ഇന്തോനേഷ്യന്‍ ബാലന് അല്‍ദി വാര്‍ത്തകളില്‍ ഇടംപിടിച്ചത് സിഗരറ്റ് വലിക്കുന്നതിലൂടെയായിരുന്നു. ചെയിന്‍ സ്മോക്കറായിരുന്ന അല്‍ദി വെറും രണ്ടു വയസുള്ളപ്പോള്‍ ദിവസവും പുകച്ചു തള്ളിയിരുന്നത് 40ല്‍ അധികം സിഗരറ്റുകളാണ്. രണ്ടു വയസുകാരന്റെ ഈ ദുശ്ശീലം കണ്ട് തളര്‍ന്നു പോയ ഒരാളായിരുന്നു അല്‍ദിയയുടെ അമ്മ. മകനെ ഒരിക്കലും ഇനി പഴയ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാന്‍ ആവില്ലെന്ന് ആ അമ്മ വിശ്വസിച്ചു. സിഗരറ്റു കിട്ടാത്തപ്പോള്‍ അക്രമാസക്തനാകുന്ന മകനു മുമ്പില്‍ എല്ലാം സഹിക്കാന്‍ മാത്രമേ ഇവര്‍ക്ക് കഴിയുമായിരുന്നുള്ളൂ. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇന്ന് പുകവലിക്കെതിരെ ഇന്തോനേഷ്യയില്‍ ശബ്ദമുയര്‍ത്തുന്നത് ഇപ്പോള്‍ എട്ടുവയസുള്ള അല്‍ദി തന്നെയാണ്. പുകവലി ഉപേക്ഷിക്കാനുള്ള തന്റെ ആ തീരുമാനം വളരെ കഠിനം തന്നെയായിരുന്നുവെന്ന് അല്‍ദിയ പറയുന്നു. സിഗരറ്റ് വലിച്ചില്ലെങ്കില്‍ വായ്ക്കകത്ത് കയ്പ്പും തലകറക്കവും ഉണ്ടാകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ സന്തോഷവാനാണെന്നും ഊര്‍ജസ്വലനാണെന്നും അല്‍ദി വ്യക്തമാക്കി. അല്‍ദിയെ ഈ നിലയിലെത്തിക്കാന്‍ വര്‍ഷങ്ങളുടെ പരിശ്രമം വേണ്ടിവന്നെന്ന്…
Read More