ഇന്ന് ലോകത്തെ തര്‍ക്കപ്രദേശങ്ങളില്‍ വലിപ്പത്തില്‍ ഒന്നാം സ്ഥാനമാണ് അക്സായ് ചിനിനുള്ളത്. ഇതിന്റെ വിസ്തീര്‍ണം ഏകദേശം സ്വിറ്റ്സര്‍ലന്‍ഡിനോളം വരും. 1962ല്‍ ചൈന ഇന്ത്യയ്ക്കെതിരേ യുദ്ധം തുടങ്ങിയതു തന്നെ ഇന്ത്യന്‍ സൈന്യം ഗാല്‍വന്‍ താഴ് വരയ്ക്കു ചുറ്റുമുള്ള കുന്നുകളിലൊന്നില്‍ സ്ഥാപിച്ച പോസ്റ്റ് തകര്‍ത്തു കൊണ്ടായിരുന്നു. അന്നു മുതല്‍ത്തന്നെ അക്സായ് ചിന് തര്‍ക്കമില്ലാതെ സ്വന്തമാക്കുക ചൈനയുടെ സ്വപ്നമായിരുന്നു. ഇന്ത്യയുടെ ശക്തമായ ചെറുത്തു നില്‍പ്പ് മറികടന്ന് ചൈന അന്ന് ഗാല്‍വന്‍ പിടിച്ചെടുത്തു. പിന്നീട് ഒരു മാസത്തിനു ശേഷം പിന്മാറുകയായിരുന്നു. ഇപ്പോള്‍ ചൈനയുടെ അധീനതയിലുള്ള അക്സായ് ചിന് ഇന്ത്യ പിടിച്ചെടുക്കുമെന്ന ഭയമാണ് ഇപ്പോഴത്തെ ചൈനീസ് പ്രകോപനത്തിനു കാരണം. അക്സായ് ചിന് പ്രദേശം പിടിച്ചെടുക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ സൂചന നല്‍കിയിരുന്നു. ഇത് ചൈനയെ വിറളി പിടിപ്പിച്ചു. അതിര്‍ത്തിയില്‍ ഇന്ത്യ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും അവര്‍ ഇതിനോടൊപ്പം കൂട്ടിവായിച്ചു. അതിര്‍ത്തിക്കടുത്ത് ലാന്‍ഡിങ് സ്ട്രിപ്പുകള്‍ നിര്‍മ്മിച്ചതും…
Read More