ബിഗ്ബോസ് സീസണ് അഞ്ചിന്റെ തുടക്കം മുതലുണ്ടായിരുന്ന മുന്‍തൂക്കം നിലനിര്‍ത്തിയാണ് സംവിധായകന് അഖില്‍ മാരാര്‍ വിജയിയായത്. നിരവധി ആരാധകര്‍ക്കൊപ്പമാണ് അഖില്‍ ബിഗ്ബോസില്‍ നിന്ന് മടങ്ങിയത്. മാസ്റ്റര്‍ ബ്രെയിനാണ് അഖിലിന്റേത് എന്നാണ് ആരാധകരുടെ വാദം. ശത്രുക്കളെ പോലും കൂളായി ഹാന്‍ഡില്‍ ചെയ്യാന്‍ താരത്തിന് സാധിച്ചു. ഗെയിമിനെ ഗെയിമായി കാണാനുള്ള കഴിവാണ് താരത്തിന്റെ പ്രത്യേകത. ഇപ്പോഴിതാ മലയാളത്തിന്റെ ഹിറ്റ് സംവിധായകന് ഷാജി കൈലാസിനൊപ്പമുള്ള ചിത്രം പങ്ക് വെച്ചുക്കൊണ്ട് അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സാറ് അറിയാതെ സാറിന്റെ ശിഷ്യനായവനാണ് ഞാന്‍. ഇപ്പോ സാര്‍ എന്റെ ഫാനായിരിക്കുന്നു എന്നാണ് താരത്തിന്റെ കുറിപ്പ്. അഖിലിന്റെ കുറിപ്പ് ഇങ്ങനെ… മലയാള സിനിമ സംവിധായകരില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ആരാധിച്ച ഷാജി കൈലാസ് സാറിനെ ഒരു കാലത്ത് കാണാന്‍ ഏറെ കൊതിച്ചിട്ടുണ്ട്… പിന്നീട് തിരുവനന്തപുരത്ത് ഓഗസ്റ്റ് 15 ഫിലിമിന്റെ ഷൂട്ട്…
Read MoreTag: akhil
ഒരു സിനിമ നടനെ വിവാഹം കഴിക്കണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല ! നടന് സെന്തിലിന്റെ ഭാര്യ പറയുന്നത് ഇങ്ങനെ…
മിമിക്രിയില്‍ നിന്നു സിനിമയിലെത്തി തിളങ്ങിയ താരമാണ് സെന്തില്‍ കൃഷ്ണ. മലയാളത്തിന്റെ പ്രിയ നടന് കലാഭവന്‍ മണിയുടെ ജീവിതകഥയെ ആസ്പദമാക്കി വിനയന് സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയാണ് സെന്തില്‍ കൃഷ്ണയ്ക്ക് ആരാധകലക്ഷങ്ങളെ നേടിക്കൊടുത്തത്. സിനിമയില്‍ മിന്നിത്തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം. കോഴിക്കോട് സ്വദേശിനിയായ അഖിലയാണ് സെന്തിലിന്റെ ഭാര്യ.കഴിഞ്ഞ വര്‍ഷം ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു. മകനും ഭാര്യയ്ക്കുമൊപ്പം സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കുകയാണ് താരമിപ്പോള്‍. അതേ സമയം അഖിലയെ പരിചയപ്പെട്ടത് എങ്ങനെയാണെന്ന് വെളിപ്പെടുത്തുകയാണ് സെന്തില്‍ ഇപ്പോള്‍. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലൂടെ ആയിരുന്നു സെന്തിലിന്റെ തുറന്നു പറച്ചില്. വൈറസ് സിനിമയുടെ ഷൂട്ടിംഗിന് പോയപ്പോള്‍ കണ്ട് പരിചയപ്പെട്ട ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. ആദ്യ ലോക്ഡൗണിലാണ് കുഞ്ഞ് ജനിക്കുന്നത്. കോഴിക്കോട് ആണ് അഖിലയുടെ നാട്. അവിടെയുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. കുഞ്ഞിനെ ഞാന്‍ ആദ്യമായി എന്റെ അമ്മയ്ക്ക്…
Read Moreപതിറ്റാണ്ടുകള്‍ക്കു ശേഷം മമ്മൂട്ടി വില്ലനാകുന്നു ! ചിത്രത്തിലെ നായകന് തെലുങ്കിലെ സൂപ്പര്‍താരം;ഷൂട്ടിംഗ് അടുത്ത മാസം തുടങ്ങും…
പതിറ്റാണ്ടുകള്‍ക്കു ശേഷം മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടി വീണ്ടും വില്ലന്‍ വേഷം അണിയുന്നു. അഖില്‍ അക്കിനേനി നായകനാകുന്ന തെലുങ്ക് ചിത്രത്തിലാണ് മമ്മുക്ക വില്ലനാകുന്നത്. സുരേന്ദര്‍ റെഡ്ഡി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഒരു സ്പൈ ഏജന്റായിട്ടാണ് അഖില്‍ അഭിനയിക്കുന്നത്. കന്നഡ താരം ഉപേന്ദ്രയെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആദ്യം വില്ലന്‍ വേഷത്തിലേക്ക് പരിഗണിച്ചിരുന്നത് എങ്കിലും അവസാനം അവര്‍ മമ്മൂക്കയെ ഉറപ്പിക്കുകയായിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രം ചിത്രത്തിന്റെ കഥാഗതിയില്‍ വളരെ വലിയ സ്വാധീനം ചെലുത്തുന്ന ഒന്നാണെന്നാണ് അറിയുവാന്‍ കഴിയുന്നത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായിട്ടാണ് ചിത്രീകരണം. ജൂലൈ 12ന് ഹൈദരാബാദില്‍ ചിത്രീകരണം ആരംഭിക്കും. ദി പ്രീസ്റ്റ്, വണ്‍ എന്നീ ചിത്രങ്ങളാണ് ഈ വര്‍ഷം മമ്മൂക്കയുടേതായി തീയറ്ററുകളില്‍ എത്തിയത്. രണ്ടും സൂപ്പര്‍ഹിറ്റായിരുന്നു. അമല്‍ നീരദ് ഒരുക്കുന്ന ഭീഷ്മപര്‍വമാണ് മമ്മൂക്കയുടെ മറ്റൊരു പുതിയ ചിത്രം.
Read Moreപതിനാറുകാരനെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയ സംഭവം:മൊഴികൾ മാറ്റിപ്പറഞ്ഞ് കുട്ടികൾ; അന്വേഷണസംഘം വിപുലീകരിച്ചു
കൊടുമൺ: കൊടുമൺ അങ്ങാടിക്കലിലെ വിദ്യാർഥിയുടെ കൊലപാതകം അന്വേഷണ സംഘം വിപുലീകരിച്ചു. അന്വേഷണം ഊർജിതമാക്കി. അടൂർ ഡിവൈഎസ്പി ജവഹർ ജനാർദിനാണ് ചുമതല. ഏനാത്ത് സിഐ ജയകുമാർ, കൂടൽ എസ്ഐ എസ്.ആർ. സേതുനാഥ്, കോന്നി എസ്ഐ വി.എസ്. കിരൺ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കഴിഞ്ഞ ദിവസം കൊടുമൺ എസ്എച്ച്ഒ ശ്രീകുമാറിന്റെ നേതൃത്വത്തിൽ കൊല്ലം ജുവനൈൽ ഹോമിൽ എത്തി കുറ്റാരോപിതരായ കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇവരുടെ രക്ത സാമ്പിളും വിരലടയാളവും എടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത സമയത്ത് പറഞ്ഞതിൽനിന്നു വ്യത്യസ്തമായ മറ്റൊരു മൊഴിയും അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞതായാണ് സൂചന. ഇത് അന്വേഷണസംഘം പരിശോധിക്കുന്നു. സംഭവത്തിൽ ഊർജിത അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പുതിയ അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവസ്ഥലത്ത് പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ട് മൃതദേഹം മൂടിയ മണ്ണ് മാറ്റിച്ചത് ബാലാവകാശ കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുകയും റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് അടൂർ ആർഡിഒയും തഹസീൽദാറും സ്ഥലം സന്ദർശിച്ച്…
Read Moreപത്താംക്ലാസുകാരനെ കൂട്ടുകാർ കൊലപ്പെടുത്തി സംഭവം; അന്വേഷണച്ചുമതല ഡിഐജിക്ക്
പത്തനംതിട്ട: കൊടുമണ്‍ അങ്ങാടിക്കലില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയായ 16 കാരനെ സമപ്രായക്കാരായ കുട്ടികള്‍ കൊലപ്പെടുത്തിയ സംഭവത്തിന്റെ അന്വേഷണച്ചുമതല ഡിഐജിക്ക്. തിരുവനന്തപുരം റേഞ്ച് ഡിഐജി കോറി സഞ്ജയ് കുമാര്‍ ഗരുഡിനാണ് അന്വേഷണ മേല്‍നോട്ടം. ഇതിന്റെ ഭാഗമായി ഇദ്ദേഹം ഇന്നലെ ജില്ലയില്‍ സന്ദര്‍ശനം നടത്തി. സംഭവസ്ഥലവും പരിസരവും സൂക്ഷ്മമായി പരിശോധിക്കുകയും സംഭവം കണ്ടവരെ നേരിട്ടുകണ്ട് സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും അന്വേഷണസംഘവുമായും ചര്‍ച്ച നടത്തി. അന്വേഷണ പുരോഗതി വിലയിരുത്തിയ ഡിഐജി അന്വേഷണസംഘത്തിന് നിര്‍ദേശങ്ങള്‍ നല്കി. അന്വേഷണം സംബന്ധിച്ച കേസ്ഡയറി പരിശോധിച്ച ഡിഐജി ഇതുവരെയുള്ള അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തി. ഡിഐജിയോടൊപ്പം ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍, ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്.ജോസ്, അടൂര്‍ ഡിവൈഎസ്പി ജവഹര്‍ ജനാര്‍ദ്, കൊടുമണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. കൊലപാതക രീതിയും മൃതദേഹം മറവു ചെയ്യാന്‍ കാട്ടിയ ശൈലിയുമൊക്കെയാണ് ഉന്നത ഉദ്യോഗസ്ഥ…
Read Moreരാഖിയോട് കൊന്നോട്ടെയെന്ന് അഖില്‍ ചോദിച്ചിരുന്നു ! കൊന്നോളൂ എന്നായിരുന്നു രാഖിയുടെ മറുപടി; കേട്ടപാതി രാഹുല്‍ പിന്നില്‍ നിന്നു കഴുത്തിനു പിടിച്ചു; അരുംകൊല തുറന്നു പറഞ്ഞ് അഖില്‍…
രാഖി വധക്കേസില്‍ പ്രതികള്‍ കൊല നടത്തിയത് ഒരു മാസം നീണ്ട ആലോചനയ്ക്കു ശേഷം. അഖിലിന് പുതിയ വിവാഹം നിശ്ചയിച്ചതിനെത്തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് അഖിലിന്റെ പ്രതിശ്രുത വധുവിന് രാഖി വാട്സ്ആപ്പ് സന്ദേശം അയയ്ക്കുകയും പഠിക്കുന്ന സ്ഥലത്ത് ചെന്ന് സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് രാഖിയെ കൊല്ലാന്‍ അഖില്‍ തീരുമാനിച്ചത്. അന്തിയൂര്‍ കോണം സ്വദേശിയായ യുവതിയുമായിട്ടാണ് അഖിലിന്റെ വിവാഹം നിശ്ചയിച്ചത്. മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട രാഖിമോളും അഖിലും ദീര്‍ഘകാലത്തെ പ്രണയത്തിലായിരുന്നു. ഫെബ്രുവരി 15ന് എറണാകുളത്തെ ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരായിരുന്നു. തുടര്‍ന്ന് ഭാര്യാഭര്ത്താക്കന്മാരെപ്പോലെ ജീവിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് അഖിലിന്റെ വിവാഹം മറ്റൊരാളുമായി തീരുമാനിച്ചത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ കണ്ടതോടെയാണ് രാഖി പ്രശ്നമുണ്ടാക്കിയത്. പ്രശ്നം വഷളായതോടെ തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ തട്ടാന്‍മൂക്കിലെ അഖിലിന്റെ വീട്ടില്‍ വന്ന് ആത്മഹത്യ ചെയ്യുമെന്നും രാഖി ഭീഷണിപ്പെടുത്തി. ഇതോടെയാണ് കൊല്ലാനുള്ള തീരുമാനം അഖില്‍…
Read More