കേരളത്തെ വിഴുങ്ങിയ പ്രളയത്തില്‍ ഒരു അഞ്ചു വയസ്സുകാരന് എന്തു ചെയ്യാനാകും. എന്നാല്‍ തനിക്കും ചിലതു ചെയ്യാനാവും എന്ന ആത്മവിശ്വാസത്തിലാണ് അക്കു എന്ന അഞ്ചുവയസ്സുകാരന്. അവന് ഇന്നുവരെ വരച്ച അതിമനോഹര ചിത്രങ്ങള്‍ അവന് വില്ക്കാന് വച്ചിരിക്കുകയാണ് ഇന്ന്. ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് നല്‍കാനാണ്. അവനാല്‍ കഴിയുന്നത് അതാണ്. വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടമായവര്‍ക്കായാണ് തന്റെ ചിത്രങ്ങള്‍ വില്ക്കാന് പോകുന്നതെന്നറിയുമ്പോള്‍ ‘എന്നാല്‍ നമുക്കിനിയും കുറേ വരക്കാം ല്ലേ…’ എന്നും ഈ അഞ്ചുവയസ്സുകാരന് തന്റെ അമ്മയോട് ചോദിക്കുന്നുണ്ട്. ദുരിതമായി പെയ്ത പേമാരിയില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാന്‍ ഈ അഞ്ചുവയസ്സുള്ള ചിത്രകാരന്റെ കുഞ്ഞുകരങ്ങളുമുണ്ട്. ഇക്കഴിഞ്ഞ മെയ് 25 -ന് വടക്കാഞ്ചേരിയില്‍ അക്കുവിന്റെ ചിത്രപ്രദര്‍ശനമുണ്ടായിരുന്നു.അക്കുചക്കു കഥകള്‍ എന്ന പേജിലാണ് അക്കുവെന്ന അമന് ഷസിയ അജയ് വരച്ച ചിത്രങ്ങള്‍ വില്‍ക്കുന്ന വിവരം പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: അക്കുവിന്റെ ചിത്രങ്ങളാണ്…. ഒരു അഞ്ചുവയസുകാരന്റെ ഏറ്റവും വലിയ സമ്പാദ്യമാണ്……
Read More