ലണ്ടന്‍: ലോകത്തില്‍ ഏറ്റവുമധികം ആരാധകരുള്ള കോമിക് കഥാപാത്രങ്ങളിലൊരാളാണ് സ്പൈഡര്മാന്. എന്നാല്‍ സിനിമയിലും കോമിക്കിലും അല്ലാതെ യഥാര്‍ത്ഥ ജീവിതത്തില്‍ സ്പൈഡര്‍മാനായ ഒരു വ്യക്തിയുണ്ട്. ഫ്രഞ്ചുകാരനായ അലെയ്ന് റോബര്‍ട്ടാണ് ആ സാഹസികന്. അമാനുഷിക ശക്തിയോ ഒരുവിധ സുരക്ഷ സംവിധാനങ്ങളോ ഇല്ലാതെയാണ് ഈ സ്പൈഡര്മാന് വമ്പന്‍ കെട്ടിടങ്ങളില്‍ കയറുന്നത്. ഇത്തവണ 754 അടി ഉയരമുള്ള കെട്ടിടത്തില്‍ വലിഞ്ഞ് കയറിയാണ് അലെയ്ന് റോബര്‍ട്ട് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ലണ്ടനിലെ സേല്‍സ്ഫോഴ്സ് ടവറിന്റെ (ഹെറോണ്‍ ടവര്‍) മുകളിലേക്കാണ് ഫ്രഞ്ച് സ്പൈഡര്മാന് കയറിയത്. വെറും അമ്പത് മിനിറ്റുകള്‍ കൊണ്ടാണ് ഫ്രഞ്ച് സ്പൈഡര്മാന് കെട്ടിടത്തില്‍ കയറിയത്. ഇതിന്റെ വീഡിയോകള്‍ ഇപ്പോള്‍ സമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. സംഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഇതൊരു ചെറിയ കെട്ടിടമല്ലേ എന്നായിരുന്നു അലെയ്ന്റെ പ്രതികരണം. അമ്പത്താറുകാരനായ അലെയ്ന് തന്റെ 11-ാം വയസിലാണ് കെട്ടിടങ്ങള്‍ കയറുന്ന ശീലം തുടങ്ങിയത്. പിന്നീട് അതൊരു ശീലമായി മാറുകയായിരുന്നു. 150ല്‍ അധികം കെട്ടിടങ്ങള്‍…
Read More