ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിനും നടന് റണ്‍ബീര്‍ കപൂറിനും കുഞ്ഞു പിറന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ആലിയ കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയില്‍ ഞായറാഴ്ചയാണ് ആലിയയെ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് 12.05 ഓടെയാണ് ആലിയ ഭട്ട് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഏപ്രില്‍ 14 നാണ് ആലിയയും റണ്‍ബീറും വിവാഹിതരായത്. താന്‍ ഗര്‍ഭിണിയാണെന്ന വിവരം ജൂലൈ 27നാണ് ആലിയ പുറത്തു വിട്ടത്. അയാന് മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയാണ് ആലിയയുടേയും റണ്‍ബീറിന്റേയും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. ഗാല്‍ ഗാഡോട്ട്, ജാമി ഡോര്നന്, മത്തിയാസ് ഷ്വീഗോഫര്‍, സോഫി ഒക്കോനെഡോ എന്നിവര്‍ക്കൊപ്പം ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്ന ഹോളിവുഡ് ചിത്രമാണ് ആലിയയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമ. രണ്‍വീര്‍ സിങ്ങിനൊപ്പം കരണ്‍ ജോഹറിന്റെ റോക്കി ഔര്‍ റാണി കി പ്രേം കഹാനിയും അടുത്ത വര്‍ഷം പുറത്തിറങ്ങും.…
Read MoreTag: alia bhatt
അങ്ങനെ ആലിയയും അമ്മയാകുന്നു ! കുഞ്ഞ് ‘കമിംഗ് സൂണ്‍’ എന്ന് താരം; വിവാഹത്തിനു മുമ്പ് ഗര്‍ഭിണിയായോ ? എന്ന ചോദ്യവുമായി മലയാളികള്‍…
അങ്ങനെ ഒരു ബോളിവുഡ് സുന്ദരി കൂടി അമ്മയാകുന്നു. താന്‍ അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ആലിയ ഭട്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഗര്‍ഭിണി ആണെന്ന വിവരം ആലിയ പങ്കുവച്ചത്. സ്കാന്‍ ചെയ്യുന്ന ചിത്രത്തിനൊപ്പം ‘ഞങ്ങളുടെ കുഞ്ഞ്…. ഉടന്‍ വരും’ എന്ന അടിക്കുറിപ്പോടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിനേയും കാണാം. ഇതോടൊപ്പം മറ്റൊരു ഫോട്ടോയും ആലിയ പങ്കുവെച്ചിട്ടുണ്ട്. സിംഹത്തെ മുട്ടിയുരുമ്മി നില്ക്കുന്ന സിംഹിണിയും അവരെ നോക്കുന്ന സിംഹക്കുട്ടിയുമാണ് ചിത്രത്തിലുള്ളത്. സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് പിന്നാലെ സിനിമയിലെ സഹപ്രവര്‍ത്തകരും ആരാധകരുമായി നിരവധി പേരാണ് ആലിയക്കും രണ്‍ബീറിനും ആശംസകളുമായി എത്തിയത്. രാകുല്‍ പ്രീത് സിംഗ്, കരണ്‍ ജോഹര്‍, പരിണീതി ചോപ്ര, ടൈഗര്‍ ഷ്രോഫ്, പ്രിയങ്ക ചോപ്ര എന്നിവരൊക്കെ ആശംസകള്‍ അറിയിച്ചു. കൂടാതെ ഒരു മണിക്കൂറിനുള്ളില്‍ 14 ലക്ഷത്തോളെ ലൈക്കുകളും ഈ ഇന്‍സ്റ്റഗ്രാം പോസ്റ്റ് നേടി. കഴിഞ്ഞ…
Read Moreഞങ്ങളില്ലാതെ നിങ്ങള്‍ക്ക് എന്ത് ആഘോഷം ! രണ്‍ബീര്‍-ആലിയ ദമ്പതികള്‍ക്ക് ആശംസകളുമായി കോണ്ടം ബ്രാന്‍ഡ്; പൊളിച്ചെന്ന് ആരാധകര്‍…
ബോളിവുഡിലെ നവദമ്പതികളായ ആലിയ-രണ്‍ബീര്‍ ദമ്പതികള്‍ക്ക് ആശംസകളുമായി കോണ്ടം ബ്രാന്‍ഡായ ഡ്യൂറെക്സ്. കോണ്ടം കമ്പനി ഷെയര്‍ ചെയ്ത ആശംസ കുറിപ്പ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. രണ്‍ബീര്‍- ആലിയ ഭട്ട് വിവാഹാഘോഷത്തിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയിലെങ്ങും. ഏപ്രില്‍ 14ന് ബാന്ദ്രയിലെ പാലി ഹില്‍സിലെ രണ്‍ബീറിന്റെ വാസ്തു എന്ന വീട്ടില്‍ വച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. വിവാഹാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുകയാണ്. അതിനിടയില്‍ ചിരിയുണര്‍ത്തുകയാണ് പ്രമുഖ കോണ്ടം ബ്രാന്‍ഡായ ഡ്യൂറെക്സിന്റെ ആശംസാ പോസ്റ്റ്. രണ്‍ബീര്‍ കപൂര്‍,ഐശ്വര്യാറായ്, അനുഷ്ക ശര്‍മ്മ എന്നിവര്‍ ഒന്നിച്ച് അഭിനയിച്ച ‘യെ ദില്‍ ഹൈ മുഷ്കില്‍’ എന്ന ചിത്രത്തിലെ ചന്നാ മെരെയാ എന്ന ഹിറ്റ് ഗാനത്തിലെ വരികള്‍ കടമെടുത്താണ് ആശംസ കുറിച്ചിരിക്കുന്നത്. ‘മെഹ്ഫില്‍ മേം തേരി ഹാം നാ രഹെ ജോ ഗം തോ നഹി ഹെയ്ന്’ എന്ന വരി…
Read Moreഞാന്‍ നിങ്ങളുടെ മകളാണെന്നുള്ള കാര്യം മറന്നുവോ…? ആലിയ തന്റെ ആദ്യ കുഞ്ഞാണെന്ന് കരണ്‍ ജോഹര്‍ ! ആലിയ ഭട്ടും കരണ്‍ ജോഹറും തമ്മിലുള്ള സംഭാഷണം ചര്‍ച്ചയാകുന്നു…
ബോളിവുഡിലെ സൂപ്പര്‍ സംവിധായകന് കരണ്‍ ജോഹറും നടി ആലിയ ഭട്ടും തമ്മിലുള്ള സൗഹൃദം ബോളിവുഡില്‍ പണ്ടേ ചര്‍ച്ചയായിട്ടുള്ളതാണ്. കരണ്‍ തനിയ്ക്ക് സുഹൃത്ത് എന്നതിലുപരിയാണെന്ന് ആലിയ പറയുന്നു. ഇക്കഴിഞ്ഞ ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച നടിയായി ആലിയ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന്റെ ഫുള്‍ ക്രെഡിറ്റും ആലിയ നല്‍കിയത് കരണ്‍ ജോഹറിനാണ്. പുരസ്കാരം ഏറ്റു വാങ്ങിയതിനു ശേഷം തനിയ്ക്ക് മികച്ച ജീവിതം നല്കിയതിനുള്ള നന്ദിയും ആലിയ പറഞ്ഞു. അടുത്തിടെ കരണ്‍ ജോഹര്‍ പങ്കെടുത്ത അഭിമുഖത്തില്‍ ആലിയ നല്കിയ സന്ദേശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കരണുമായുള്ള അടുപ്പത്തെ കുറിച്ചും ആത്മബന്ധത്തെ കുറിച്ചും ആലിയ വചാലയാവുകയാണ്. ഇതിനോടൊപ്പം കരണിനോട് ഒരു ചോദ്യവും ആലിയ ചോദിക്കുന്നുണ്ട്. ജോഹര്‍ കുടുംബത്തില്‍ കരണിനിപ്പോള്‍ യഷും റൂഹിയുമുണ്ട്. അതുകൊണ്ട് എനിയ്ക്ക് ഒരു കാര്യമേ ചോദിക്കാനുളളൂ. കരണ്‍ ഞാന്‍ നിങ്ങളുടെ മകളാണെന്നുള്ള കാര്യം മറന്നുവോ, ഇതിനു മറുപടിയും കരണ്‍ ജോഹര്‍…
Read Moreദീപികയോടും ആലിയയോടും ഞാന്‍ അന്ന് ഇതേ ചോദ്യം ചോദിച്ചിരുന്നു ! ഇതേപ്പറ്റി ചിന്തിച്ച് ഒരുപാടു രാത്രികളില്‍ എനിക്ക് ഉറക്കം നഷ്ടമായി; മൗനം വെടിഞ്ഞ് കരണ്‍ ജോഹര്‍…
ഒരൊറ്റ ടിവിഷോയിലൂടെ ജീവിതംതന്നെ തകിടംമറിഞ്ഞവരാണ് ഹാര്‍ദിക് പാണ്ഡ്യയും കെഎല്‍ രാഹുലും. കോഫി വിത്ത് കരണ്‍ എന്ന ടിവി ഷോയില്‍ പങ്കെടുക്കുന്ന നിമിഷം വരെ അവര്‍ ‘താരങ്ങളായിരുന്നു’. ഷോയിലെ സ്ത്രീവിരുദ്ധ പരാമര്‍ശം ഇത്രമാത്രം തങ്ങളുടെ കരിയറിനെ തന്നെ ബാധിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നുമില്ല. ലോകകപ്പ് മോഹങ്ങളും ഐപിഎല്ലും തുലാസിലാകുകയും ചെയ്തു. സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഇതു വരെ ഒരു ക്രിക്കറ്റ് താരവും നേരിട്ടിട്ടില്ലാത്ത അത്രയും വിമര്‍ശനവും നാണക്കേടും നേരിടുകയാണ് ഈ യുവതാരങ്ങള്‍. ഇതിന് പിന്നാലെ ഇരുവരേയും ടീമില്‍ നിന്ന് പുറത്താക്കുകയും ബി.സി.സി.ഐ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഷോയുടെ അവതാരകനായ കരണ്‍ ജോഹര്‍ ഇത്രയും വിവാദമുണ്ടായിട്ടും മൗനം ഭജിച്ചത് പലരെയും ചൊടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കരണ്‍ മൗനം വെടിയുകയാണ്…ഹാര്‍ദിക്കും രാഹുലും വിവാദത്തില്‍പ്പെട്ടതിന്റെ പരിപൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്ന് തുറന്നു പറയുകയാണ് കരണ്‍. എന്റെ ഷോ ആയതു കൊണ്ട് തന്നെ പരിപാടി…
Read Moreഋഷി കപൂറിന്റെ മരുമകളാകാന്‍ ഒരുങ്ങി ആലിയ ഭട്ട് ! രണ്‍ബീര്‍-ആലിയ വിവാഹം ഉടനെന്ന് റിപ്പോര്‍ട്ട്; എത്രയും പെട്ടെന്ന് വിവാഹമുണ്ടാകുമെന്ന് ആരാധകനോട് രണ്‍ബീറിന്റെ മറുപടിയില്‍ ത്രില്ലടിച്ച് ആരാധകര്‍
ബോളിവുഡ് വീണ്ടുമൊരു താരവിവാഹത്തിന് ഉടന്‍ തന്നെ സാക്ഷ്യം വഹിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ആലിയ-രണ്‍ബീര്‍ പ്രണയമാണ് ഇപ്പോള്‍ ബോളിവുഡിലെ ചൂടുള്ള ചര്‍ച്ചാവിഷയം. ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് വിവാഹത്തെ സംബന്ധിച്ച ചോദ്യത്തിന് റണ്‍ബീര്‍ മറുപടി നല്‍കിയത്. റണ്‍ബീര്‍, എന്നാകും വിവാഹം? എന്നു ചോദിച്ച ആരാധകനോട് ‘എത്രയും പെട്ടെന്ന് അതുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു 35കാരനായ താരത്തിന്റെ മറുപടി. ഇതേ സൂചന നല്‍കുന്നതായിരുന്നു ഒരു അഭിമുഖത്തിനിടെ ആലിയയുടെ മറുപടിയും. ‘ഞാനൊന്നിനേക്കുറിച്ചും പദ്ധതി തയ്യാറാക്കാറില്ല. പക്ഷേ എല്ലാ സമയത്ത് നടക്കാറുണ്ട്. ജീവിതത്തിലെ നല്ല കാര്യങ്ങള്‍ അപ്രതീക്ഷിത സമയത്ത് നടക്കുന്നതാണ് ഭംഗി. ഒരുപക്ഷേ എല്ലാവരെയും പോലെ ഞാന്‍ 30-ാം വയസ്സില്‍ വിവാഹം കഴിക്കുമെന്നാകും എന്റെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പക്ഷെ അതിനു മുമ്പ് നടന്നാലും എനിക്ക് അത്ഭുതമൊന്നുമില്ല’ ആലിയ പഞ്ഞു. ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഇരുവരും പ്രണയത്തിലായത്. 2012ല്‍ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന…
Read More