നൂറു ശതമാനം സമര്‍പ്പിച്ച പ്രണയമായിരുന്നു അത് ! ബ്രേക്കപ്പിനു ശേഷം അന്വേഷിച്ചപ്പോഴാണ് അയാള്‍ക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായി അറിയാന്‍ കഴിഞ്ഞത്; സാന്ദ്രയുടെ വെളിപ്പെടുത്തല്‍ വീണ്ടും വൈറലാകുന്നു…

പ്രണയവും പ്രണയത്തകര്‍ച്ചയും പലപ്പോഴും പലരുടെയും മനസ് തകര്‍ക്കാറുണ്ട്. ഏഷ്യാനെറ്റിലെ റിയാലിറ്റിഷോയായ ബിഗ്‌ബോസിലെ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു അലക്‌സാന്ദ്ര. ആളുകള്‍ക്ക് പരിചിതയല്ലാത്ത അലക്‌സാന്ദ്ര ഷോ തുടങ്ങി ദിവസങ്ങള്‍ക്കകം പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളായി മാറിയിരുന്നു. തന്റെ ജീവിതത്തില്‍ താന്‍ നേരിട്ട കയ്പ്പേറിയ അനുഭവങ്ങള്‍ ബിഗ്ബോസില്‍ പങ്കുവെച്ചു സാന്ദ്ര കൂടുതല്‍ പ്രിയങ്കരിയായി മാരിയിരുന്നു. തകര്‍ന്നുപോയ തന്റെ ഒരു പഴയ പ്രണയത്തെക്കുറിച്ചും ജീവിതത്തെ കയ്പ്പേറിയ അനുഭവങ്ങളെ കടന്ന് ഇന്നത്തെ നിലയില്‍ എത്തിയതിനെ കുറിച്ച് ബിഗ്ബോസില്‍ സാന്ദ്ര പങ്കുവെച്ചത് ഇപ്പോള്‍ വീണ്ടും വൈറലാവുകയാണ്. സാന്ദ്ര പറഞ്ഞതിങ്ങനെ: ജീവിത യാത്രയില്‍ ചെന്നൈയില്‍ എത്തിയപ്പോഴായിരുന്നു ആദ്യ പ്രണയം ഉണ്ടാകുന്നത്. ആ ബന്ധത്തില്‍ നൂറ് ശതമാനം ആത്മാര്‍ത്ഥതയും കാട്ടിയിരുന്നു. എന്നാല്‍ താന്‍ പ്രണയിച്ച ആള്‍ക്ക് വലിയ താല്‍പ്പര്യം ഇല്ലായിരുന്നു. കുറേ അഡ്ജസ്റ്റ് ചെയ്തു നോക്കി. തീരെ പൊരുത്തപ്പെടാന്‍ പറ്റാതെ വന്നപ്പോള്‍ ബ്രേക്കിനെ കുറിച്ച് ചിന്തിച്ചു. അയാളോട് അത് പറയുകയും ചെയ്തു.…

Read More