ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തില്‍ ശ്രദ്ധേയനായ സഹനടനാണ് അലന്‍സിയര്‍. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായത്. സൂപ്പര്താരചിത്രങ്ങൾക്കൊപ്പവും യുവതാരൾക്കൊപ്പവുമെല്ലാം ഒരുപോലെ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന നടനാണ് അലന്‍സിയര്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം കസബ എന്ന ചിത്രത്തിലാണ് അലന്‍സിയര്‍ ആദ്യമായി അഭിനയിച്ചത്.മമ്മൂട്ടിയോടൊത്തുള്ള കസബ ചിത്രീകരണത്തിനിടെ നടന്ന അനുഭവം അലന്‍സിയര്‍ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അലന്‍സിയറുടെ വാക്കുകള്‍ ഇങ്ങനെ… ‘കസബയില്‍ വെടിവയ്പ്പ് ഒക്കെയുളള സംഘട്ടനരംഗമുണ്ടായിരുന്നു. ആ സീന്‍ എടുക്കുന്ന സമയത്ത് ഞങ്ങൾ ചിലരിങ്ങനെ ഒളിച്ചിരിക്കണം. അപ്പുറത്ത് ഷാര്‍പ്പ് ഷൂട്ട് നടക്കുന്നു, ഇപ്പുറത്ത് പടക്കം പൊട്ടും, ഇങ്ങനെ കുറെ ഇലക്ട്രിക്കല്‍ സാധനങ്ങളൊക്കെ ഫിറ്റ് ചെയ്തുവച്ചിട്ടുണ്ട്. ഒരു ഷോട്ട് കഴിഞ്ഞപ്പോള്‍ മമ്മൂക്ക എന്നെ നോക്കുമ്പോള്‍ ഞാന്‍ കാതിനകത്ത് ഒന്നും വെച്ചിട്ടില്ല. വാസ്തവത്തില്‍ എനിക്കറിയില്ല. ഞാന്‍ ആദ്യമായിട്ടാണ് അങ്ങനെ ഒരു സീനില്‍ അഭിനയിക്കുന്നത്. ഇത്തരം ഇലക്ട്രിക്കല്‍ സ്പാര്‍ക്കിംഗുകള്‍ ഉണ്ടാകുമ്പോള്‍ നമ്മുടെ…
Read MoreTag: alanziyar metoo
സത്യം പറഞ്ഞാ വിശ്വസിക്കുവോ… മലയാള സിനിമയിലെ പീഡകന് എന്ന സ്ഥാനപ്പേര് ചാര്‍ത്തിക്കിട്ടിയ സ്വഭാവ നടന്! നീണ്ട നാളുകള്‍ക്ക് ശേഷം മീടു ആരോപണത്തില്‍ മനസ് തുറന്ന് അലന്‍സിയര്‍
ആഭാസം സിനിമാ ചിത്രീകരണത്തിനിടെ അലൻസിയർ തന്നോട് ആഭാസം കാട്ടിയെന്ന ആരോപണവുമായി നടി ദിവ്യാ ഗോപിനാഥ് എത്തിയത് വലിയ ചർച്ചയായിരുന്നു. ഹോളിവുഡിൽ നിന്നും തുടങ്ങിവെച്ച മീടു ആരോപണം ഇങ്ങ് മലയാള സിനിമ മേഖലയിലും ഉയർന്നതോടെ ഇത് സമൂഹത്തിൽ വലിയ ചർച്ചയായിരുന്നു.അന്ന് സംഭവിച്ച ആരോപണത്തെക്കുറിച്ച് നടൻ അലൻസിയർ ഒരു മലയാള ടിവി ചാനലിന് നൽകിയ അഭിമുഖയത്തിൽ പറയുന്നതിങ്ങനെ… ചില നേരങ്ങളിൽ തന്റെ പെരുമാറ്റം കൈവിട്ട് പോകാറുണ്ട്. അത് സ്ത്രീകളോട് മാത്രമല്ല പുരുഷന്മാരോടും ഇത്തരത്തിലുണ്ടാകാറുണ്ട്. നടി ഗീതാ ഗോപിനാഥിനോട് തനിയ്ക്ക് ഒരു പരാതിയുമില്ല. എന്റെ പെരുമാറ്റം മോശമായി പോയി എന്ന് തോന്നിയപ്പോൾ തന്നെ അവരോട് മാപ്പ് പറഞ്ഞു. പരസ്യമായി മാപ്പ് പറയാൻ ആവശ്യപ്പെട്ടപ്പോൾ വളരെ സത്യസന്ധമായി തന്നെ അവരോട് മാപ്പ് പറയുകയായിരുന്നു. ആ കുട്ടിയ്ക്ക് ഫീൽ ചെയ്തത് പോലെയൊന്നുമല്ല താൻ ഉദ്യേശിച്ചതെന്നും താരം കൂട്ടിച്ചേർത്തു.ഒപ്പം അദ്ദേഹം ചാനലിന് നൽകിയ അഭിമുഖ്യത്തിൽ പറഞ്ഞ…
Read More