അവിശ്വസനീയമായ പല കാര്യങ്ങള്‍ ലോകത്ത് സംഭവിക്കാറുണ്ട്. അത്തരത്തിലൊരു സംഭവത്തിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 136000 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് കുളക്കോഴി വിഭാഗത്തില്‍ പെടുന്ന ഒരു പക്ഷിക്ക് വംശനാശം സംഭവിച്ചത്. പക്ഷേ ഇന്നും ഇന്ത്യന്‍ മഹാസമുദ്രത്തിലെ പല ദ്വീപുകളിലും ഈ പക്ഷിയെ കാണാന്‍ കഴിയും. ഒരിക്കല്‍ വംശനാശം സംഭവിച്ചിട്ടും വീണ്ടും ഉയര്‍ത്തെഴുന്നേറ്റു വന്ന ഒരുപക്ഷേ ലോകത്തെ ഏക പക്ഷി വര്‍ഗമായിരിക്കും ഈ വിഭാഗത്തില്‍ പെട്ട കുളക്കോഴികള്‍. ഇവക്കു സംഭവിച്ച ഈ അപൂര്‍വ പ്രതിഭാസത്തെക്കുറിച്ച് അന്വേഷിക്കുകയാണിപ്പോള്‍ ഗവേഷകര്‍. ഇറ്ററേറ്റീവ് ഇവല്യൂഷന്‍ എന്നാണ് കുളക്കോഴികള്‍ക്കു സംഭവിച്ച ഈ പ്രതിഭാസത്തെ ഗവേഷകര്‍ വിളിക്കുന്നത്. ഒരിക്കല്‍ വംശനാശം സംഭവിച്ചിട്ടും തിരികെ എത്തിയതിനാലാണ് ഈ പേര് ലഭിയ്ക്കാന്‍ കാരണം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ അലഡാബ്ര എന്ന ദ്വീപിലാണ് ഇവയെ ഏറ്റവുമധികം ഇന്നു കാണാനാകുക. എന്നാല്‍ ഇതേ ദ്വീപില്‍ പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ജീവികളുണ്ടായിരുന്നു എന്ന കണ്ടെത്തലാണ്…
Read More