കണ്ണൂര്‍:യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വധിച്ച കേസില്‍ ജയിലില്‍ കഴിയുന്ന സിപിഎം പ്രവര്‍ത്തകര്‍ നയിക്കുന്നത് വിഐപി ജീവിതം. സഖാക്കളുടെ നിത്യസന്ദര്‍ശനവും നേതാക്കളുടെ പിന്തുണ ഒപ്പമുണ്ടെന്ന ഉറപ്പോടെയുമാണു പ്രതികള്‍ ജയിലില്‍ കഴിയുന്നത്. മുഖ്യ പ്രതി ആകാശ് തില്ലങ്കരി ജയിലധികൃതര്‍ക്ക് തലവേദനയാവുകയാണ്. മുമ്പ് രാഷ്ട്രീയ ആക്രമക്കേസുകളില്‍ റിമാന്‍ഡിലായപ്പോഴും പാര്‍ട്ടി സ്വാധീനത്തിന്റെ ബലത്തില്‍ ജയിലില്‍ ആകാശ് നയിച്ചത് ഇതേ രീതിയിലുള്ള ജീവിതമാണ്. വലിയ സൗഹൃദവലയമുള്ള ആകാശിനെ നിരവധി പാര്‍ട്ടിക്കാരാണ് ജയിലിലെത്തി നിത്യേന സന്ദര്‍ശിക്കുന്നത്. 24 വയസിനിടെ രണ്ട് കൊലപാതകം, 11 രാഷ്ട്രീയ സംഘട്ടനക്കേസുകള്‍, കാപ്പ ചുമത്തപ്പെട്ട കുറ്റവാളി എന്നിങ്ങനെ സി.പി.എം. ചാവേര്‍ ഗ്രൂപ്പില്‍ ആ തരത്തില്‍ തലയെടുപ്പുള്ള ആളാണ് ആകാശ്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആകാശ് എസ്.എഫ്.ഐയിലൂടെ പാര്‍ട്ടിയിലെത്തുന്നത്. വളരുന്നതിനനുസരിച്ച് എതിരാളികളെ െകെകാര്യം ചെയ്യാനുള്ള പാര്‍ട്ടിയുടെ പ്രധാന ഉപകരണമായി മാറി. നേരത്തേ മറ്റു അക്രമ കേസുകളില്‍ പെട്ടപ്പോഴും ആകാശിന് എല്ലാ പിന്തുണയും…
Read MoreTag: akash thillangari
ആകാശ് നിരപരാധി ! കൊലപാതകം നടക്കുമ്പോള്‍ മകന്‍ നാട്ടിലെ ഉത്സവത്തില്‍ പങ്കെടുക്കുകയായിരുന്നെന്ന് ആകാശിന്റെ പിതാവ്
കണ്ണൂര്‍: യുത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ആകാശ് തില്ലങ്കേരി നിരപരാധി എന്നു പിതാവ് വഞ്ഞേരി രവി. കൊലപാതകം നടന്ന ദിവസം ആകാശ് നാട്ടിലെ ഉത്സവത്തില്‍ പങ്കെടുക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടിയെ സമീപിച്ചെങ്കിലും കേസില്‍ ഇടപെടില്ലെന്നായിരുന്നു അവരുടെ നിലപാട്. നിരപരാധിത്വം കോടതിയില്‍ തെളിയിക്കാനാണ് പാര്‍ട്ടി ആശ്യപ്പെട്ടത് എന്നും ആകാശ് തില്ലങ്കേരിയുടെ പിതാവു പറയുന്നു. ആകാശ് നിരപരാധിയാണ് എന്നും ഒളിവില്‍ പോകാന്‍ കാരണം ബിജെപി പ്രചരണം കാരണമാണെന്നും ആകാശിന്റെ അച്ഛന്‍ പറഞ്ഞു.
Read Moreഅടിച്ചാല്‍ പോരേ എന്നു ചോദിച്ചപ്പോള്‍ വെട്ടണം എന്നു ശാഠ്യം പിടിച്ചു; ഭരണം നമ്മുടെ കയ്യിലുള്ളപ്പോള്‍ ഒന്നുകൊണ്ടും പേടിക്കേണ്ട ഡമ്മികളെ ഇറക്കാം എന്ന് ഉറപ്പു നല്‍കി;എല്ലാം തുറന്നുപറഞ്ഞ് ആകാശ്…
മട്ടന്നൂര്‍: സിപിഎം നേതൃത്വത്തെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി ഷുഹൈബ് വധക്കേസ് പ്രതി ആകാശ്. ഡമ്മി പ്രതികളെ പൊലീസിന് നല്‍കാമെന്ന സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഉറപ്പിന്മേലാണ് കൊലപാതകം നടത്തിയതെന്ന് ആകാശ് പൊലീസിന് മൊഴി നല്‍കി. ‘ക്വട്ടേഷന്‍ നല്‍കിയത് പ്രാദേശിക ഡിവൈഎഫ്‌ഐ നേതൃത്വമാണ്. ഡമ്മി പ്രതികളെ നല്‍കാമെന്നാണ് പറഞ്ഞത്. പ്രതികളെ നല്‍കിയാല്‍ പൊലീസ് കൂടുതലൊന്നും അന്വേഷിക്കില്ലെന്നും ഉറപ്പ് പറഞ്ഞു. ഭരണം നമ്മുടെ കൈയില്‍ ആയതിനാല്‍ പേടിക്കാനൊന്നും ഇല്ലെന്നും നേതാക്കള്‍ ഉറപ്പു പറഞ്ഞു. അടിച്ചാല്‍ പോരെ എന്ന് ചോദിച്ചപ്പോള്‍ വെട്ടണം എന്നായിരുന്നു ശാഠ്യം പിടിച്ചത്’, ആകാശ് പൊലീസിനോട് വെളിപ്പെടുത്തി. മറ്റു പ്രതികള്‍ക്കും പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്കുമായി അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്താനെത്തിയ കാറും അക്രമികള്‍ കൃത്യം നിര്‍വഹിച്ചതിനു ശേഷം വഴിക്കു വച്ചു മാറി കയറിയ കാറും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റിയ ശേഷമാണ് ഫോര്‍ രജിസ്‌ട്രേഷന്‍…
Read Moreവിഎസിനെതിരേ കൊലവിളി നടത്തിയവന് എന്തു ഷുഹൈബ്; കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ ടിപിയുടെ ഗതി തന്നെ വിഎസിനുമെന്ന് ആകാശ് തില്ലങ്കരിയുടെ ഫേസ്ബുക്ക് പോസ്റ്റ്…
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തന്‍ ഷൂഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി ആകാശ് തില്ലങ്കരി വധഭീഷണി മുഴക്കിയവരില്‍ സാക്ഷാല്‍ വി.എസ് അച്യുതാനന്ദനും. വിഎസിനും ടിപി ചന്ദ്രശേഖരന്റെ ഗതി വരുമെന്ന് ആകാശ് ഭീഷണി മുഴക്കിയത് മൂന്ന് വര്‍ഷം മുമ്പ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലൂടെയായിരുന്നു. ആലപ്പുഴയിലെ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്നും വിഎസ് ഇറങ്ങിപ്പോയ ദിവസമായിരുന്നു ഭീഷണി. ഇങ്ങിനെ പോയാല്‍ വിഎസിനും ടിപിയുടെ ഗതി വരുമെന്നായിരുന്നു പോസ്റ്റ്. സംഭവത്തില്‍ ആകാശിനെ പിന്നീട് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ശാസിച്ചപ്പോള്‍ ഒരു സിനിമാ ഡയലോഗ് ആക്ഷേപ ഹാസ്യത്തില്‍ അവസരോചിതമായി ഉപയോഗിച്ചു പോയി എന്നായിരുന്നു ആകാശിന്റെ മറുപടി. അതേസമയം ഷുെഹെബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി സംഘര്‍ഷ മേഖലകളില്‍ കൊലവിളി മുദ്രവാക്യങ്ങള്‍ മുഴക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രകടനങ്ങളില്‍ ആകാശ് ഞെട്ടിപ്പിക്കുന്ന കൊലവിളിയാണ്…
Read More