അംബാനിയുടെ മകന്റെ കല്യാണക്കുറിയുടെ ചിലവ് ഒന്നരലക്ഷം രൂപ; കല്യാണക്കുറി തുറക്കുമ്പോള്‍ കാണുന്നത് വിസ്മയ കാഴ്ചകള്‍; വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്…

ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ മകന്റെ കല്യാണക്കുറി എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഒന്നരലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് ഒരോ വിവാഹകുറിയിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിതമായ ഈ വിവാഹക്കുറിയില്‍ രത്നകല്ലുകളും,വിലയേറിയ ആഭരണങ്ങളും ഉണ്ടെന്ന് പ്രചരിക്കുന്ന വീഡിയോയില്‍ അവകാശപ്പെടുന്നു. എന്നാല്‍ വിവാഹവാര്‍ത്തയെ കുറിച്ച് അംബാനി കുടുംബത്തില്‍ നിന്നും യാതൊരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല. ഇതിനിടെ ബോളിവുഡ് താരം കത്രീന കെയ്ഫ് ആകാശ് അംബാനിയുടെ കാമുകിയാണെന്ന പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. അമിതാഭ് ബച്ചന്‍ ഒരുക്കിയ ദീപാവലി പാര്‍ട്ടിയില്‍ ഇരുവരും ഒന്നിച്ചെത്തിയതാണ് അഭ്യൂഹങ്ങള്‍ക്കിടയാക്കിയത്. പിന്നീട് അനില്‍ കപൂര്‍ ജുഹൂവിലെ വസതിയിലൊരുക്കിയ പാര്‍ട്ടിയിലും ഒരുമിച്ചു പങ്കെടുത്തു. ഇതും വലിയ വാര്‍ത്തയ്ക്കിടയാക്കിയിരുന്നു. അംബാനി കുടുംബത്തിന് സിനിമാക്കാരുമായുള്ള ബന്ധം ചെറുതൊന്നുമല്ല. എന്നാല്‍ വിവാദങ്ങള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ട് ആകാശ അംബാനി വിവാഹം ചെയ്യാന്‍ പോകുന്നത് മറ്റൊരു ബിസിനസ് കുടുംബത്തിലെ അംഗത്തെയാണെന്നാണ് ഇപ്പോഴത്തെ…

Read More