അമിത മദ്യപാനം മൂലം കരള്‍ വീക്കമുണ്ടാകുന്ന രോഗികളില്‍(ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ്) മദ്യാസക്തി കുറയ്ക്കാന്‍ മനുഷ്യവിസര്‍ജ്യം ഉപയോഗിച്ചുള്ള ചികിത്സ (സ്റ്റൂള് ട്രാന്‍സ്പ്ലാന്റ്) ഫലപ്രദമെന്നു കണ്ടെത്തല്‍. രാജഗിരി ആശുപത്രിയിലെ ലിവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ള ഹെപ്പറ്റോളജി വിഭാഗം ഫിസിഷ്യന്‍ സയന്റിസ്റ്റ് ഡോ. സിറിയക് അബി ഫിലിപ്സിന്റെ പഠനത്തിലാണു കണ്ടെത്തല്‍. അമേരിക്കന്‍ അസോസിയേഷന് ഫോര്‍ ദ് സ്റ്റഡി ഓഫ് ലിവര്‍ ഡിസീസിന്റെ (എഎ എസ്എല്‍ഡി) വാര്‍ഷിക സമ്മേളനമായ ‘ദ് ലിവര്‍ മീറ്റിങ്ങിലെ’ സുപ്രധാനമായ പ്രസിഡന്‍ഷ്യല്‍ പ്ലീനറി സെഷനില്‍ 14ന് ഡോ. സിറിയക് അബി ഫിലിപ്സ് പഠനഫലം അവതരിപ്പിക്കും. ലിവര്‍ മീറ്റിംഗിലെ ഏറ്റവും മികച്ച പ്രബന്ധങ്ങളുടെ പട്ടികയിലും ഇത് ഇടം പിടിച്ചിട്ടുണ്ട്. സ്റ്റൂള് ട്രാന്‍സ്പ്ലാന്റിനു വിധേയമായ 35 രോഗികളെ 3 വര്‍ഷം നിരീക്ഷിച്ചപ്പോള്‍ 71.4% പേരും പിന്നീടു മദ്യപിച്ചിട്ടില്ലെന്നും 65.7% പേരില്‍ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചുവെന്നും കണ്ടെത്തി. സ്റ്റിറോയ്ഡ് പോലുള്ള സാധാരണ ചികിത്സയ്ക്കു വിധേയരായ 26 പേരെ നിരീക്ഷിച്ചപ്പോള്‍…
Read More