അമ്പലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച ഐസിയുകളുടെ പ്രവര്‍ത്തനം നിലച്ചു. മെഡിസിന് ഐസിയുവിന്റെ പ്രവര്‍ത്തനം ഒരുവര്‍ഷം മുന്‍പ് നിലച്ചിരുന്നു. ഇതിനു പിന്നാലെയാണ് എസി തകരാറിലായതോടെ സര്‍ജറി ഐസിയുവും പ്രവര്‍ത്തനരഹിതമായത്. എസി തകരാറിലായതോടെയാണ് 18 കിടക്കകളുള്ള മെഡിസിന് ഐസിയു പ്രവര്‍ത്തനരഹിതമായത്. ഇതോടെ അത്യാസന്ന നിലയിലായ രോഗികളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മറ്റ് സ്വകാര്യ ആശുപത്രികളിലേക്കും മാറ്റുകയാണ്. ഒരുവര്‍ഷം പിന്നിട്ടിട്ടും മെഡിസിന് ഐസിയു പ്രവര്‍ത്തനക്ഷമമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ എസി തകരാറിലായതോടെ സര്‍ജറി ഐസിയുവിന്റെ പ്രവര്‍ത്തനവും നിലച്ചിരിക്കുകയാണ്. 15 കിടക്കകളാണ് സര്‍ജറി ഐസിയുവിലുള്ളത്. ഇവയില്‍ പലതിലും എസി പ്രവര്‍ത്തിക്കാത്തതിനാല്‍ സര്‍ജറി ഐസിയു അടച്ചുപൂട്ടേണ്ട അവസ്ഥയാണ്. കോടിക്കണക്കിന് രൂപയുടെ ബഹുനില മന്ദിരങ്ങള്‍ ഓരോ വര്‍ഷവും ഇവിടെ നിര്‍മിക്കുന്നുണ്ടെങ്കിലും ഏറ്റവും അത്യാവശ്യമായ ഐസിയുകളുടെ പ്രവര്‍ത്തനം നിലച്ചതോടെ രോഗികളെല്ലാം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. വാഹനാപകടങ്ങളില്‍പ്പെട്ട് എത്തുന്ന എല്ലാവരെയും മറ്റ്…
Read MoreTag: alappuzha medical college
ആലപ്പുഴ മെഡിക്കൽ കോളജിൽ അത്യപൂര്‍വ രോഗം ശസ്ത്രക്രിയയിലൂടെ നീക്കി; ഒന്‍പതുകാരി സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടർമാർ
അന്പലപ്പുഴ: മെഡിക്കല്‍ വിവരങ്ങളില്‍ അത്യപൂര്‍വമായി കണ്ടുവരുന്ന ട്രൈക്കോബെസോർ രോഗം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ നീക്കി. ഒന്‍പതുകാരിക്കാണ് ശസ്ത്രക്രിയയിലൂടെ രോഗം പരിഹരിച്ചത്. നിരന്തരമായുള്ള വയർവേദന, ഛർദ്ദി, വയറ്റിൽ തടിപ്പ് എന്നീ ലക്ഷണങ്ങളോടെ കഴിഞ്ഞദിവസമാണ് പീഡിയാട്രിക് സർജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അൾട്രാസൗണ്ട്, സിടി സ്കാൻ, എൻഡോസ്കോപ്പി തുടങ്ങിയ പരിശോധനയില്‍ കുട്ടിക്ക് ട്രൈക്കോബെസോർ എന്ന അപൂര്‍വ രോഗമാണെന്ന് കണ്ടെത്തി. ട്രൈക്കോബെസോർ എന്നാൽ ആമാശയത്തിൽ രോമങ്ങൾ അടിഞ്ഞുകൂടി ഒരു മുഴ പോലേ ആകുന്നതാണിത്. അതിനെ ഹെയർബോൾ എന്നും വിളിക്കും. തലമുടി, നൂല്, ക്രയോണ്‍ എന്നിവ ഉള്ളില്‍ ചെല്ലുന്നത് മൂലമുണ്ടാകുന്ന രോഗമാണിത്. സാധാരണ കണ്ടുവരുന്ന ട്രൈക്കോബെസോവറിൽ ഹെയർബോൾ ആമാശയത്തിൽ ഒതുങ്ങുന്നു. ഇവിടെ വ്യത്യസ്തമായി ഹെയർബോൾ ചെറുകുടലിലേക്ക് വ്യാപിച്ചിരുന്നു. കുട്ടിയില്‍ ഹെയര്‍ബോളിന് 127 സെന്റീമീറ്റർ നീളമുണ്ടായിരുന്നു. ട്രൈക്കോബെസോവറിന്റെ വളരെ അപൂർവമായ രൂപമാണിത്. ശസ്ത്രക്രിയ കഴിഞ്ഞ പെണ്‍കുട്ടി സുഖം പ്രാപിച്ചുവരുന്നു. പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലെ ഡോ.…
Read Moreമതിയായ ചികിത്സ കിട്ടാതെ വയോധിക മരിച്ചെന്നാരോപണം; ആലപ്പുഴ മെഡിക്കൽ കോളജിൽ മൃതദേഹവുമായി പ്രതിഷേധം
ആലപ്പുഴ: ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് വയോധികയുടെ മൃതദേഹവുമായി ബന്ധുക്കൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിതവിഭാഗത്തിനു മുന്നിൽ പ്രതിഷേധിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. പുന്നപ്ര അഞ്ചിൽ 70 വയസുകാരി ഉമൈബയുടെ മൃതദേഹവുമായിട്ടായിരുന്നു പ്രതിഷേധം. ഉമൈബ ഒരുമാസമായി ഇവിടെ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം വിട്ടയച്ച ഇവരെ രോഗം ഭേദമാകാതെ വന്നതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെത്തുടർന്നു പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ രാത്രി എട്ടോടെ മരിച്ചു. തുടർന്നു മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരുമടങ്ങുന്ന നൂറോളം പേർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിതവിഭാഗത്തിനു മുന്നിലെത്തി പ്രതിഷേധിക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ മതിയായ ചികിത്സ ലഭിക്കാത്തതാണു മരണത്തിനു കാരണമെന്നാരോപിച്ചായിരുന്നു പ്രതിഷേധം. സംഘർഷാവസ്ഥ ഉടലെടുത്തതോടെ പോലീസ് ഇടപെട്ടെങ്കിലും പ്രതിഷേധം അടങ്ങിയില്ല. ഒടുവിൽ ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുൽ സലാം എത്തി ബന്ധുക്കളുമായി ചർച്ച നടത്തി. ഒന്നരയോടെയാണ് മൃതദേഹവുമായി…
Read Moreആലപ്പുഴ മെഡിക്കൽ കോളളജ് ആശുപത്രിയില്‍ രോഗിയുടെ പണം കവര്‍ന്നു; ഭാര്യയുടെ തുടര്‍ചികിത്സയ്ക്ക് എന്തു ചെയ്യുമെന്ന ആശങ്കയിൽ ഷാജഹാന്
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാജീവനക്കാരെ നോക്കുകുത്തിയാക്കി വാര്‍ഡില്‍നിന്നും രോഗിയുടെ പണം കവര്‍ന്നു. ചങ്ങനാശേരി പായിപ്പാട് കൊച്ചുപറമ്പില്‍ വീട്ടില്‍ ഷാജഹാന് ഭാര്യ റുഖിയാ ബീവിയുടെ ചികിത്സയ്ക്കായി കരുതിയിരുന്ന 30,000 ത്തോളം രൂപയാണ് മോഷണം പോയതായി പരാതി ലഭിച്ചിരിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ ആറോടെയാണ് മോഷണവിവരം ബന്ധുക്കള്‍ അറിയുന്നത്. ഇരുകണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട റുഖിയാ ബീവി ഡയാലിസിസ് ചികിത്സാ സംബന്ധമായി മാര്‍ച്ച് ഏഴിനാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 12-ാം വാര്‍ഡില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ചികിത്സക്കായി മറ്റ് മാര്‍ഗമില്ലാതെ വിഷമിച്ച ഷാജഹാന് നാട്ടുകാരുടെ സഹായത്തോടെയും സ്വര്‍ണം പണയംവച്ചും സമാഹരിച്ച തുകയാണ് മോഷണം പോയതായി പറയുന്നത്. രാത്രിയില്‍ പുരുഷന്മാര്ക്ക് പ്രവേശനമില്ലാത്തതിനാല്‍ ഷാജഹാന് പുറത്താണ് കിടന്നത്. മകള്‍ ഉമയ്ബാന്‍ കട്ടിലിന് താഴെയുമാണ് കിടന്നത്. രാവിലെ ആറോടെ പല്ലുതേക്കാനുള്ള ബ്രഷ് എടുക്കുന്നതിനായി നോക്കിയപ്പോഴാണ് ബാഗ് കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് മറ്റുള്ള രോഗികളെ വിവരമറിയിച്ചപ്പോള്‍…
Read Moreവണ്ടാനം മെഡിക്കൽ കോളജിലെ ബ്ലഡ് ബാങ്കിലെ കോൾഡ് റൂമിന്റെ പ്രവർത്തനം നിലച്ചു; രക്തം നൽകാനാവാതെ ദാതാക്കൾ; പുതിയ എച്ച്ഒഡി നിലപാടിൽ ജീവനക്കാർക്ക് അതൃപ്തി
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ബ്ലഡ് ബാങ്കിൽ കോൾഡ് റൂമിന്റെ പ്രവർത്തനം നിലച്ചു. 60 ലക്ഷത്തിൽപ്പരം രൂപ ചെലവിൽ സജ്ജീകരിച്ച് ഏതാനും മാസങ്ങൾക്കുമുമ്പ് പ്രവർത്തനമാരംഭിച്ച കോൾഡ് റൂമിന്റെ പ്രവർത്തനമാണ് ഏതാനും ദിവസം മുന്‍പ് നിലച്ചത്. കോൾഡ് റൂമിന്റെ പ്രവർത്തനം നിലച്ചതോടെ ആവശ്യക്കാർക്കു മതിയായ അളവിൽ രക്തം ലഭ്യമാകുന്ന സാഹചര്യവും ഇല്ലാതായി. കോൾഡ് റൂമിന്റെ പ്രവർത്തനച്ചുമതലയിൽനിന്ന് ടെക്നീഷ്യനെ ഒഴിവാക്കി പകരം ചുമതല അറ്റണ്ടർമാർക്കു കൈമാറിയിരുന്നു. മണിക്കൂർ ഇടവിട്ട് താപനില രേഖപ്പെടുത്തിയില്ല. സാങ്കേതിക പരിജ്ഞാനമില്ലാത്ത അറ്റണ്ടറുടെ പ്രവർത്തനരീതിയും പാളിച്ചകളായി. രണ്ടു ദിവസത്തിനു ശേഷമാണ് സംഭവം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെട്ടത്. വിവിധ ശസ്ത്രക്രിയകൾക്ക് വിധേയരാകുന്നവർ ഉൾപ്പെടെയുള്ള രോഗികൾക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലെ രക്ത ബാങ്കിൽനിന്നു മതിയായ അളവിലും സമയ കൃത്യത പാലിച്ചും രക്തം കിട്ടുന്നില്ലെന്ന പരാതി വ്യാപകമാകുന്ന ഘട്ടത്തിലാണ് ഇപ്പോൾ കോൾഡ് റൂമിന്റെ പ്രവർത്തനവും നിലച്ചത്. ഏറ്റവുമധികം ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ…
Read Moreനമ്പർ വൺ ആരോഗ്യകേരളം… ആലപ്പുഴ മെഡിക്കൽ കോളജിൽ ഐസിയു ലഭിക്കാത്തതിനെ തുടർന്ന് മരണം; എല്ലാം ശരിയാക്കേണ്ടവർ ഒന്നും ചെയ്തില്ലെന്ന് കുടുംബം
അമ്പലപ്പുഴ: രോഗം മൂർച്ഛിച്ച രോഗിക്ക് ഐസിയു ലഭിക്കാതിരുന്നതിനെത്തുടർന്ന് മരണം സംഭവിച്ചു. അമ്പലപ്പുഴ വടക്കു പഞ്ചായത്ത് പതിനേഴാം വാർഡ് പുതുവൽ ഫിഷർമെൻ കോളനിയിൽ ചന്ദ്രൻ (67) ആണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസംമുട്ടലിനെത്തുടർന്ന് കഴിഞ്ഞ എട്ടു മുതൽ പതിനാലാം വാർഡിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തിന് ഇന്നലെ പുലർച്ചെയോടെ രോഗം മൂർച്ഛിക്കുകയായിരുന്നു. ഡോക്ടർ മെഡിസിൻ ഐസിയുവിലേക്ക് റഫർ ചെയ്തെങ്കിലും അവിടെ കിടക്കയില്ലായിരുന്നു. പിന്നീട് ഉച്ചയ്ക്കു ശേഷം കിടക്ക ലഭിച്ചെങ്കിലും രോഗി ഉടൻ തന്നെ മരിച്ചു. ഐസിയുവിൽ രാവിലെ തന്നെ കിടക്ക ലഭിച്ചിരുന്നെങ്കിൽ രോഗി മരണപ്പെടില്ലായിരുന്നെന്നാണ് ബന്ധുക്കളുടെ ആരോപണം. പോലീസിലും സൂപ്രണ്ടിനും ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു. ആശുപത്രിയിലെ മെഡിസിൻ ഐസിയുവിലെ എസി തകരാറിലായതിനെത്തുടർന്ന് കഴിഞ്ഞ കുറെ മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. പകരം എമർജൻസി ഐസിയുവിൽ സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും ഇവിടെ എട്ട് കിടക്കകൾ…
Read Moreതസ്കരനല്ല ഞാൻ; തെമ്മാടിയല്ല ഞാൻ…വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ കുസൃതികാട്ടി കുരങ്ങൻ; കടുത്ത ആശങ്കയിൽ രോഗികളും കൂട്ടിരിപ്പുകാരും
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിക്കുള്ളില്‍ കുരങ്ങന്റെ കുസൃതികാട്ടല് രോഗികളെ ആശങ്കയിലാക്കുന്നു. മാസങ്ങളായി ആശുപത്രി കെട്ടിടങ്ങളിലും പരിസര പ്രദേശങ്ങളിലൂടെയും ഓടിച്ചാടി നടന്നിരുന്ന വാനരവീരന് ആശുപത്രിയില്‍ എത്തുന്നവര്‍ക്കും പരിസരവാസികള്‍ക്കും കൗതുകക്കാഴ്ചയായിരുന്നു. ഇടയ്ക്കിടെ വിരുന്നുകാരനായി വണ്ടാനം സന്ദര്‍ശിക്കാറുള്ള വാനരന് കഴിഞ്ഞ കുറച്ചുദിവസമായി ആശുപത്രിയിലും പരിസരത്തും തമ്പടിച്ചിരിക്കുകയാണ്. കോഫി സ്റ്റാളുകളുടെ സമീപത്ത് തണല്മരങ്ങളില് കയറിയിരുന്നാണ് കുസൃതികാട്ടുന്നത്. സ്റ്റാളില്‍ എത്തുന്നവരില്‍ ചിലര്‍ ചെറുകടികള്‍ വാങ്ങിക്കൊടുത്താല്‍ വിനയത്തോടെ കൈനീട്ടി വാങ്ങും. കൊടുത്തില്ലെങ്കില്‍ തട്ടിയെടുക്കാനും മടിയില്ല. കഴിഞ്ഞദിവസം സുരക്ഷാജീവനക്കാരന്റെ മോബൈല്‍ഫോണ്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞ സംഭവവുമുണ്ട്. ജീവനക്കാരുടെ വിശ്രമമുറിയില്‍ ജനലിനരുകില്നിന്നാണ് മൊബൈല്‍ തട്ടിയെടുത്തു കടന്നത്. പിന്നാലെ എത്തിയതോടെ മൊബൈല്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. എന്നാല്‍, ഇപ്പോള്‍ വാനരന് ആശുപത്രിക്കുള്ളിലും കുസൃതികാട്ടാന്‍ തുടങ്ങി. വെള്ളിയാഴ്ച ഉച്ചയോടെ ന്യൂറോ സര്‍ജറി വിഭാഗം വാര്‍ഡിലേക്കുള്ള കവാടത്തിനു മുന്നില്‍ കുത്തിയിരുന്നു സുരക്ഷ സ്വയം ഏറ്റെടുത്തായിരുന്നു കുറുമ്പ് കാട്ടിയത്. അതുവഴി കടന്നുപോകുന്നവരുടെ പൊതിതട്ടിയെടുക്കാന് ശ്രമിച്ചത് രോഗികളുടെ കൂട്ടിരിപ്പുകാരെ…
Read Moreആലപ്പുഴ മെഡിക്കൽ കോളജിൽ വീണ്ടും നവജാതശിശു മരണം; ഇരട്ടക്കുട്ടികൾ മരിച്ചു; ഡിസംബറിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ചിരുന്നു
അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ വീണ്ടും നവജാതശിശുക്കൾ മരിച്ചു. കാർത്തിക പള്ളി മഹാദേവി കാട് സ്വദേശിനിയുടെ രണ്ട് ആൺകുഞ്ഞുങ്ങളാണ് ഇന്നലെ രാത്രി പ്രസവത്തിനിടെ മരിച്ചത്. ശസ്ത്രക്രിയയ്ക്കുശേഷമായിരുന്നു സംഭവം. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്.ഇന്നായിരുന്നു യുവതിയുടെ പ്രസവതീയതി. എന്നാൽ വേദന കടുത്തതിനെ തുടർന്ന് രാത്രി അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. പുറത്തെടുത്തപ്പോഴേക്കും കുഞ്ഞുങ്ങൾ മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതർ പറയുന്നു. നാലു ദിവസം മുൻപാണ് യുവതി ആശുപത്രിയിൽ എത്തിയത്. സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ട് റിപ്പോർട്ട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബർ ഏഴിന് പ്രസവത്തെ തുടർന്ന് മെഡിക്കൽ കോളജിൽ അമ്മയും കുഞ്ഞും മരിച്ചത് ഏറെ വിവാദമായിരുന്നു. 21ന് വണ്ടാനം മെഡിക്കൽ കോളജിൽ മുഖ്യമന്ത്രി സൂപ്പർ സ്പെഷാലിറ്റി കെട്ടിടം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് വീണ്ടും നവജാതശിശു മരണം.
Read Moreഡോക്ടർ കുറിക്കുന്ന മരുന്ന് ഫാർമസിയിൽ ഇല്ല, ജീവനക്കാരുടേത് മോശം പെരുമാറ്റം; ആലപ്പുഴ മെഡിക്കൽ കോളജിലെത്തിയ മന്ത്രിക്കു മുന്നിൽ പരാതിയുടെ മിന്നൽ പ്രളയം
അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ മന്ത്രിയുടെ മിന്നൽ സന്ദർശനം. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജാണ് ഇന്നലെ രാവിലെ മിന്നൽ സന്ദർശനം നടത്തിയത്. ഔദ്യോഗിക വാഹനം ഒഴിവാ ക്കി എച്ച്. സലാം എംഎൽഎയുടെ വാഹനത്തിൽ എത്തിയ മന്ത്രി കാർഡിയോളജി ഒപിയിലാണ് ആദ്യമെത്തിയത്. തുടർന്ന് സർജറി, പീഡിയാട്രിക്, ഓർത്തോ വിഭാഗം ഒപി കളും, ലേബർ റൂം, ഗൈനക്കോളജി ഒപി കളും വാർഡുകളും സന്ദർശിച്ചു. മന്ത്രിയെത്തിയ വിവരമറിഞ്ഞ് ആശുപത്രി ജീവനക്കാരും നഴ്സുമാരും സമീപമെത്തിയെങ്കിലും അവരോട് ജോലിയിൽ തുടരാൻ മന്ത്രി നിർദേശിച്ചു. ഈ സമയം ചില രോഗികളും കൂട്ടിരിപ്പു കാരുമെത്തി പരാതികൾ അറിയിച്ചു. ഡോക്ടർമാർ കുറിച്ചു നൽകുന്നവയിൽ ചില മരുന്നുകൾ ഫാർമസിയിൽനിന്ന് ലഭിക്കുന്നില്ലെന്നും ജീവനക്കാരുടെ മോശം പെരുമാറ്റമാണെന്നുമായിരുന്നു പരാതിയിൽ അധികവും. മരുന്നുകൾ എഴുതി നൽകിയ ചീട്ടുകൾ മന്ത്രി മൊബൈൽ ഫോണിൽ പകർത്തി. സർക്കാർ നിർദേശിച്ച മരുന്നുകളാണോ ഡോക്ടർമാർ കുറിച്ചു നൽകുന്നതെന്ന് പരിശോധിക്കാമെന്നും…
Read Moreഅമ്മയും കുഞ്ഞും മരിച്ച സംഭവം: രോഗിപരിചരണത്തിൽ ഏർപ്പെടുന്നവർ സൗമ്യസ്വഭാവം കാട്ടണം; അന്വേഷണ റിപ്പോര്‍ട്ടിലെ നിർദേശങ്ങൾ ഇങ്ങനെ
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്ത തുടര്‍ന്ന് അമ്മയും കുട്ടിയും തുടർന്ന് മരിച്ച സംഭവത്തില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുല്‍ സലാമിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സര്‍ജറി വിഭാഗം മേധാവി ഡോ. എന്‍.ആര്. സജികുമാർ ചെയര്‍മാനായ അന്വേഷണസംഘത്തിൽ ആറ് വകുപ്പ് മേധാവികളാണ് ഉണ്ടായിരുന്നത്. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകാരണമാണ് അമ്മയും കുഞ്ഞും മരിച്ചതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. റിപ്പോർട്ടിലെ നിർദേശങ്ങൾ1. രോഗിപരിചരണത്തിലും ബന്ധുക്കളോടുള്ള പെരുമാറ്റത്തിലും ജീവനക്കാരുടെ ഭാഗത്തുനിന്നു സൗമ്യസ്വഭാവം ഇല്ലായെന്ന പരാതി പരിഹരിക്കപ്പെടേണ്ടതാണ്. 2. രോഗീപരിചരണത്തിനും ആശയ വിനിമയത്തിനും വ്യക്തമായ പരിശീലനം ആരോഗ്യ മേഖലകളിൽ പ്രവര്‍ത്തിക്കുന്ന ജീവനക്കാർക്ക് നൽകണം. 3. അങ്ങനെ പരിശീലനം ലഭ്യമായവരെ സ്ഥാനചലനം നടത്തുന്നത് ഒഴിവാക്കപ്പെടുകയും വേണം. 4. രോഗീ പരിചരണത്തിനാവശ്യമായ കാർഡിയോ ടോക്കോ ഗ്രാം ഉൾപ്പെടെയുള്ള നൂതന സംവിധാനങ്ങളുടെ ലഭ്യത ഉറപ്പാക്കണം. 5. അത്യാസന്ന നിലയിൽ രോഗിയെ ചികിത്സിക്കുന്ന ഇടങ്ങളിൽ രോഗിയുടെ അവസ്ഥ…
Read More