കോവിഡ് വാക്സിനെതിരേ വിവാദ പ്രസ്താവനയുമായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. രാജ്യത്തെ എല്ലാവര്ക്കും നല്കാന് പോകുന്നത് ‘ബിജെപി വാക്സിന്’ ആണെന്നും ബിജെപിയുടെ വാക്സിനെ വിശ്വസിക്കാനാവില്ലെന്നും അതിനാല്‍ താന്‍ ഇപ്പോള്‍ വാക്സിന് സ്വീകരിക്കുന്നില്ലെന്നുമാണ് അഖിലേഷ് പറഞ്ഞത്. ഓക്സ്ഫഡ് സര്‍വകലാശാല നിര്‍മിച്ച കൊവിഡ് വാക്സിന് വെള്ളിയാഴ്ച അനുമതി നല്‍കിയതിനു പിന്നാലെയാണ് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന. ‘ഇപ്പോള്‍ വാക്സിന് സ്വീകരിക്കുന്നില്ല. എങ്ങനെയാണ് ബി.ജെ.പിയുടെ വാക്സിനെ വിശ്വസിക്കാനാവുക ? ഞങ്ങളുടെ സര്‍ക്കാര്‍ രൂപവത്കരിക്കുമ്പോള്‍ എല്ലാവര്ക്കും സൗജന്യമായി വാക്സിന് ല്യമാക്കും. ബിജെപിയുടെ വാക്സിന് സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല’ അഖിലേഷ് പറഞ്ഞു. അതേസമയം അഖിലേഷിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്തുവന്നു. രാജ്യത്തെ ഡോക്ടര്‍മാരെയും ശാസ്ത്രജ്ഞരെയും അപമാനിക്കുന്നതിന് തുല്യമാണ് അഖിലേഷിന്റെ വാക്കുകള്‍. അദ്ദേഹം മാപ്പ് പറയണമെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള…
Read MoreTag: akhilesh yadav
യുപിയില്‍ നിന്ന് ഒരാള്‍ പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹമുണ്ട് ! അധികാരത്തില്‍ വന്നാല്‍ അതിര്‍ത്തിയില്‍ മതില് പണിയുമെന്ന് അഖിലേഷ് യാദവ്…
ലക്നൗ: തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ സഖ്യത്തിന് ഭൂരിപക്ഷം കിട്ടിയാലും പ്രധാനമന്ത്രിയാകാന്‍ താനില്ലെന്ന് അഖിലേഷ് യാദവ്. പ്രധാനമന്ത്രിയെ പിന്നീട് തീരുമാനിക്കുമെന്നും വ്യോമാക്രമണം ബിജെപി രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെയാണ് ചോദ്യം ചെയ്യുന്നത്. കേരളത്തില്‍ ബിജെപിക്ക് വോട്ടുചെയ്യുന്നവര്‍ പ്രളയകാലത്തെ അനുഭവങ്ങള്‍ ഓര്‍ക്കണമെന്നും അഖിലേഷ് പറഞ്ഞു. യുപിയില്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം എഴുപതിലധികം സീറ്റ് നേടും. സഖ്യസര്‍ക്കാര്‍ ദുര്‍ബലമായിരിക്കുമെന്ന വാദം തെറ്റാണ്. യുപിയില്‍ നിന്ന് ഒരാള്‍ പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹമുണ്ടെങ്കിലും പ്രധാനമന്ത്രി പദം താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന്റെ കഴിവില്‍ വിശ്വാസക്കുറവില്ല. സമാജ്വാദി പാര്‍ട്ടി പിന്തുണയോടെ സര്‍ക്കാര്‍ വന്നാല്‍ അമേരിക്കയെപ്പോലെ അതിര്‍ത്തിയില്‍ മതില് പണിയുമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
Read More