിയ മാറ്റങ്ങള്‍ക്കാണ് എയര്‍ ഇന്ത്യ സാക്ഷിയായത്. വ്യോമയാന മേഖലയില്‍ വിപണി വിഹിതം വര്‍ധിപ്പിക്കാനും ചെലവ് കുറയ്ക്കാനുമാണ് എയര്‍ ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും നല്കി വന്ന ഇളവുകള്‍ നേരത്തെ എയര്‍ ഇന്ത്യ വെട്ടികുറച്ചിരുന്നു. 50 ശതമാനത്തില്‍ നിന്ന് 25 ശതമാനമായാണ് ഇളവുകള്‍ വെട്ടിക്കുറച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സൗജന്യമായി നല്കി വന്ന ഭക്ഷണവും നിര്‍ത്തലാക്കിയത്. എന്നാല്‍ ടാറ്റാ…
Read Moreബാത്ത്റൂമില്‍ സിഗരറ്റ് വലിച്ചതിനു ശേഷം വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമം ! അമേരിക്കന്‍ പൗരനെതിരേ കേസെടുത്തു…
എയര്‍ ഇന്ത്യ വിമാനത്തില്‍ സിഗരറ്റ് വലിച്ച് പരിഭ്രാന്തി സൃഷ്ടിക്കുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്ത അമേരിക്കന്‍ പൗരനെതിരേ കേസ്. എയര്‍ ഇന്ത്യയുടെ ലണ്ടന്‍- മുംബൈ വിമാനത്തിലാണ് യാത്രക്കാരന് മോശമായി പെരുമാറിയത്. 37കാരനായ രമാകാന്തിനെതിരെയാണ് മുംബൈ സാഹര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മാര്‍ച്ച് 11നാണ് കേസിനാസ്പദമായ സംഭവം. സിഗരറ്റ് വലിക്കുകയും മറ്റു യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്തതിന് പുറമേ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ രമാകാന്ത് ശ്രമിച്ചതായും വിമാന അധികൃതര്‍ ആരോപിച്ചു. ബാഗില്‍ വെടിയുണ്ട കരുതിയതായി രമാകാന്ത് പറഞ്ഞത് അനുസരിച്ച് ബാഗ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. മദ്യലഹരിയിലായിരുന്നോ എന്ന് അറിയാന്‍ രമാകാന്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതായും മുംബൈ പൊലീസ് പറയുന്നു. യാത്രയ്ക്കിടെ ഇയാള്‍ ബാത്ത്റൂമില്‍ പോയതിന് പിന്നാലെ വിമാനത്തിലെ പുക മുന്നറിയിപ്പ് അലാറം പ്രവര്‍ത്തിക്കുകയായിരുന്നു. ഉടന്‍ തന്നെ വിമാന ജീവനക്കാര്‍ റസ്റ്റ് റൂമില്‍ പോയപ്പോള്‍ സിഗരറ്റുമായി നില്ക്കുന്ന രമാകാന്തിനെയാണ്…
Read Moreആത്മഹത്യ ചെയ്യാതെ പിടിച്ചു നിന്നത് ദൈവ വിശ്വാസം കൊണ്ടു മാത്രം ! സ്വപ്ന ദുരന്തം വിതച്ച ഒരു കുടുംബം ഇപ്പോള്‍ സന്തോഷിക്കുന്നു…
സ്വര്‍ണക്കടത്തു കേസില്‍ ആരോപണം ഉയരുന്നതിനു മുമ്പു തന്നെ സ്വപ്ന നല്ല ഒന്നാന്തരം ക്രിമിനലാണെന്നു തെളിയിക്കുന്നതാണ് എയര്‍ഇന്ത്യ ജീവനക്കാരനായ എല്‍.എസ് സിബുവിന്റെ ജീവിതത്തില്‍ സംഭവിച്ച ദുരന്തം. സ്വപ്നയുടെയും കൂട്ടരുടെയും ചെയ്തികള്‍ക്ക് കൂട്ടു നില്‍ക്കാത്തതാണ് തിരുവനന്തപുരം പട്ടം സ്വദേശിയായ ജീവിതം മാറ്റിമറിച്ചത്. സിബുവിനെതിരെ 17 പെണ്‍കുട്ടികളുടെ പേരില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് പരാതി തപാലില്‍ ലഭിക്കുകയായിരുന്നു. പരാതിയിലെ രണ്ടാംപേരുകാരിയായ പാര്‍വതി സാബു മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സിബുവിനെതിരെ ആഭ്യന്തര അന്വേഷണ സമിതി അച്ചടക്ക നടപടി സ്വീകരിച്ചത്. ഈ സമയങ്ങളില്‍ തങ്ങള്‍ ആത്മഹത്യ ചെയ്യാതെ പിടിച്ചു നിന്നത് ദൈവത്തിലുള്ള വിശ്വാസം കൊണ്ടു മാത്രമാണെന്നും പല രാത്രികളിലും മകളെയും കെട്ടിപ്പിടിച്ച് പൂജാമുറിയിലിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും എല്‍.എസ് സിബുവിന്റെ ഭാര്യ ഗീതാദേവി പറയുന്നു. പഴവങ്ങാടി ഗണപതിയുടെ അനുഗ്രഹം കൊണ്ടാണ് സ്വപ്നയുടെയും കൂട്ടരുടെയും കള്ളക്കളികള്‍ ഇപ്പോള്‍ പുറത്തായതെന്നാണ് ഗീതാ ദേവി വിശ്വസിക്കുന്നത്. ആഭ്യന്തര അന്വേഷണ സമിതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന്…
Read More