മലപ്പുറത്ത് നടന്ന ചടങ്ങില്‍ പെണ്‍കുട്ടി വേദിയില്‍ വന്നതിനെ രൂക്ഷമായി വിമര്‍ശിച്ച സമസ്ത പണ്ഡിതനെതിരേ ആഞ്ഞടിച്ച് സംവിധായക ഐഷ സുല്‍ത്താന. ഇതൊരു ജനാധിപത്യ രാജ്യമാണെന്നും ഒരു മുസ്ലിം പെണ്‍കുട്ടിയെ വേദിയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള അധികാരം ആര്ക്കുമില്ലെന്നുമായിരുന്നു ഐഷയുടെ പ്രതികരണം. മതമാണ് പ്രശ്നമെങ്കില്‍ ഇസ്ലാം മതത്തില്‍ സ്ത്രീയുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും പറ്റി പറയുന്നുണ്ടെന്നും ഐഷ ചൂണ്ടിക്കാട്ടി. ”ഇസ്ലാമില്‍ സ്ത്രീക്കും പുരുഷനും തുല്ല്യ അവകാശമാണെന്നും ഒരു സ്ത്രീ കല്യാണം കഴിക്കുവാണേല്‍ അവളുടെ ഭര്‍ത്താവ് ആരാകണമെന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്കാണെന്ന ഇസ്ലാം പറയുന്നുണ്ട്”, ഐഷ സുല്‍ത്താന ഫേസ്ബുക്കില്‍ കുറിച്ചു. പണ്ഡിതന് ഒരു തെറ്റ് പറ്റിയെങ്കില്‍ അത് തിരുത്തേണ്ടതാണെന്നും ഇല്ലേല് ഈ സമൂഹത്തിലെ ആളുകള്‍ക്കിടയില്‍ അതൊരു തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മലപ്പുറം രാമപുരത്തിനടുത്ത് പാതിരമണ്ണിലായിരുന്നു വിവാദസംഭവം അരങ്ങേറിയത്. മുതിര്‍ന്ന സമസ്ത നേതാവ് ശാസിച്ചതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് സ്റ്റേജില്‍നിന്ന് മടങ്ങി…
Read MoreTag: aisha sulthana
ആയിഷ സുല്‍ത്താന ലക്ഷദ്വീപിലേക്ക്; പോലീസിനു മുന്നില്‍ ഹാജരാകും
കൊച്ചി: രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത സിനിമാ പ്രവര്‍ത്തക ആയിഷ സുല്‍ത്താന ലക്ഷദ്വീപിലേക്ക്. ഇന്നു രാവിലെ കൊച്ചിയില്‍നിന്നും യാത്ര തിരിച്ച ആയിഷ നാളെ ലക്ഷദ്വീപ് പോലീസിനു മുന്നില്‍ ഹാജരാകും. ഇവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി പരിഗണിച്ചിരുന്നു. ആയിഷ പോലീസിനു മുന്നില്‍ ഹാജരാകണമെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഒരു ചാനല്‍ ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്നാണ് ആയിഷയ്ക്കെതിരേ രാജ്യദ്രോഹത്തിന് കേസസെടുത്തുത്. ഇത് ലക്ഷദ്വീപില്‍ വന്‍ പ്രതിഷേധത്തിനും കാരണമായിരുന്നു.
Read Moreബയോവെപ്പണ്‍ വിവാദത്തില്‍ ഐഷ സുല്‍ത്താനയും മീഡിയവണ്ണും നേര്‍ക്കുനേര്‍ ! തെറ്റു തിരുത്താനുള്ള അവസരം ചാനല്‍ നിഷേധിച്ചപ്പോള്‍ താന്‍ വേറെ വഴി തേടിയെന്ന് ഐഷ;ഐഷ പറയുന്നത് പച്ചക്കള്ളമെന്ന് നിഷാദ്…
ലക്ഷദ്വീപ് വിഷയത്തില്‍ വിവാദ പ്രസ്താവന നടത്തിയതിനെത്തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സംവിധായക ഐഷ സുല്‍ത്താനയും മീഡിയവണും തുറന്നയുദ്ധത്തിലേക്ക്. തനിക്ക് തെറ്റുപറ്റിയെന്ന് മനസ്സിലായപ്പോള്‍ അത് തിരുത്താനുള്ള അവസരം മീഡിയവണ്‍ നിഷേധിച്ചുവെന്നായിരുന്നു ഐഷയുടെ ആരോപണം. എന്നാല്‍ ഐഷ പറയുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഐഷ ബയോവെപ്പണ്‍ ആരോപണം ഉന്നയിച്ച ചര്‍ച്ച നയിച്ച മാധ്യമപ്രവര്ത്തകന് നിഷാദ് റാവുത്തര്‍ രംഗത്തെത്തി. ബയോവെപ്പണ്‍ എന്ന പരാമര്‍ശം ഐഷയില്‍ നിന്നുണ്ടായപ്പോള്‍ അതു ബിജെപി പ്രതിനിധി എടുത്തകാട്ടിയപ്പോള്‍ തന്നെ അതിന്റെ ഗുരുതരസ്വഭാവം താന്‍ ഓര്‍മിപ്പിച്ചിരുന്നു എന്നു നിഷാദ് പറഞ്ഞു. എന്നാല്‍, ബയോവെപ്പണ്‍ പരാമര്‍ശത്തിന്റെ എല്ലാ റിസ്കും ഏറ്റെടുക്കാന്‍ ഐഷ തയാറാണെന്നായിരുന്നു ചര്‍ച്ചയില്‍ പറഞ്ഞതെന്നും നിഷാദ് വ്യക്തമാക്കി. നിഷാദിന്റെ വിശദീകരണത്തിനു പിന്നാലെ മറുപടി പോസ്റ്റുമായി ഐഷ സുല്‍ത്താനയും രംഗത്തെത്തി. ഏഴാം തീയതി ചാനല്‍ ചര്‍ച്ച കഴിഞ്ഞതിനു ശേഷം എന്റെ വായിന്നു വീണ വാക്കിന്റെ പ്രശ്നം മനസ്സിലാക്കി എട്ടാം തീയതി ‘ശബ്നാ’ എന്ന…
Read More