ആലിബാബയുടെ സഹസ്ഥാപകനും ഏഷ്യയിലെ കോടീശ്വരന്മാരില്‍ പ്രമുഖനുമായ ജാക് മായെ രണ്ടു മാസമായി ആരും കണ്ടിട്ടില്ല. ചൈനീസ് സര്‍ക്കാരുമായി ഏറ്റുമുട്ടിയതിനു ശേഷമാണ് ജാക് മാ അപ്രത്യക്ഷനായത്. ജാക് മായുടെ സ്വന്തം ടാലന്റ് ഷോയായ ‘ആഫ്രിക്കാസ് ബിസിനസ് ഹീറോസ്’ ന്റെ അവസാന എപ്പിസോഡില്‍ ജഡ്ജായി അദ്ദേഹം എത്തിയില്ല. ഷോയുടെ വെബ്സൈറ്റില്‍നിന്നും അദ്ദേഹത്തിന്റെ ചിത്രംപോലും നീക്കംചെയ്തതായി ദി ടെലിഗ്രാഫ് റിപ്പോര്‍ട്ടുചെയ്തു. 15 ലക്ഷം ഡോളര്‍ സമ്മാനം നല്‍കുന്നതാണ് ഷോ. ആഫ്രിക്കയിലെ സംരംഭകര്‍ക്കാണ് മത്സരിക്കാന്‍ അവസരം നല്‍കിയിരുന്നത്. ഷാങ്ഹായില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ സര്‍ക്കാരിനെയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളെയും വിമര്‍ശിച്ചതോടെയാണ് ജാക് മാക്കെതിരെ ചൈനീസ് സര്‍ക്കാര്‍ വാളോങ്ങിയത്. ജാക്ക് മായ്ക്കെതിരെയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ആലിബാബയ്ക്കുമെതിരെയും സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ജാക് മാ രാജ്യം വിട്ടതാണോ അതോ ചൈനീസ് സര്‍ക്കാരിന്റെ തടവിലാണോയെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.
Read MoreTag: alibaba
സ്‌കൂളില്‍ തന്നെ തോറ്റത് രണ്ടു തവണ; പിന്നീട് പഠനത്തിലും ജോലി നേടാനുള്ള ഉദ്യമങ്ങളിലും നിരവധി തവണ തോല്‍വികള്‍ ഏറ്റുവാങ്ങി; ടൂറിസ്റ്റ് ഗൈഡായി തുടങ്ങിയ ജീവിതത്തില്‍ വഴിത്തിരിവായത് വിനോദസഞ്ചാരികളില്‍ നിന്ന് ഇംഗ്ലീഷ് പഠിച്ചത്; ജാക്ക് മായുടെ ജീവിതം ഒരു ചരിത്രമാണ്…
കാലത്തിനപ്പുറത്തേക്ക് ചിന്തിച്ച പല മനുഷ്യരും പലപ്പോഴും ഉണ്ടായിട്ടുണ്ട്. ജാക് മായെയും അങ്ങനെയൊരാളായിത്തന്നെ വിശേഷിപ്പിക്കാം. ഇന്റര്‍നെറ്റ് പരിചിതമല്ലാത്ത കാലത്താണ് അതിന്റെ അനന്തസാധ്യതകള്‍ അധ്യാപകനായ ഈ മനുഷ്യന്‍ മുന്‍കൂട്ടി കണ്ടത്. പിന്നീട് ചൈനയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആലിബാബയുടെ സഹസ്ഥാപകനായത് ചരിത്രം. ലോകത്തിലെ അതിസമ്പന്നരില്‍ ഒരാളാണ് ഇന്ന് ഇദ്ദേഹം. 1999-ല്‍ ജാക്കും സുഹൃത്തുക്കളും ചേര്‍ന്ന് ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനം തുടങ്ങുമ്പോള്‍ ഒപ്പമുണ്ടായിരുന്നത് മനക്കരുത്ത് മാത്രം. 1995 ല്‍ ആരംഭിച്ച ചൈന പേജസില്‍ നിന്നാരംഭിച്ച ഐടി പ്രണയമാണ് ആലിബാബ എന്ന സംരംഭത്തിലേക്ക് എത്തിച്ചത്. അങ്ങനെ ഒരു വരി പ്രോഗ്രാം കോഡ് പോലും എഴുതാനറിയാത്ത ജാക്ക് മാ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിലൊരാളായി. അന്ന് വെറും അധ്യാപകന്‍ മാത്രമായിരുന്ന ജാക്ക് മായുടെ ഇന്നത്തെ സമ്പാദ്യം 4000 കോടി ഡോളറാണ്. അതായത്, ഏതാണ്ട് 2.87 ലക്ഷം കോടി രൂപ. സുഹൃത്തുക്കള്‍ നല്‍കിയ 2000…
Read More