മലയാളികളുടെ പ്രിയനടിയാണ് ഐശ്വര്യ ഭാസ്കരന്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിലൂടെയും ഫോണിലൂടെയും മറ്റും തനിക്ക് നിരന്തരം അശ്ലീലസന്ദേശം അയയ്ക്കുന്നവരെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. 52 വയസ്സുകാരിയായ തന്നോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ നാട്ടിലെ മറ്റ് പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഐശ്വര്യ ചോദിക്കുന്നു. അശ്ലീല സന്ദേശം അയച്ചവരുടെ ഫോട്ടോയും അവര്‍ അയച്ച സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ടുകളും നടി തന്റെ യൂട്യൂബ് ചാനലിലെ പുതിയ വിഡിയോയിലൂടെ വെളിപ്പെടുത്തുന്നുണ്ട്. തന്റെ ബ്രാന്‍ഡില്‍ ഉണ്ടാക്കുന്ന സോപ്പിന്റെയും മറ്റു സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളുടെയും വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനും മറ്റുമാണ് താരം യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. സോപ്പിന് വരുന്ന ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതിനായി വാട്ട്സ്ആപ്പ് നമ്പര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നുവെന്ന് ഐശ്വര്യ പറയുന്നു. എന്നാല്‍ അതിലൂടെ ചിലര്‍ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ സ്ഥിരമായി അയച്ചു കൊണ്ടേയിരിക്കുകയാണെന്ന് നടി പറയുന്നു. ആദ്യം ഇതിനെക്കുറിച്ച് സംസാരിക്കരുതെന്ന് കരുതിയിരുന്നു. പക്ഷേ ഇത് തന്റെ മകളെയും കൂടെ ബാധിക്കുന്നതിനാലാണ് ഇപ്പോള്‍ ഇങ്ങനെയൊരു…
Read MoreTag: aishwarya
സിനിമയാണ് എന്റെ ജീവിതം തകര്‍ത്തത് ! സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ ഒന്നും ഇങ്ങനെയാവില്ലായിരുന്നു; തുറന്നു പറഞ്ഞ് ഐശ്വര്യ…
തൊണ്ണൂറുകള്‍ മുതല്‍ മലയാള സിനിമയില്‍ തിളങ്ങി നിന്ന താരമായിരുന്നു ഐശ്വര്യ. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ പ്രമുഖ നടന്മാരുടെയെല്ലാം നായികയായിട്ടുണ്ട് താരം. തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും ഹിന്ദിയിലുമെല്ലാം താരം കഴിവു തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടിയുടെ ഒരു തുറന്നു പറച്ചിലാണ് ആരാധകരെ ഞെട്ടിക്കുന്നത്. തന്റെ ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചത് സിനിമയാണെന്ന് പറയുകയാണ് ഐശ്വര്യ. താന്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോന്നതാണ് എല്ലാറ്റിനും കാരണമെന്നും അതുകൊണ്ടായിരുന്നു സിനിമയിലെത്തിയതെന്നും ഐശ്വര്യ പറയുന്നു. സിനിമയില്‍ എത്തിയില്ലായിരുന്നുവെങ്കില്‍ താന്‍ സന്തോഷത്തോടെ ജീവിക്കുമായിരുന്നു. തന്റെ ജീവിതം മാറ്റിയത് സിനിമയാണെന്നും തന്നെ സിനിമയില്‍ കൊണ്ടുവരുന്നതിന് അമ്മ എതിരായിരുന്നുവെന്നും സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ വീട്ടില്‍ എതിര്‍ത്തതിന് പിന്നാലെ താന്‍ വീടുവിട്ടിറങ്ങുകയായിരുന്നുവെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. 1990ല്‍ ആയിരുന്നു ആ സംഭവം. ആദ്യം താന്പ്ലാന് ചെയ്തിരുന്നത് യുഎസില്‍ പോകാനായിരുന്നു. അവിടെ ഫാമിലിയായി സെറ്റില്‍ഡ് ആവാനായിരുന്നു പ്ലാനെന്നും എന്നാല്‍ സിനിമയില്‍ അവസരം കിട്ടിയതോടെ താന്‍ വീടുവിട്ടിറങ്ങിയെന്നും…
Read Moreഅന്ന് ‘കട്ട റൊമാന്‍സ്’ ഇന്ന് വേര്‍പിരിയലും ! ധനുഷും ഐശ്വര്യയും തമ്മിലുള്ള പഴയ വീഡിയോ വൈറലാകുന്നു…
ധനുഷ്-ഐശ്വര്യ ജോഡികളുടെ വിവാഹമോചന വാര്‍ത്തകള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി അന്തരീക്ഷത്തിലുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് ഇരുവരും തങ്ങള്‍ വേര്‍പിരിയുകയാണെന്ന സത്യം വെളിപ്പെടുത്തിയത്. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് താരദമ്പതികളുടെ വേര്‍പിരിയല്‍ പ്രഖ്യാപനം. ഇപ്പോഴിതാ ഇരുവരുടെയും സ്നേഹമുഹൂര്ത്തങ്ങള് തെളിയുന്ന പഴയ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുകയാണ്. ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവെ ഐശ്വര്യയ്ക്കു വേണ്ടി പാട്ട് പാടുന്ന ധനുഷിന്റെ വിഡിയോ മുന്‍പ് വൈറലായിരുന്നു. ഇപ്പോള്‍ വേര്‍പിരിയല്‍ വാര്‍ത്ത പുറത്തു വന്നതോടെ പഴയ ദൃശ്യങ്ങള്‍ വീണ്ടും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. കയ്യില്‍ മൈക്ക് പിടിച്ചു പാട്ട് പാടി ചുവടുവച്ച് ഐശ്വര്യയ്ക്കരികില് എത്തുന്ന ധനുഷ് ആണ് ദൃശ്യങ്ങളില്‍. പാട്ടിനൊപ്പം താരം ഐശ്വര്യയെ സ്നേഹപൂര്‍വം ചേര്‍ത്തു പിടിക്കുന്നതും വീഡിയോയില്‍ കാണാം. കോവിഡ് കാലത്തിനു മുന്‍പ് ഇരുവരും പങ്കെടുത്ത ആഘോഷ പരിപാടിക്കിടെ ആയിരുന്നു ധനുഷിന്റെ രസിപ്പിക്കും പ്രകടനം. ഒരു മിനിട്ടില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ…
Read Moreഒറിജിനലായി എന്നെ ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്താന്‍ സംവിധായകന് പദ്ധതിയിട്ടു ! തുറന്നു പറച്ചിലുമായി നടി ഐശ്വര്യ…
മലയാളം ബിഗ്സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങിയ നടിയാണ് ഐശ്വര്യ ഭാസ്കര്‍. മലയാള സിനിമയിലെ പഴയകാല സൂപ്പര്‍നായിക ലക്ഷ്മിയുടെ മകള്‍കൂടിയായ ഐശ്വര്യ തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം തന്റെ അഭിനയ മികവ് പ്രകടമാക്കിയിട്ടുണ്ട്. ഒരു തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയുടെ രണ്ടാം ചിത്രം മലയാളത്തിലായിരുന്നു. 1990ല്‍ പുറത്തിറങ്ങിയ ഒളിയമ്പുകള്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയില്‍ എത്തിയത്. പിന്നീട് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ ബട്ടര്‍ഫ്ളൈസില്‍ നായികയായി. ഇപ്പോഴിതാ ഈ ചിത്രവുമായി ബന്ധപ്പെട്ട് വളരെ രസകരമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ. മോഹന്‍ലാല്‍-ജഗദീഷ് കോമ്പിനേഷനില്‍ നിരവധി ഹാസ്യ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ബട്ടര്‍ഫ്ളൈസ് കോമഡിയും, സെന്റിമെന്‍സും, റൊമാന്സും, ആക്ഷനും നിറഞ്ഞ ഒരു കുടുംബ ചിത്രമായിരുന്നു. മലയാളത്തില്‍ താന്‍ ചെയ്ത ഏറ്റവും മികച്ച വാണിജ്യ ചിത്രങ്ങളിലൊന്നായിരുന്നു ബട്ടര്‍ഫ്ളൈസ് എന്നും സിനിമയിലെ രസകരമായ ഒരു…
Read Moreഐശ്വര്യയ്ക്കും മകള്‍ ആരാധ്യയ്ക്കും കോവിഡ് ബാധയെത്തുടര്‍ന്ന് കടുത്ത ശ്വാസ തടസ്സം ! ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോവിഡ് ബാധയെത്തുടര്‍ന്ന് വീട്ടില്‍ ക്വാറന്‍ന്റൈനില്‍ കഴിയുകയായിരുന്ന ബോളിവുഡ് താരം ഐശ്വര്യറായ് ബച്ചനും മകള്‍ ആരാധ്യയെയും കടുത്ത ശ്വാസതടസ്സത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് ഇരുവരും ഇപ്പോള്‍. എന്നാല്‍ ഇവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കോവിഡ് പരിശോധനയില്‍ പൊസിറ്റീവായതിനെ തുടര്‍ന്ന് ഐശ്വര്യയും ആരാധ്യയും വീട്ടില്‍ ക്വാറന്റൈനില്‍ ആയിരുന്നു. അതിനിടെയാണ് ഇരുവര്‍ക്കും ശ്വാസതടസ്സം അനുഭവപ്പെട്ടത്. തുടര്‍ന്ന് അധികൃതരെത്തി നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഐശ്വര്യ റായിയുടെ ഭര്‍ത്താവ് അഭിഷേക് ബച്ചനെയും അദ്ദേഹത്തിന്റെ പിതാവ് അമിതാബ് ബച്ചനെയും നേരത്തെ തന്നെ കോവിഡ് ബാധയെത്തുടര്‍ന്ന് നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ അമിതാഭ് ബച്ചന്റെ ഭാര്യയും മുതിര്‍ന്ന നടിയുമായ ജയാ ബച്ചന്,മകള്‍ ശ്വേതാ ബച്ചന്, മക്കളായ നവ്യ നവേലി, അഗസ്ത്യ എന്നിവരുടെ റിസല്‍റ്റ് നെഗറ്റീവാണ്. ചികിത്സയില്‍ കഴിയുന്ന അമിതാഭ് ബച്ചന്റെയും അഭിഷേകിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. അമിതാഭ് ബച്ചന് നിലവില്‍…
Read Moreമദ്യപിച്ച് മദോന്മത്തകളായി നടിമാര്‍ ! മദ്യലഹരിയില്‍ കാട്ടിക്കൂട്ടിയത് മൂക്കത്ത് വിരല്‍ വയ്പ്പിക്കുന്ന സംഭവങ്ങള്‍; കാമുകനൊപ്പം ലിപ് ലോക്കും കൂടിയായപ്പോള്‍ സഹിക്കാന്‍ കഴിയാതെ ആരാധകര്‍…
മദ്യപിച്ചു കഴിഞ്ഞ ശേഷം രണ്ടു നടിമാര്‍ കാട്ടിക്കൂട്ടിയ കോലാഹലങ്ങളാണ് ഇപ്പോള്‍ കോളിവുഡിലെ ചര്‍ച്ചാവിഷയം. തമിഴ് ബിഗ്ബോസ് സീസണ് 2വിലെ താരങ്ങളായിരുന്നു നടി യാഷിക ആനന്ദും ഐശ്വര്യ ദത്തയും. പരിപാടിയില്‍ ശത്രുക്കളെ പോലെ ഇടപെട്ടിരുന്ന ഇവര്‍ ഇപ്പോള്‍ അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസം സൗഹൃദത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെ ഇവര്‍ പങ്കുവച്ച വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പാര്‍ട്ടി നടക്കുന്നതിനിടെ ഐശ്വര്യ ലൈവ് വന്നിരുന്നു. ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ഇരുവരും മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തല്‍. ഇതിനിടെ കൂടെ ഉണ്ടായിരുന്ന യുവാവ് യാഷികയെ ചുംബിക്കുന്നതും വിഡിയോയില്‍ കാണാം. വീഡിയോയ്ക്കെതിരെ ഒരു വിഭാഗം വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. നടിമാര്‍ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. മദ്യപിച്ച് ഇത്തരം വൃത്തികേടുകള്‍ കാണിച്ചുകൂട്ടി അത് വീഡിയോയാക്കിയതിന് എതിരെയാണ് കമന്റുകള്‍. ഇവരുടെ വസ്ത്രധാരണത്തെയും പലരും വിമര്‍ശിക്കുന്നുണ്ട്.
Read More