അന്യഗ്രഹജീവികളെയും പറക്കുംതളികകളെയും കുറിച്ചുള്ള വാര്‍ത്തകള്‍ ആളുകള്‍ക്ക് എന്നും കൗതുകമുള്ളവയാണ്. അടുത്തിടെ ഇത്തരത്തിലുള്ള ധാരാളം വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. ഏറ്റവും പുതുതായി ഏറെ വിചിത്രമായ ഒരു സംഭവത്തിനാണ് കഴിഞ്ഞദിവസം അലാസ്കയിലെ ജനങ്ങള്‍ സാക്ഷ്യം വഹിച്ചത്. അലാസ്കയിലെ ലേസി മലനിരകള്‍ക്ക് മുകളിലായി രൂപപ്പെട്ട വിചിത്ര ആകൃതിയിലുള്ള മേഘമാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്. വെള്ളി നിറത്തിലുള്ള മേഘം നീളത്തില്‍ ഒരു കുഴല്‍ പോലെയാണ് കാണപ്പെട്ടത്. ഏറെ ദൂരം വ്യാപിച്ചുകിടക്കുന്ന മേഘത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പലരും പകര്‍ത്തിയിരുന്നു. ഇവ വൈറലായതോടെ അതിന്റെ കാരണം എന്തെന്നായി പിന്നീടുള്ള ചര്‍ച്ചകള്‍. പറക്കും തളിക ഭൂമിക്കു സമീപത്തുകൂടി കടന്നു പോയതോ ഭൂമിയിലേക്കെത്തിയതോ ആണോ എന്നതായിരുന്നു പലരുടേയും ആശങ്ക. എന്നാല്‍ മറ്റു ചിലരാവട്ടെ മിസൈലോ ഉല്‍ക്കയോ പതിച്ചതാവാം എന്ന അനുമാനത്തിലെത്തി. സൈന്യം രഹസ്യ ആയുധം പരീക്ഷിച്ചതാണോയെന്നും വിമാനം തകര്ന്നുവീണതാണോയെന്ന തരത്തിലും വരെ ചര്‍ച്ചകള്‍ എത്തി. വിചിത്ര മേഘത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍…
Read MoreTag: alaska
വേറൊരു മനുഷ്യനെ കാണണമെങ്കില്‍ നൂറുകണക്കിന് മൈല്‍ സഞ്ചരിക്കണം; അയല്‍ക്കാര്‍ കരടിയും ചെന്നായ്ക്കളും; തണുത്തുറഞ്ഞ അലാസ്കയിലെ ഒറ്റപ്പെട്ട സ്ഥലത്ത് വസിക്കുന്ന ആച്ച്‌ലി കുടുംബത്തിന്റെ കഥ…
നമ്മളില്‍ ഒട്ടുമിക്ക ആളുകളുടെയും ആഗ്രഹമാണ് സമാധാനവും ശാന്തവുമായി ജീവിക്കുക എന്നത്. എന്നാല്‍ ഈ തിരക്കു പിടിച്ച ജീവിതത്തിനിടെ അത് ഒരു സ്വപ്‌നമായി അവശേഷിക്കുകയാണ് പതിവ്. എന്നാല്‍ ഈ ആച്ച്‌ലി കുടുംബം കഴിഞ്ഞ പതിനെട്ടു വര്‍ഷമായി ജീവിച്ചു തീര്‍ക്കുന്നത് ആ സ്വപ്‌നസമാനമായ ജീവിതമാണ്. മഞ്ഞുമൂടിയ അലാസ്കയിലെ ഒരു ഒറ്റപ്പെട്ട പ്രദേശത്താണ് ഡേവിഡും റോമിയും 13കാരന്‍ മകന്‍ സ്‌കൈയും സസന്തോഷം വസിക്കുന്നത്. ഇവര്‍ മൂവരുമല്ലാതെ മറ്റൊരു മനുഷ്യനെ കാണണമെങ്കില്‍ 250 മൈല്‍ ദൂരം സഞ്ചരിക്കേണ്ടി വരുമെന്നു പറയുമ്പോള്‍ ഊഹിക്കാമല്ലോ ആ ഏകാന്തതയുടെ ആഴം. ഫെയര്‍ബാങ്ക് ആണ് തൊട്ടടുത്തുള്ള നഗരം. തെന്നുന്ന വണ്ടിയിലാണ് ഈ കുടുംബം വീട്ടു സാധനങ്ങള്‍ വാങ്ങാനായി ഈ നഗരത്തിലെത്തുന്നത്. മഞ്ഞിലെ ജീവിതം പോലെ അതീവ സാഹസം നിറഞ്ഞതും അപകടകരവുമാണ് ഈ യാത്ര. ഫേസ്ബുക്കോ വാട്‌സ് ആപ്പോ ഇവരുടെ ജീവിതത്തിന്റെ ഭാഗമല്ല. തങ്ങളുടെ ജീവിതത്തെക്കുറിച്ച് ഇവര്‍ക്ക് യാതൊരു ആശങ്കയുമില്ല.…
Read More