കോട്ടയം: പട്ടികജാതി ക്രീമിലെയര്‍ സംബന്ധിച്ച് ഓഗസ്റ്റ് ഒന്നിലെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന ഗവണ്മെന്റ് തിടുക്കം കൂട്ടരുതെന്ന് അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു. വ്യക്തമായ ധാരണയില്ലാതെ രണ്ടരലക്ഷം വാര്‍ഷികവരുമാനം നിര്‍ണയിക്കുകയും ഓരോ സംസ്ഥാനത്തെ പട്ടികജാതി വിഭാഗങ്ങളുടെ എണ്ണം തിട്ടപ്പെടുത്താതെ ജാതി സെന്‍സസ് നടപ്പാക്കാതെയും കോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കരുതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കല്ലറ പ്രശാന്ത് ആവശ്യപ്പെട്ടു. ഉപസംവരണത്തെ സംബന്ധിച്ചുള്ള എകെസിഎച്ച്എംഎസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കോട്ടയത്ത് സംസ്ഥാനപ്രസിഡന്റ് എം.കെ. അപ്പുക്കുട്ടന് അധ്യക്ഷത വഹിച്ച നേതൃത്വ സെമിനാറില്‍ നെല്ലിക്കുന്ന് ബാബു സുപ്രീംകോടതി വിധിയെ സംബന്ധിച്ച് വിശദമായ ക്ലാസ് നയിച്ചു. പട്ടികജാതി ക്രീമിലെയര്‍ സംബന്ധിച്ച് ദളിത് സംഘടനകളെ ഉള്‍പ്പെടുത്തി വിപുലമായ നേതൃത്വ സെമിനാര്‍ നടത്താന്‍ തീരുമാനിച്ചു.
Read MoreTag: akchms
പട്ടികജാതി-വർഗ ഫണ്ട് തിരിമറി; സർക്കാരിനെതിരേ ശാഖതലങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് ചേരമർ ഹിന്ദു മഹാസഭ
ഏറ്റുമാനൂർ: രണ്ടു വർഷക്കാലമായി കേരളത്തിലെ പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് പ്രഫഷണൽ കോഴ്സ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാത്തതിൽ പ്രതിഷധിച്ച് 19ന് യൂണിയൻ, ശാഖാ തലങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് അഖില കേരള ചേരമർ ഹിന്ദു മഹാസഭ. ഇതേ ആവശ്യമുന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ നിരവധി സമരങ്ങൾ നടത്തിയിട്ടുണ്ട്. പട്ടിക വിഭാഗങ്ങളുടെ ഫണ്ട് തിരിമറി നടത്തി മന്ത്രിമാർക്ക് കാറുകൾ വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കും വകമാറ്റി ചെലവാക്കിയത് പട്ടികവിഭാഗങ്ങളോടുള്ള അവഗണനയെന്ന് വടക്കൻ മേഖലാ സമ്മേളനം കുറ്റപ്പെടുത്തി. ഏറ്റുമാനൂർ സഹകരണ ബാങ്ക് ഹാളിൽ ചേർന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കല്ലറ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.കെ. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് തങ്കച്ചൻ മ്യാലിൽ, സെക്രട്ടറി പി.ജി. അശോക് കുമാർ, ട്രഷറർ കെ. കുട്ടപ്പൻ, എക്സിക്യൂട്ടീവ് അംഗളായ ഒ.കെ. സാബു, രാജൻ നാല്പാത്തിമല എന്നിവർ പ്രസംഗിച്ചു. വടക്കൻ മേഖലയുടെ…
Read Moreവൈക്കം താലൂക്ക് ഓഫീസ് പടിക്കല്‍ കിടപ്പാടത്തിനായുള്ള സമരം ഇരുന്നൂറ് ദിവസം പിന്നിട്ടു; പട്ടയം നൽകണമെന്ന ആവശ്യവുമായി ചേരമര്‍ ഹിന്ദു മഹാസഭ
വൈക്കം: ഇരുനൂറിലധികം ദിവസങ്ങളായി വൈക്കം താലൂക്ക് ഓഫീസ് പടിക്കല്‍ കിടപ്പാടത്തിനു വേണ്ടി സമരം ചെയ്യുന്ന പട്ടികവിഭാഗക്കാരുടെ ആവശ്യം അംഗീകരിക്കണമെന്ന് അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ വൈക്കം താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. യൂണിയന് അഡ്മിനിസ്ട്രേറ്റര്‍ തങ്കച്ചന് മ്യാലിന്റെ അധ്യക്ഷതയില്‍ ആപ്പാംഞ്ചിറയില്‍ ചേര്‍ന്ന ജനറല്‍ ബോഡി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.കല്ലറ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.ജി അശോക്്കുമാര്‍, സംസ്ഥാന എക്സിക്യൂട്ടീവ് കൗണ്സിലഗങ്ങളായ ഒ.കെ.സാബു, രാജന് നാല്പാത്തിമല എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന താലൂക്ക് യൂണിയന് ഭരണസമിതി തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി തങ്കച്ചന് ചാമക്കാല, സെക്രട്ടറി പ്രഭുല്ലകുമാര്‍, ട്രഷറര്‍ അംബിക ഉല്ലാസ് എഴുമാന്തുരുത്ത്, വൈസ് പ്രസിഡന്റ് രാധാമണി പ്രസാദ്, ജോയിന്റ്് സെക്രട്ടറി രാജേഷ് കോരിക്കല്‍, കമ്മറ്റി അംഗങ്ങളായി ലെനിന്, ബാബു കുറിച്ചിപ്പറമ്പില്‍, വിജയന് ആയാംകുടി, അനീഷ്, വാസു തലയോലപ്പറമ്പ്, രാഹുല്‍, രഞ്ചിത്ത് ആപ്പാംഞ്ചിറ, വിഷ്ണു കടുത്തുരുത്തി, ബിബിന്‍…
Read Moreഅയ്യൻകാളിയുടെ ചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ചേരമർ ഹിന്ദു മഹാസഭ
കോട്ടയം: നവോത്ഥാന ചരിത്രത്തിന്റെ നാൾവഴിയിൽ പ്രമുഖനായ അയ്യൻകാളിയുടെ ചരിത്രം പുതു തലമുറയ്ക്ക് പകർന്ന് നൽകാൻ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് അഖില കേരള ചേരമർ ഹിന്ദുമഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത്. കോട്ടയം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ അയ്യൻകാളിയുടെ 159 -ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അശോക് കുമാർ നാട്ടകം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഒ.കെ സാബു വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. മധു നീണ്ടൂർ, സുരേന്ദ്രൻ പാന്പാടി, സനീഷ് ആർപ്പൂക്കര, കെ.എം. കുട്ടൻ, സി.എം. വിജയൻ, പി.കെ. പൊന്നപ്പൻ, സന്തോഷ് കൃഷ്ണൻ, പി.കെ. സോണി, മധുലാൽ, കെ.കെ.സലിമോൻ, ശശീന്ദ്രപ്രസാദ് എന്നിവർ പ്രസംഗിച്ചു. മഹിളാ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ രാവിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. ബാലസഭാ രൂപീകരണം യോഗം…
Read Moreമന്ത്രി സജി ചെറിയാന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ചേരമർ ഹിന്ദു മഹാസഭ
കോട്ടയം: മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗം ഇന്ത്യൻ ഭരണഘടനയേയും ഭാരത രത്നം ഡോ. ബി.ആർ അംബേദ്കറെയും അവഹേളിക്കുന്നതാണെന്ന് അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത് . ഈ അവഹേളനം സഹിക്കുവാൻ പിന്നോക്ക ദളിത് വിഭാഗങ്ങൾക്ക് കഴിയില്ലായെന്നും മന്ത്രിയുടെ പ്രസംഗത്തിൻമേൽ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്നും കല്ലറ പ്രശാന്ത് ആവശ്യപ്പെട്ടു. അഖില കേരള ചേരമർ ഹിന്ദു മഹാസഭ സ്ഥാപക നേതാവ് എം.കെ. കുഞ്ഞൻ സാറിന്റെ ചരമ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ഇൻ ചാർജ് എം.കെ. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. തന്റെ ജോലി രാജിവച്ച് അടിമത്തം അനുഭവിച്ച ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിച്ച കുഞ്ഞൻസാറിനെ സഭയ്ക്കും ജനങ്ങൾക്കും മറക്കാൻ കഴിയില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ട്രഷറർ കെ.കുട്ടപ്പൻ, അശോക് കുമാർ, എ.വി.സാബു, കെ.കൃഷ്ണൻകുട്ടി, അജികുമാർ, കെ.സി.മനോജ്,…
Read Moreഅധസ്ഥിതർക്ക് അക്ഷരാഭ്യാസം സാധ്യമാക്കിയ അയ്യൻകാളിയുടെ പ്രതിമ അക്ഷര നഗരിയിൽ സ്ഥാപിക്കണമെന്ന് കല്ലറ പ്രശാന്ത്
കോട്ടയം: അക്ഷരവും അറിവും അകറ്റിനിർത്തിയിരുന്ന കാലഘട്ടത്തിൽ ഒരു വർഷക്കാലം കാർഷിക സമരം നടത്തി അക്ഷരം സാധ്യമാക്കിയ നവോത്ഥാന നായകൻ മഹാത്മാ അയ്യൻകാളിയുടെ പ്രതിമ അക്ഷര നഗരിയായ കോട്ടയത്ത് സ്ഥാപിക്കണമെന്ന് അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത് ആവശ്യപ്പെട്ടു. കോട്ടയം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ മഹാത്മാ അയ്യൻകാളിയുടെ 81-ാം ചരമ വാർഷിക അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കല്ലറ പ്രശാന്ത്. യൂ ണിയൻ പ്രസിഡന്റ് കെ.സി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് നാട്ടകം അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി മധു നീണ്ടൂർ, സംസ്ഥാന സമിതി അംഗം ഒ.കെ സാബു, യൂണിയൻ നേതാക്കളായ സുനിൽ പട്ടാശേരി, സനീഷ് ആർപ്പൂക്കര, പൊന്നപ്പൻ കിളിരൂർ, സലിമോൻ, സന്തോഷ് കുമാരനെല്ലൂർ എന്നിവർ പ്രസംഗിച്ചു. കോട്ടയം താലൂക്ക് യൂണിയന്റെ കീഴിലുള്ള ശാഖകളിൽ വിവിധ ചടങ്ങുകളോടുകൂൂടെ…
Read Moreപഞ്ചമി സ്മാരക സ്കൂൾ… അധഃസ്ഥിത വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനു നാന്ദികുറിച്ച ഊരൂട്ടമ്പലം സർക്കാർ സ്കൂൾ ഇനി അറിയപ്പെടുന്നത് പുതിയ പേരിൽ
കാട്ടാക്കട : കേരളത്തിന്റെ നവോഥാന ചരിത്രത്തിൽ അധഃസ്ഥിത വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനു നാന്ദികുറിച്ച ഊരൂട്ടമ്പലം സർക്കാർ സ്കൂളിന്റെ പേര് പഞ്ചമി സ്മാരക സർക്കാർ സ്കൂൾ എന്നാക്കുന്നു. മഹാത്മാ അയ്യങ്കാളിയുടെ നേതൃത്വത്തിൽ സവർണ വിഭാഗക്കാരെ എതിരിട്ട് 1914ൽ ദളിത് ബാലിക പഞ്ചമിയെ ഊരുട്ടന്പലം സ്കൂളിൽ പഠിപ്പിച്ചതിന്റെ സ്മരണയ്ക്കായാണ് പുനർനാമകരണം ചെയ്യുന്നത്. ഒരു കോടി രൂപ ചെലവഴിച്ച് മൂന്ന് നിലകളിലായി നിർമാണം പൂർത്തീകരിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂളിന്റെ പുനർ നാമകരണം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ഒന്നാം പിണറായി സർക്കാരിന്റെ രണ്ടാമത്തെ വർഷത്തിൽ സർക്കാർ ആരംഭിച്ച സംസ്ഥാനതല വിദ്യാഭ്യാസ സംരക്ഷണ യജ്ഞതിന് ഈ സ്കൂളിൽ വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചത്. യുപി സ്കൂളിനും തൊട്ടടുത്ത എൽപി സ്കൂളിനും ബഹുനില മന്ദിരം പണിയാൻ തുക പ്രഖ്യാപിച്ചതും മുഖ്യമന്ത്രിയായിരുന്നു. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിയെ നേരിട്ട് പങ്കെടുപ്പിച്ച് സ്കൂളിന്റെ പുനർ നാമകരണം…
Read Moreപ്രൊഫഷണൽ വിദ്യാഭ്യാസം ചെയ്യുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പും സ്റ്റെെപ്പെൻഡും പുനസ്ഥാപിക്കണം
കോട്ടയം: പട്ടികജാതി-പട്ടികവർഗങ്ങൾക്കുള്ള സ്വയം തൊഴിൽ സംരംഭങ്ങൾക്കായുള്ള ജാമ്യ വ്യവസ്തകൾ ഉദാരവത്കരിക്കണമെന്നും പ്രൊഫഷണൽ വിദ്യാഭ്യാസംചെയ്യുന്ന പട്ടികജാതി വിദ്യാർഥികൾക്ക് സ്കോളർഷിപ്പും സ്റ്റെെപ്പെൻഡും പുനസ്ഥാപിക്കണമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് നാട്ടകം അശോക് കുമാർ ആവശ്യപ്പെട്ടു. അഖില കേരള ചേരമർ ഹിന്ദു മഹാസഭ കോട്ടയം താലൂക്ക് യൂണിയന്റെ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് പി.കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു. ഒ.കെ സാബു, മധു നീണ്ടൂർ, സുരേന്ദ്രൻ പാന്പാടി, തങ്കച്ചൻ മ്യാലിൽ, സജി വള്ളോൻകുന്നേൽ, ഷാജി അടവിച്ചിറ, സുനിൽ പട്ടാശേരി, ലതാ സുരേന്ദ്രൻ, സനീഷ് ആർപ്പൂക്കര എന്നിവർ പ്രസംഗിച്ചു.
Read More