ലോകത്ത് കോവിഡിന്റെ രണ്ടാം തരംഗവും മൂന്നാംതരംഗവുമൊക്കെ ആഞ്ഞടിക്കുമ്പോള്‍ വാക്‌സിന്‍ എടുക്കാനുള്ള നെട്ടോട്ടത്തിലാണ് ആളുകളെല്ലാം. എന്നാല്‍ വാക്‌സിനെടുക്കുന്നവര്‍ക്ക് മദ്യപിക്കാമോ എന്നാണ് ചിലര്‍ക്ക് അറിയേണ്ടത്. എന്നാല്‍ വാക്‌സിന്‍ എടുക്കുന്നതിന് മുന്‍പും അതിനുശേഷവും അമിതമായി മദ്യപിക്കരുതെന്ന് അമേരിക്കയിലെ ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം, അമിതമായ മദ്യപാനം, കൊറോണ വാക്‌സിന്റെ പ്രഭാവത്തെ ഇല്ലാതെയാക്കുമെന്ന് തെളിയിക്കാന്‍ നിലവില്‍ തെളിവുകളൊന്നും ഇല്ലെന്നും അവര്‍ പറയുന്നു. എന്നാല്‍, ചില പഠനങ്ങളില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്ന നിഗമനം, തുടര്‍ച്ചയായി അമിത അളവില്‍ മദ്യപിക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷിയെ നശിപ്പിക്കും എന്നുമാത്രമല്ല, വാക്‌സിന്‍ എടുക്കുന്ന സമയത്തിന് തൊട്ടുമുന്‍പും ശേഷവുമുള്ള മദ്യപാനം ശരീരത്തില്‍ ആന്റിബോഡികള്‍ ഉദ്പാദിപ്പിക്കുന്നതിന് തടസ്സമാകുകയും ചെയ്യും എന്നാണ്. അതേസമയം, ദിവസേന രണ്ട് പെഗ്ഗ് വരെ കഴിക്കുന്ന പുരുഷന്മാരിലും ഒരു ഡ്രിങ്ക് കഴിക്കുന്ന സ്ത്രീകളിലും ഇതുകൊണ്ട് ദോഷമൊന്നും ഉണ്ടാകുന്നില്ലെന്നും യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ച് ഡയറക്ടര്‍ ഇഹെം മെസൗദി…
Read MoreTag: alcohol consumption
പ്രളയത്തിനു പോലും തടുക്കാനായില്ല ഈ ശീലത്തെ ! പ്രബുദ്ധരായ മലയാളികള്‍ പ്രളയകാലത്ത് കുടിച്ചു തീര്‍ത്തത് 1264 കോടി രൂപയുടെ വിദേശമദ്യം; മദ്യവര്‍ജ്ജനം എവിടെപ്പോയെന്ന് പ്രതിപക്ഷവും വീട്ടമ്മമാരും…
കേരളത്തെ തച്ചുതകര്‍ത്ത പ്രളയകാലത്തും മലയാളിയുടെ മദ്യപാനശീലത്തിന് ഒരു കുറവുമുണ്ടായില്ലെന്നു തെളിയിക്കുന്ന കണക്കുകള്‍ പുറത്ത്. കഴിഞ്ഞ വര്‍ഷം 14508 കോടിയുടെ മദ്യമാണ് പ്രബുദ്ധരായ കേരളജനത കുടിച്ചു തീര്‍ത്തത്. പ്രളയം താണ്ഡവമാടിയ ഓഗസ്റ്റ് മാസത്തില്‍ മാത്രം മലയാളികളുടെ വയറ്റിലേക്ക് പോയത് 1264 കോടി രൂപയുടെ മദ്യമാണ്. സംസ്ഥാന ബിറവേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും 306 മദ്യാവില്‍പനശാലകളിലൂടെയും 450 ബാറുകളിലൂടെയുമാണ് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന നടന്നത്. ഇതിലൂടെ 12424 കോടി രൂപയുടെ നികുതി വരുമാനമാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത്. അതിന് മുന്‍പ് 11024 കോടിയാണ് ഈയിനത്തില്‍ ലഭിച്ചത്. എന്നാല്‍ ബിവറേജസിന്റെ കണക്കുകള്‍ പുറത്ത് വന്നതിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്. എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനത്തിന്റെ ലംഘനമാണ് സംസ്ഥാനത്ത് മദ്യവിവല്‍പ്പന കുതിക്കാന്‍ വഴിവച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മദ്യത്തിനെതിരായ ബോധവല്‍ക്കരണം എക്സൈസ് വകുപ്പ് വഴി ഒരു വശത്ത് നടക്കുമ്പോള്‍ തന്നെ ത്രീ സ്റ്റാര്‍ ബാറുകള്‍ക്ക്…
Read More