ദത്തുവിവാദത്തിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച അനുപമ എസ്.ചന്ദ്രനും ഭര്‍ത്താവ് അജിത്കുമാറും മകന് ഏയ്ഡന്‍ എന്ന ഏയ്ബൂവും ഇപ്പോള്‍ യൂട്യൂബിലെ മിന്നും താരങ്ങള്‍. മൂന്നുപേരും ഒരുമിച്ചുള്ള ഫാമിലി വ്ളോഗുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. രണ്ടു മാസം മുന്‍പു യൂ ട്യൂബില്‍ റിലീസ് ചെയ്ത ആദ്യ വീഡിയോ നാലു ലക്ഷത്തോളം പേര് കണ്ടു. ആറു വ്ളോഗ് വീഡിയോകളാണ് ഇതിനകം റിലീസ് ചെയ്തത്. മാതാപിതാക്കള്‍ക്കു മകനെ തിരിച്ചുകിട്ടാന്‍ പ്രാര്‍ഥനയോടെ കാത്തിരുന്ന, ലോകമെങ്ങുമുള്ള ഒട്ടേറെപ്പേര്‍ കുഞ്ഞിന്റെ വിശേഷങ്ങള്‍ തിരക്കി വിളിക്കാറുണ്ട്. എങ്കില്‍ എന്തുകൊണ്ട് അവന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ എല്ലാവരുമായും പങ്കുവച്ചുകൂടാ എന്നു ചിന്തിച്ചതോടെയാണു വ്ളോഗ് എന്ന ആശയത്തിലേക്കെത്തിയത്. കുഞ്ഞിനെ തിരിച്ചുകിട്ടാനുള്ള സമര പരിപാടികള്‍ക്കിടെ സൗഹൃദത്തിലായ ചിലര്‍ ഇതിനുള്ള സാങ്കേതിക സഹായങ്ങളും നല്കി. ‘അനുപമ അജിത് വ്ളോഗ്’ എന്ന പേരിലാണു വ്ലോഗുകള്‍. വീട്ടുവിശേഷം, പാചകം, കുഞ്ഞുമൊത്തുള്ള യാത്രകള്‍, രാത്രി കറക്കം, ഷോപ്പിംഗ്, അനുപമയ്ക്കും അജിത്തിനും ഇടയിലെ രസകരമായ…
Read MoreTag: ajith
‘തല’കാരണം ജോലി നഷ്ടമായി,ജീവിതം ഒരു വഴിയ്ക്കായി ! അജിത്തിന്റെ വീടിനു മുമ്പില്‍ ആത്മഹത്യ ശ്രമവുമായി യുവതി…
നടന് അജിത് കുമാറിന്റെ വീടിനു മുമ്പില്‍ യുവതിയുടെ ആത്മഹത്യ ശ്രമം. ചെന്നൈ ഇസിആറിലുള്ള അജിത്തിന്റെ വസതിക്ക് സമീപമായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിവരമറിഞ്ഞെത്തിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. പോലീസുകാര്‍ തടഞ്ഞിട്ടും യുവതി തീകൊളുത്താന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ തന്റെ മരണത്തിന് കാരണം അജിത്താണെന്ന് ഇവര്‍ പറയുന്നുണ്ട്. ഫര്‍സാന എന്നാണ് യുവതിയുടെ പേര്. ചെന്നൈയിലെ പ്രമുഖ ആശുപത്രിയിലെ മുന്‍ ജീവനക്കാരിയാണ് ഇവര്‍. അജിത്ത് കാരണം തന്റെ ജോലി നഷ്ടമായെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഇവര്‍ക്കെതിരേ പോലീസ് അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണ്. ഇഞ്ചപ്പാക്കത്ത് അജിത്തിന്റെ വീടിന് സമീപമുള്ള ആശുപത്രിയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നതെന്നാണ് സൂചന. മണ്ണെണ്ണയുമായിട്ടാണ് ഇവര്‍ എത്തിയത്. ഇവര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ അജിത്ത് വന്നിരുന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ ഇവര്‍ പറയുന്നത്. അജിത്തിനൊപ്പമുള്ള വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഇവര്‍ നേരത്തെ പങ്കുവെച്ചിരുന്നു. അതേസമയം അജിത്തിന്റെ…
Read Moreഞങ്ങളുടെ കല്യാണം എപ്പോഴാണെന്ന് പലരും അന്ന് ചോദിച്ചു ! ചാക്കോച്ചനോടുള്ള പ്രണയം തുറന്നു പറയണമെന്ന് കൂട്ടുകാരി നിര്‍ബന്ധിച്ചിട്ടും ഞാന്‍ തയ്യാറായില്ല; വെളിപ്പെടുത്തലുമായി ശാലിനി…
ഒരു കാലത്ത് മലയാള സിനിമയിലെ പ്രണയജോഡികളായിരുന്നു കുഞ്ചാക്കോ ബോബനും ശാലിനിയും. അനിയത്തിപ്രാവ് എന്ന ഒറ്റ ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബനും ശാലിനിയും പ്രേക്ഷകരുടെ ഉള്ളില്‍ ഇടം പിടിച്ചത്. പടം ഹിറ്റായതോടെ ഈ ജോഡിയെ വച്ച് നിരവധി സിനിമകളാണ് ഇറങ്ങിയത്. ശാലിനിയും കുഞ്ചാക്കോയും വിവാഹം കഴിക്കും എന്ന് വരെ പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു. തങ്ങള്‍ ജീവിതത്തിലും ഒന്നിക്കുന്നതു കാണാന്‍ നിരവധി ആളുകള്‍ ആഗ്രഹിച്ചിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നുവെന്നും എന്നാല്‍ ചാക്കോച്ചന് തന്റെ നല്ല സുഹൃത്തു മാത്രമായിരുന്നുവെന്നുമാണ് ശാലിനി ഇപ്പോള്‍ പറയുന്നത്. സിനിമയില്‍ അല്ലാതെ ഒരിക്കല്‍ പോലും ചാക്കോച്ചനോട് പ്രണയം തോന്നിയിരുന്നില്ലെന്നും ശാലിനി പറയുന്നു. എന്നാല്‍ തന്റെ കൂട്ടുകാരികള്‍ക്ക് ചാക്കോച്ചനെ ഇഷ്ടമായിരുന്നെന്നും അതിലൊരാള്‍ അവളുടെ പ്രണയം ചാക്കോച്ചനെ അറിയിക്കാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നതായും ശാലിനി പറയുന്നു. പക്ഷെ താന്‍ ചാക്കോച്ചനോട് അത് പറഞ്ഞില്ലെന്നും അത് ചിലപ്പോ സൗഹൃദത്തെ ബാധിക്കുമെന്ന് തോന്നിയതിനാലാണെന്നും ശാലിനി പറഞ്ഞു. സൗഹൃദം ഇല്ലാതാവുമോ…
Read Moreഅക്കാര്യം ചോദിച്ചപ്പോള്‍ അജിത്ത് നാണിച്ച് ‘തല’ താഴ്ത്തി ! അജിത്തിന് നാണം വന്ന സംഭവം വെളിപ്പെടുത്തി വിദ്യാബാലന്
അമിതാഭ് ബച്ചനും തപ്സി പന്നുവും തകര്‍ത്തഭിനയിച്ച ബോളിവുഡ് ചിത്രം പിങ്കിന്റെ തമിഴ് റീമേക്കാണ് നേര്‍ക്കൊണ്ട പറവൈ. ചിത്രത്തില്‍ അമിതാഭ് ബച്ചന്റെ വേഷം തമിഴില്‍ കൈകാര്യം ചെയ്യുന്നത് തല അജിത്താണ്. അജിത്തിന്റെ ഭാര്യയായി എത്തുന്നതാവട്ടെ വിദ്യാ ബാലനാും. വിദ്യ ആദ്യമായി അജിത്തിനൊപ്പം അഭിനയിക്കുന്ന ചിത്രമാണിത്. ഈ അവസരത്തില്‍ അജിത്തിനൊപ്പം സ്ക്രീനിലെത്താന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെക്കുകയാണ് വിദ്യ. അജിത്തിന്റെ വ്യക്തിത്വത്തില്‍ താന്‍ ആകൃഷ്ടയായെന്ന് വിദ്യ പറയുന്നു. ഇത്ര വലിയ ആരാധകവൃന്ദമുള്ള ഒരു താരത്തിനൊപ്പം അഭിനയിക്കുക എന്നത് തന്നെ വലിയ സന്തോഷമുള്ള കാര്യമാണ്. എത്ര കുലീനനാണ് അദ്ദേഹം. തല ഇമേജിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്നെ അജിത്തിന് നാണം വന്നു”- വിദ്യ പറയുന്നു. കഥ പറയാന്‍ നിര്‍മാതാവ് ബോണി കപൂര്‍ വന്നപ്പോള്‍ തന്നെ ഡേറ്റ് കൊടുക്കുകയായിരുന്നുവെന്ന് വിദ്യ പറയുന്നു. ”സിനിമയിലെ കഥാപാത്രം അത്ര വലുതല്ലെങ്കിലും എനിക്കിത് സ്പെഷ്യലാണ്”- വിദ്യ പറഞ്ഞു. ശ്രദ്ധ ശ്രീനാഥ്, അഭിരാമി…
Read Moreഗ്ലാസിലെ നുരയും ഒടുങ്ങി പ്ലേറ്റിലെ കറിയും തീര്‍ന്നു ! ഏറെ നാളത്തെ ഓട്ടത്തിനു ശേഷം ജിഎന്‍പിസി അഡ്മിന് അജിത് തോല്‍വി സമ്മതിച്ചു; എക്സൈസിനു മുമ്പാകെ കീഴടങ്ങി…
തിരുവനന്തപുരം: പോലീസിനെയും എക്സൈസിനെയും വെട്ടിച്ചുള്ള ഏറെനാളത്തെ ഓട്ടത്തിനു ശേഷം ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന് കാരയ്ക്കാമണ്ഡപം സ്വദേശി അജിത് കുമാര്‍ കീഴടങ്ങി. എക്സൈസിന് മുമ്പാകെയാണ് അജിത് കീഴടങ്ങിയത്. ഫേസ്ബുക്കിലൂടെ മദ്യപാനം പ്രോത്സാഹിപ്പിച്ചതിനും കുട്ടികളുടെ ചിത്രം ഉപയോഗിച്ചതിനും എക്സൈസ് കേസെടുത്തതിന് പിന്നാലെ പേജിന്റെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഒളിവില്‍ പോയ ഉടന്‍ ഇയാള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും അജിത് സമര്‍ഥമായി ഒളിച്ചുകളി തുടര്‍ന്നു. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരേ നേമം പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു. അതേസമയം പൊലീസിനേയും എക്സൈസിനേയും വെട്ടിച്ച് പ്രതി വിദേശത്ത് കടന്നതിന് ശേഷം തിരികെ എത്തിയതാണെന്നാണ് വിവരം. മദ്യപാനത്തിനു പ്രോത്സാഹനം നല്കുന്ന തരത്തിലുളള പരസ്യപ്രചാരണം നടത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരിലാണ് പൊലീസും എക്സൈസും, അഡ്മിനും ഭാര്യയ്ക്കുമെതിരേ കേസെടുത്തത്. അഡ്മിന് അജിത്കുമാറിന്റെ…
Read More