തീവ്രവാദ സംഘടന അല്‍ സലമിന്റെ സ്ഥാപക നേതാവിന്റെ സഹോദരപുത്രനായ 21 വയസുകാരനും കൂട്ടരും കേരളത്തിലേക്കു പുറപ്പെട്ടെന്ന് വിവരം. ആറു പേര് തമിഴ്നാട്ടില്‍ നിന്നു പുറപ്പെട്ടെന്ന് വിവരം ലഭിച്ചതോടെ അതീവ ജാഗ്രതയിലാണ് പോലീസ്.ഇവര്‍ക്കായി ഇന്റലിജന്‍സ് ഏജന്‍സികളും വലവിരിച്ചു. അല്‍ സലമിന്റെ സ്ഥാപക നേതാവിന്റെ സഹോദരപുത്രനായ 21 വയസുകാരനും കൂട്ടരും കേരളത്തിലേക്കു പുറപ്പെട്ടെന്നു മധുര ജയിലിലുള്ള രണ്ട് അല്‍ സലം നേതാക്കളില്‍നിന്നാണ് പോലീസിനു വിവരം ലഭിച്ചത്. 21 വയസുകാരന്റെ ഒപ്പമുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവര്‍ കേരളത്തിലെത്തിയോ എന്നും വ്യക്തമല്ല. എന്നാല്‍, മധുരയില്‍നിന്നു കേരളത്തിലെത്താന്‍ 24 മണിക്കൂര്‍ പോലും വേണ്ടെന്നിരിക്കെ, എത്തിക്കാണുമെന്നുതന്നെയാണ് ഇന്റലിജന്‍സ് കരുതുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിച്ചവരാണ് ഇവര്‍. ഇവിടെ ഇവരുടെ ദൗത്യം എന്താണെന്നു വ്യക്തമായിട്ടില്ല. സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാകാം ലക്ഷ്യമെന്നു പോലീസ് കരുതുന്നു. കോയമ്പത്തൂരിലും മധുരയിലും അല്‍ സലമിന്റെ പ്രവര്‍ത്തനം അത്തരത്തിലായിരുന്നുവെന്നു തമിഴ്നാട് പോലീസ് അറിയിച്ചിട്ടുണ്ട്.
Read More