കോഴിക്കോട്: മാധവ് ഗാഡ്ഗിലിനെ പോലുള്ളവരാണ് മലയോര ജനതയുടെ മനസിൽ തീ കോരിയിട്ടതെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. ഗാഡ്ഗിൽ റിപ്പോർട്ട് മുതൽ തുടങ്ങിയ ആശങ്കയാണ് പഞ്ചിമഘട്ട മേഖലയിലെ കർഷകർക്കുള്ളതെന്നും മന്ത്രി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. ആരെയും കൊല്ലുകയല്ല, മറിച്ച് ഒരു സന്തുലിതാവസ്ഥ ഉണ്ടാക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങേണ്ടത്. വന്യമൃഗങ്ങൾക്കും മനുഷ്യർക്കും അവരുടേതായ അവകാശമുണ്ട്. ഇതു രണ്ടും ലോകത്തിലെ സൃഷ്ടികളാണെന്ന വസ്തുത മറന്നു പോകരുതെന്നും ശശീന്ദ്രൻ പറഞ്ഞു. പാലക്കാട് പിടി 7നെ പിടികൂടാൻ വനംവകുപ്പ് ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും വലിയ ദൗത്യമാണ് നടത്തുന്നത്. വന്യമൃഗ ശല്യം ഒഴിവാക്കാൻ വൈത്തിരി മോഡൽ ജനകീയ പ്രതിരോധം മാതൃതയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Read MoreTag: ak saseendran
മന്ത്രിയെ കുടുക്കിയ യുവതിയെ തിരിച്ചറിഞ്ഞു! തിരുവനന്തപുരം സ്വദേശിനി; ഫോണ് സ്വിച്ച് ഓഫ്; ചാനലുമായി ബന്ധപ്പെട്ടവര് യുവതിയെ മാറ്റിയതാണെന്ന വാദവും ശക്തം
തിരുവനന്തപുരം: എ.കെ ശശീന്ദ്രനെ ഹണി ട്രാപ്പിൽ കുടുക്കിയെന്ന് കരുതുന്ന യുവതിയെ കണ്ടെത്താൻ പോലീസിന്റെ ഉൗർജ്ജിത ശ്രമം. തിരുവനന്തപുരം സ്വദേശിയായ യുവതിയാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായ സാഹചര്യത്തിൽ ഇവരുടെ വീടുൾപ്പടെ രഹസ്യന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. ഇവർ മന്ത്രിയെ വിളിക്കാനുപയോഗിച്ച ഫോണുൾപ്പടെ സ്വിച്ച് ഓഫാണ്. ഇവർ ഉപയോഗിക്കുന്ന രണ്ടാമത്തെ നന്പർ അടുത്ത ദിവസം വരെ ഓണായിരുന്നു. തലസ്ഥാനത്ത് തന്നെയുള്ള മൊബൈൽ ടവറിന് കീഴിൽ ഇവരുടെ രണ്ടാമത്തെ നന്പറുണ്ടായിരുന്നു. യുവതിയെ തിരിച്ചറിയുകയും ഇവരുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിലടക്കം വ്യപകമായി പ്രചരിക്കുകയും ചെയ്ത സാഹചര്യത്തിൽ യുവതിയുടെ ഫോണ് സ്വിച്ച് ഓഫാക്കുകയും ഫെയ്സ്ബുക്ക് അക്കൗണ്ടടക്കം ഡി ആക്ടീവേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. യുവതിയ കണ്ടെത്താൻ യുവതി വിളിച്ചതും യുവതിയെ അവസാനം വിളിച്ചതുമായ ഫോണ് വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. യുവതിയെ ചാനലുമായി ബന്ധപ്പെട്ടവർ തന്നെ മാറ്റിയതാണെന്ന വാദവും ശക്തമാണ്. സംഭവം വലിയ വിവാദമായിട്ടും പരാതിക്കാരി രംഗത്ത്…
Read More