മന്ത്രി എ. കെ. ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ അശ്ലീല ഫോണ്‍വിളിക്ക് പിന്നില്‍ ഹണി ട്രാപ്പെന്ന് സൂചന. ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് ബ്യൂറോ നടത്തുന്ന നടത്തുന്ന അന്വേഷണത്തില്‍ മാധ്യമസ്ഥാപനവുമായി ബന്ധപ്പെട്ട യുവതിയിലേക്കാണ് വിരലുകള്‍ ചൂണ്ടുന്നത്. സര്‍ക്കാര്‍ ഔദ്യോഗികമായി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പോലീസ് അന്വേഷണം സമാന്തരമായി നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി.ജി.പി ലോക്‌നാഥ ബഹ്‌റയ്ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസീന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ഇന്റലിജന്‍സ്, സ്‌പെഷ്യല്‍ബ്രാഞ്ച്, സൈബര്‍ പോലീസ്, ഹൈട്ടെക് സെല്‍ തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലഭിച്ചയുടന്‍ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, സംഘത്തിന്റെ കൈവശം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, സിനിമരംഗത്തു നിന്നുള്ള ഒരു എംഎല്‍എ, രണ്ടു മന്ത്രിമാര്‍ എന്നിവര്‍ക്കെതിരേയുള്ള തെളിവുകളുണ്ടെന്നാണ് സൂചന. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ ഈ എംഎല്‍എ അടുത്തിടെയാണ് വീണ്ടും വിവാഹിതനായത്. ഇയാളുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന…
Read More