അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാർക്കു കാക്കി യൂണിഫോം അനുവദിച്ചിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷപം. ഏതാനും വർഷം മുന്പ് ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാർക്കു നീല യൂണിഫോമാണ് ഉണ്ടായിരുന്നത്. പിന്നീട് സെക്യൂരിറ്റി ജീവനക്കാരുടെ ആവശ്യത്തെത്തുടർന്നാണ് കാക്കി യൂണിഫോം ധരിക്കാൻ അനുമതി നൽകിയത്. ഇതിനെതിരേ സാമൂഹിക പ്രവർത്തകൻ കാക്കാഴം താഴ്ചയിൽ നസീർ ഡിജിപിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. പോലീസ് യൂണിഫോമിനു സമാനമായ കാക്കി നിറത്തിലുള്ള യൂണിഫോം ദുരുപയോഗം ചെയ്യരുതെന്ന ഉത്തരവിനു മെഡിക്കൽ കോളജാശുപത്രിയിൽ പുല്ലുവില. ദി പ്രൈവറ്റ് സെക്യൂരിറ്റി ഏജൻസീസ് (റഗുലേഷൻ) ആക്ട് 2005 സെക്ഷൻ 21 പ്രകാരം ഇതു കുറ്റകരമാണെന്ന് ഡിജിപി ഉത്തരവിറക്കിയിരുന്നു. സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സെക്യൂരിറ്റി ജീവനക്കാരടക്കം നിരവധി പേർ പോലീസ് യൂണിഫോമിനു സമാനമായ വേഷം ധരിക്കുന്നതിനെതിരേ വ്യാപക പരാതി ഉയർന്നതോടെയാണ് ഡിജിപി ഈ ഉത്തരവിറക്കിയത്. ഈ രീതിയിൽ…
Read MoreTag: alappuzha medical college
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർക്ക് അനാസ്ഥ; സ്വകാര്യ കോഫി സ്റ്റാളുകൾക്ക്ആശുപത്രി വക സൗജന്യ വൈദ്യുതി
അമ്പലപ്പുഴ: സ്വകാര്യ കോഫി സ്റ്റാളുകൾക്ക് ആശുപത്രി വക സൗജന്യ വൈദ്യുതി. നിയമവിരുദ്ധ പ്രവർത്തി ശ്രദ്ധയിൽപ്പെട്ടിട്ടും കണ്ണടച്ച് കെഎസ്ഇബി. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ മൂന്ന് കോഫി വെൻഡിംഗ് സ്റ്റാളുകൾക്കാണ് ആശുപത്രി അധികാരികൾ സൗജന്യമായി വൈദ്യുതി നൽകുന്നത് . സ്വന്തമായി വൈദ്യുതിലൈൻ സ്ഥാപിച്ച് സ്റ്റാളുകൾ പ്രവർത്തിപ്പിക്കാം എന്ന നിബന്ധനയുടെ അടിസ്ഥാനത്തിലാണ് സ്റ്റാളുകൾക്ക് പ്രവർത്തിനനുമതി നൽകിയത്. കോഫി സ്റ്റാളുകൾ രണ്ട് വർഷം കൂടുമ്പോൾ ലേലം ചെയ്യണമെന്ന് ഹൈക്കോടതി വിധിയും പുറപ്പെടുവിച്ചിരുന്നു എന്നാൽ ഈ വിധിക്കെതിരെ കോഫി സ്റ്റാൾ ഉടമകൾ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകി . വിധി വരും വരെ തൽസ്ഥിതി തുടരാൻ കോടതി ഇടക്കാല ഉത്തരവ് നൽകി . ഇതിന്റെ മറപിടിച്ചാണ് കോഫി സ്റ്റാൾ ഉടമകൾ സൗജന്യമായി വൈദ്യുതി ഉപയോഗിക്കാൻ തുടങ്ങിയത് ഇതിന് സുപ്രണ്ട് ഓഫീസിലെ ചിലരുടെ ഒത്താശയുമുണ്ട് . വൈദ്യുത മീറ്റർ പോലും ഇല്ലാതെ വൈദ്യുതി…
Read More