കാളിദാസ് ജയറാമിന്റെ ഡയലോഗ് കേട്ട് നടി ഐശ്വര്യ ലക്ഷ്മി നാണത്താല്‍ മുഖം മറയ്ക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. അര്‍ജന്റീന ഫാന്‍സ് ഫ്രം കാട്ടൂര്‍ക്കടവ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയായിരുന്നു കാളിദാസിന്റെ ഡയലോഗ്.ഐശ്വര്യ ലക്ഷ്മി അടിപൊളി നായികയാണെന്നും ഐശ്വര്യ കൂടെ ഉണ്ടെങ്കില്‍ ചിത്രം ഹിറ്റാണെന്നാണ് സിനിമാക്കാരുടെ വിശ്വാസമെന്നുമായിരുന്നു കാളിദാസിന്റെ കമന്റ്.കാളിദാസനെയും ഐശ്വര്യയെയും പ്രധാനകഥാപാത്രങ്ങളാക്കി മിഥുന്‍ മാനുവല്‍ ഒരുക്കുന്ന സിനിമയാണ് അര്‍ജന്റീന ഫാന്‍സ് ഫ്രം കാട്ടൂര്‍ക്കടവ്. അര്‍ജന്റീനയ്ക്ക് ഒന്നുരണ്ട് പ്രത്യേകതകള്‍ ഉണ്ടെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു. ഇത്തവണ ഷാന്‍ റഹ്മാനു പകരം ഗോപിസുന്ദറായിരിക്കും സംഗീതമൊരുക്കുക എന്നതാണ് ആദ്യ പ്രത്യേകത. അജു വര്‍ഗീസും സണ്ണി വെയ്‌നും സൈജു കുറുപ്പമില്ലാതെ നിനക്കൊരു സിനിമയില്ലല്ലോ എന്ന് കളിയാക്കുന്നവര്‍ക്കൊരു മറുപടി കൂടിയാണ് ഈ ചിത്രമെന്നും മിഥുന്‍ പറഞ്ഞു. ‘കാളിദാസിനെയും ഐശ്വര്യയെയും സഫര്‍ എന്നൊരു നടനെയും മാറ്റിനിര്‍ത്തിയാല്‍ മുപ്പതോളം പുതുമുഖങ്ങളാണ്…
Read MoreTag: aishwarya lakshmi
മായാനദിയിലെ ആ രംഗങ്ങളുടെ പേരില്‍ അയാളെന്നെ ചീത്തവിളിച്ചു; എല്ലാ ചിത്രങ്ങള്‍ക്കു താഴെയും യൂ ട്യൂബിലെ എല്ലാ അഭിമുഖങ്ങള്‍ക്കു താഴെയും ഒരേ കമന്റ് കോപ്പി പേസ്റ്റ് ചെയ്യും;ഐശ്വര്യ തുറന്നു പറയുന്നു…
കൊച്ചി: തനിക്ക് സമൂഹമാധ്യമങ്ങളിലൂടെ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി നടി ഐശ്വര്യ ലക്ഷ്മി. പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. സമൂഹമാധ്യമങ്ങളില്‍ സ്ത്രീകള്‍ക്ക് പരിധികളും വിലക്കുകളും ഉണ്ടെന്ന് നടി പറയുന്നു. ‘നിങ്ങള്‍ ഒരു സിനിമാതാരമാണെങ്കില്‍ മറ്റൊന്നിനെക്കുറിച്ചും അഭിപ്രായം പറയരുതെന്നാണ് ചിലര്‍ കരുതുന്നത്. മറ്റൊന്നിനെക്കുറിച്ചും നിങ്ങള്‍ക്ക് അഭിപ്രായമുണ്ടാകാന്‍ പാടില്ല’, ഐശ്വര്യ തുടര്‍ന്നു: ‘ഓണ്‍ലൈനില്‍ എന്നെ നിരന്തരം ശല്യപ്പെടുത്തുന്ന ഒരാളുണ്ടായിരുന്നു. എല്ലാ ചിത്രങ്ങള്‍ക്കു താഴെയും യൂ ട്യൂബിലെ എല്ലാ അഭിമുഖങ്ങള്‍ക്കു താഴെയും ഒരേ കമന്റ് കോപ്പി പേസ്റ്റ് ചെയ്യും. ഇതൊക്കെ ചെയ്യുന്നതിനു പിന്നില്‍ എന്താണ് കാരണമെന്ന് എനിക്ക് അറിയണമായിരുന്നു. ആ കമന്റുകള്‍ ശരിക്കും വേദനിപ്പിക്കുന്നവ ആയിരുന്നു. ആ കമന്റുകള്‍ക്ക് ഞാന്‍ പ്രതികരിച്ചു തുടങ്ങി. പിന്നീട് അയാള്‍ എന്നോട് സംസാരിച്ചു. മായാനദിയില്‍ ഞാന്‍ ചെയ്ത ചില രംഗങ്ങളുടെ പേരില്‍ എന്നോട് വെറുപ്പാണെന്നാണ് അയാള്‍ നല്‍കിയ വിശദീകരണം. ഇത്…
Read More