താന്‍ ചൊവ്വയില്‍ നിന്ന് ഭൂമിയിലെത്തിയ അന്യഗ്രഹജീവിയാണെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ബാലന്. റഷ്യയിലെ വോള്‍ഗോഗ്രാഡില്‍ നിന്നുള്ള ബോറിസ് കിപ്രിയാനോവിച്ച് എന്ന ബാലനാണ് താന്‍ ഒരു മനുഷ്യനല്ല, അന്യഗ്രഹജീവിയാണെന്ന് അവകാശപ്പെട്ട് എത്തിയത്. ഡെയ്ലി സ്റ്റാറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. ആണവ നാശത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കാനാണ് താന്‍ ഭൂമിയിലെത്തിയതെന്നും ബോറിസ് പറയുന്നു. ചൊവ്വയിലെ അന്തേവാസികള്‍ക്കൊപ്പം കുറച്ചുകാലം താന്‍ അവിടെ കഴിഞ്ഞിരുന്നതായാണ് ബോറിസ് പറയുന്നത്. മനുഷ്യരാശിയെ വംശനാശത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ഭൂമിയിലേക്ക് അയച്ച ഇന്‍ഡിഗോ കുട്ടികളില്‍ ഒരാളാണ് താനെന്നും ബോറിസ് പറഞ്ഞു. ഒരു ബഹിരാകാശ പേടകവും താന്‍ നിര്‍മ്മിച്ചിട്ടുണ്ടെന്ന് ബോറിസ് അവകാശപ്പെടുന്നു. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ മഹാസമുദ്രത്തിന് കീഴില്‍ നിലനിന്നിരുന്നതായി വിശ്വസിക്കപ്പെടുന്ന ഒരു സാങ്കല്‍പ്പിക ഭൂഖണ്ഡം, പ്രത്യേകിച്ച് ലെമൂറിയന്‍ കാലഘട്ടത്തില്‍ ഉള്‍പ്പടെ, വര്‍ഷങ്ങളായി നിരവധി തവണ ഭൂമി സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ബോറിസ് അവകാശപ്പെടുന്നു. താന്‍ നിര്‍മിച്ച പേടകത്തെക്കുറിച്ച് ബോറിസ് പറയുന്നതിങ്ങനെ…25%…
Read MoreTag: alien
കോവിഡ് വരുമെന്ന് പറഞ്ഞു…വന്നില്ലേ ! ഇനി വരാന്‍ പോകുന്നത് മൂന്നാം ലോകമഹായുദ്ധം; തന്നെ വട്ടനെന്നു വിളിക്കുന്നത് ഇഷ്ടപ്പെടുന്നില്ല…
അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടു പോയെന്ന അവകാശവാദവുമായി നിരവധി ആളുകളാണ് വിവിധകാലങ്ങളില്‍ രംഗത്തെത്തിയിട്ടുള്ളത്. തന്നെ 50 വര്‍ഷം മുമ്പ് അന്യഗ്രഹജീവികള്‍ തട്ടിക്കൊണ്ടു പോയെന്നും കോവിഡ്19 മഹാമാരിയെക്കുറിച്ച് അവര്‍ അന്നേ തന്നോടു പറഞ്ഞിരുന്നുവെന്നും അവകാശപ്പെടുകയാണ് ഇവിടെ ഒരു മത്സ്യത്തൊഴിലാളി. കാല്വിന് പാര്‍ക്കര്‍ എന്നാണ് ഈ അവകാശവാദമുയര്‍ത്തുന്നയാളുടെ പേര്. അയാള്‍ പറയുന്നത്, ഇതുവരെ താന്‍ ഈ കാര്യങ്ങളെല്ലാം തന്നില്‍ത്തന്നെ സൂക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ ആ അവകാശവാദങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഭയപ്പെടുന്നു. അതുകൊണ്ടാണ് അവയെല്ലാം വെളിപ്പെടുത്താന്‍ തീരുമാനിച്ചത് എന്നാണ്. തന്റെ കൗമാരപ്രായത്തില്‍ മിസിസിപ്പിയിലെ പാസ്കഗൗളയില്‍ ഒരു നദിയുടെ തീരത്താണ് യുഎഫ്ഒ വന്നിറങ്ങിയത് എന്നും ഈ 68 -കാരന് പറയുന്നു. 19കാരനായ തന്നെയും തന്റെ സുഹൃത്തിനെയും വിചിത്രജീവികള്‍ പിടികൂടിയതായി കാല്വിന് അവകാശപ്പെട്ടു. അവയ്ക്ക് കാരറ്റ് പോലുള്ള മൂക്കും ചെവിയും ലോബ്സ്റ്ററിന്റെ പോലുള്ള നഖങ്ങളും ഉണ്ടായിരുന്നു. 1973ല്‍ തട്ടിക്കൊണ്ടുപോയ സമയത്ത് മനുഷ്യരാശിയുടെ ഭൂതകാലത്തില്‍ നിന്നുള്ള ഭയാനകമായ സംഭവങ്ങള്‍ തനിക്ക്…
Read Moreഅന്യഗ്രഹജീവികള്‍ കാവല്‍ നില്ക്കുന്ന ദുരൂഹ റഷ്യന്‍ ഗ്രാമം ! ഏലിയന്‍ പ്രേമികള്‍ ഈ ഗ്രാമത്തെ വിശേഷിപ്പിക്കുന്നത് ഇങ്ങനെ…
മനുഷ്യര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള അനേകം നഗരങ്ങള്‍ ലോകത്തെമ്പാടുമുണ്ട്. എന്നാല്‍ അന്യഗ്രഹ ജീവി ഭൂമിയില്‍ ഒരു ഗ്രാമം നിര്‍മിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാകുമോ ? റഷ്യയിലെ മോലെബ്ക എന്ന ഗ്രാമത്തില്‍ ഒരു ഏലിയന്റെ പ്രതിമയുണ്ട്. ഈ ഗ്രാമം നിര്‍മിച്ച ആള് ആ ഏലിയന്‍ ആണെന്നാണ് പലരും വിശ്വസിക്കുന്നത്. പാരാനോര്‍മല്‍ സംഭവങ്ങളില്‍ വിശ്വസിക്കുന്നവരുടെ പ്രിയപ്പെട്ട ഇടമെന്നാണ് റഷ്യയിലെ ഈ ചെറുഗ്രാമം അറിയപ്പെടുന്നത്. അത്രയേറെ തവണയാണ് ഇവിടെ ഏലിയനുകളെ കണ്ടതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ഗ്രാമത്തിന്റെ പേരിലെ ആദ്യാക്ഷരമെടുത്ത് ബര്‍മുഡ ട്രയാംഗിള്‍ പോലെ ‘എം ട്രയാംഗിള്‍’ എന്ന പേരും ഏലിയന്‍ പ്രേമികള്‍ പ്രദേശത്തിനു നല്‍കിയിട്ടുണ്ട്. ചിലര്‍ വിളിക്കുന്നതാകട്ടെ സോണ്‍എം എന്നും. റഷ്യയിലെ പേം മേഖലയിലാണ് ഈ ഗ്രാം. അതിനാല്‍ത്തന്നെ പേം അബ്നോര്‍മല്‍ സോണ്‍ എന്നും പേരുണ്ട്. മോലെബ്ക ഗ്രാമത്തിന് ആ പേര് ലഭിച്ചതു പക്ഷേ ഒരുതരം കല്ലില്‍ നിന്നാണ്. പണ്ടുകാലത്ത് ഗ്രാമത്തില്‍ ജീവിച്ചിരുന്ന മാന്‍സി വിഭാഗക്കാര്‍…
Read Moreഅന്യഗ്രഹജീവികള്‍ തട്ടിക്കൊണ്ടു പോയി ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു ! വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യ ഉപേക്ഷിച്ചു പോയി;യുവാവ് പറയുന്നതിങ്ങനെ…
അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടു പോയെന്നവകാശപ്പെട്ട് നിരവധി പേര് കാലാകാലങ്ങളായി രംഗത്തെത്തുന്നുണ്ട്. ഈ ശ്രേണിയിലേക്ക് ഇപ്പോള്‍ പുതിയൊരാള് കൂടി എത്തിയിരിക്കുകയാണ്. തന്നെ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയതായും കൈയില്‍ നാനോചിപ്പ് കടത്തിവിട്ടതായും അവകാശപ്പെടുകയാണ് സ്റ്റീവ് കോള്‍ബേണ്‍ എന്ന അമേരിക്കന്‍ യുവാവ്. ഇതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിന് പിന്നാലെ ഭാര്യ തന്നെ ഉപേക്ഷിച്ച് പോയതായും സ്റ്റീവ് കോള്‍ബേണ്‍ വിവരിക്കുന്നു. പറമ്പിലെ മരത്തിന്റെ മുകളില്‍ എന്തോ വട്ടമിട്ടുപറക്കുന്നത് കണ്ട് നോക്കി. പറക്കുംതളികയാണ് എന്ന് മനസിലായി. എന്നാല്‍ നിമിഷങ്ങള്‍ക്കകം തന്നെ പറക്കുംതളികയിലേക്ക് വലിച്ചുകയറ്റിയതായി സ്റ്റീവ് കോള്‍ബേണ്‍ അവകാശപ്പെടുന്നു. മെഡിക്കല്‍ സംവിധാനങ്ങളുള്ള പ്രത്യേക മുറിയിലേക്ക് തന്നെ കൊണ്ടുപോയി. അവിടെ വച്ച് തന്നോട് കിടക്കാന്‍ അന്യഗ്രഹജീവി ആവശ്യപ്പെട്ടതായി യുവാവ് വാദിക്കുന്നു. തുടര്‍ന്ന് തന്റെ ശരീരത്തിലേക്ക് ഒരു ചിപ്പ് കടത്തിവിട്ടു. സ്റ്റൈയിന്‍ലെസ് സ്റ്റീല്‍ കൊണ്ടുള്ള ഉപകരണം ഉപയോഗിച്ചാണ് ചിപ്പ് കടത്തിവിട്ടത്. ഈ ഉപകരണത്തില്‍ നിന്ന് അള്‍ട്രാവൈലറ്റ് രശ്മികള്‍ പ്രസരിക്കുന്നത് കാണാന്‍ സാധിച്ചു.…
Read Moreകാടിന്റെ നടുക്ക് വലിയ പ്രകാശം കണ്ട് വാഹനം നിര്‍ത്തി ! അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടു പോയെന്നും പിന്നീട് ഉപേക്ഷിച്ചെന്നും വാദം.
അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആളുകള്‍ക്ക് എപ്പോഴും താല്പര്യമുള്ള കാര്യമാണ്. അന്യഗ്രഹ ജീവികള്‍ ഉണ്ടോയെന്ന കാര്യത്തില്‍ രണ്ടഭിപ്രായം നിലനില്‍ക്കുകയാണ്. എന്നാല്‍ അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടു പോയെന്ന് അവകാശപ്പെട്ട് പലരും മുമ്പ് രംഗത്തെത്തിയിട്ടുണ്ട്. അന്യഗ്രഹ ജീവികള്‍ തന്നെ 52 തവണ തട്ടിക്കൊണ്ടു പോയെന്ന അവകാശവാദവുമായി ബ്രിട്ടീഷുകാരിയായ പൗള സ്മിത്ത് എന്ന 50കാരി അടുത്തിടെ എത്തിയിരുന്നു. സമാനമായ മറ്റൊരു അവകാശവാദമാണ് അരിസോണയിലെ സിറ്റ്ഗ്രീവ്സ് നാഷണല്‍ പാര്‍ക്കില്‍ ജോലി ചെയ്തിരുന്ന ട്രാവിസ് വാള്‍ട്ടണ്‍ എന്നയാളുടെയും അവകാശവാദം. 1975 നവംബറിലായിരുന്നു സംഭവം. ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകരോടൊപ്പം വീട്ടിലേക്ക് മടങ്ങിയ ട്രാവിസ് വാള്‍ട്ടണെ ദൂരൂഹ സാഹചര്യത്തില്‍ കാണാതാകുകയായിരുന്നു. അഞ്ചു ദിവസത്തിന് ശേഷം അടുത്തുള്ള ഗ്യാസ് സ്റ്റേഷന് സമീപത്ത് വച്ച് അദ്ദേഹത്തെ വീണ്ടും കണ്ടെത്തി. കാണാതാകലിനെ കുറിച്ച് ഇദ്ദേഹം പറഞ്ഞത് തന്നെ അന്യഗ്രഹജീവികള്‍ തട്ടിക്കൊണ്ടു പോയെന്നതായിരുന്നു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് വണ്ടിയില്‍ പോകുമ്പോഴായിരുന്നു സംഭവം. കാടിന്റെ…
Read Moreഅന്യജീവികള്‍ കൊണ്ടിട്ട ലോഹപ്പാളി ‘അപ്രത്യക്ഷമായി’ ! നീക്കം ചെയ്തത് അജ്ഞാതര്‍ എന്ന് തറപ്പിച്ചു പറഞ്ഞ് യൂട്ടാ ബ്യൂറോ ഓഫ് ലാന്‍ഡ് മാനേജ്മെന്റ് അധികൃതര്‍; അന്യജീവികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുമ്പോള്‍…
പടിഞ്ഞാറന്‍ അമേരിക്കയിലെ യൂട്ടായിലെ മരുഭൂമിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ ദുരൂഹമായ മെറ്റല്‍ പാളി അപ്രത്യക്ഷമായി. ഇത് അജ്ഞാതര്‍ നീക്കം ചെയ്തതാണെന്നു യൂട്ടാ ബ്യൂറോ ഓഫ് ലാന്‍ഡ് മാനേജ്മെന്റ് അറിയിച്ചു. യൂട്ടയിലെ മരുഭൂമിയിലെ ചെങ്കല്ലുകളിലാണ് ഉപരിതലത്തില്‍ നിന്ന് 12 അടി പൊങ്ങിനില്ക്കുന്ന തരത്തിലുള്ള തിളക്കമുള്ള ത്രികോണാകൃതിയിലുള്ള പാളി കഴിഞ്ഞ ബുധനാഴ്ച കണ്ടെത്തിയത്. ഹെലികോപ്റ്ററില്‍ സഞ്ചരിച്ചിരുന്നവരാണ് ആദ്യം ലോഹപ്പാളി കണ്ടത്. ഇതു അന്യഗ്രഹജീവികള്‍ സ്ഥാപിച്ചതാണെന്നായിരുന്നു അഭ്യൂഹം. പിന്നാലെ, സാമൂഹിക മാധ്യമങ്ങള്‍ നിരവധി കഥകളും പ്രചരിപ്പിച്ചു. ചിലര്‍ വിഖ്യാത ഹോളിവുഡ് സംവിധായകന് സ്റ്റാന്‍ലി കുബ്രിക്കിന്റെ സയന്‍സ് ഫിക്ഷന്‍ ‘ക്ലാസിക് 2001: എ സ്പേസ് ഒഡീസി’ എന്ന സിനിമയിലെ വിചിത്രമായ ലോഹ പാളികള്‍ പോലെയാണിതെന്ന് കണ്ടെത്തി. ഗൂഗിള്‍ എര്ത്തിലൂടെ മെറ്റല്‍ പാളിയുടെ ചിത്രം അതിവേഗം പ്രചരിച്ചു. മെറ്റല്‍ പാളി അപ്രത്യക്ഷമായതിനെക്കുറിച്ച് കാര്യമായ അന്വേഷണമൊന്നും തുടങ്ങിയിട്ടില്ല. ഇതു സ്ഥാപിച്ചതാരാണെന്നും വ്യക്തമല്ല. എന്തായാലും ഇതു സംബന്ധിച്ച…
Read Moreമാലാഖയെപ്പോലെ പറക്കുന്നു ! വലിപ്പം ഭൂമിയെ കവച്ചു വെയ്ക്കുന്ന വലിപ്പം; നാസയുടെ ചിത്രത്തില്‍ അന്യഗ്രഹ ജീവിയെ കണ്ടതായി അവകാശപ്പെട്ട് ബഹിരാകാശ നിരീക്ഷകന്…
ബഹിരാകാശത്ത് അന്യഗ്രഹ ജീവിയെ കണ്ടതായി അവകാശവാദം. നാസയുടെ ബഹിരാകാശ ചിത്രത്തില്‍ അന്യഗ്രഹ ജീവിയെ കണ്ടതായി ബഹിരാകാശ നിരീക്ഷകനാണ് അവകാശവാദം ഉന്നയിച്ചത്. നാസ പകര്‍ത്തിയ സൂര്യന് ചിത്രത്തിലാണ് വിചിത്രമായ രൂപം ശ്രദ്ധയില്‍പ്പെട്ടത്. സൂര്യനില്‍ നിന്ന് ചില ഘടകങ്ങള്‍ വേര്‍തിരിച്ചെടുക്കാനുളള യാത്രയിലായിരുന്നു അന്യഗ്രഹ ജീവിയെന്നും ബഹിരാകാശ നിരീക്ഷകന് അവകാശപ്പെടുന്നു. ബഹിരാകാശ നിരീക്ഷകനായ സ്കോട്ട് വാറിംഗ് തന്റെ ബ്ലോഗിലാണ് ഇക്കാര്യങ്ങള്‍ കുറിച്ചത്. നാസയുടെ സൂര്യന്റെ ചിത്രം പരിശോധിച്ചപ്പോഴാണ് അന്യഗ്രഹ ജീവി ശ്രദ്ധയില്‍പ്പെട്ടത്. ചിറകുകളുളള മാലാഖയെ പോലെ തോന്നിപ്പിക്കുന്ന അന്യഗ്രഹജീവിയെയാണ് സൂക്ഷിച്ച് നോക്കിയപ്പോള്‍ കണ്ടത്. അന്യഗ്രഹ ജീവി തിരിഞ്ഞപ്പോഴാണ് മാലാഖലയുടേത് പോലുളള ചിറകുകള് പ്രത്യക്ഷമായത്. ഭൂമിയെക്കാള്‍ വലുപ്പം ഉളളതായി സംശയിക്കുന്നതായും ബഹിരാകാശ നിരീക്ഷകന് അവകാശപ്പെട്ടു. സാധാരണയായി ബഹിരാകാശ പേടകത്തിന് ചിറകുകള് ഉണ്ടാവാറില്ല. സൂര്യനില്‍ നിന്ന് ഏതോ കണിക എടുക്കാന്‍ ഈ അന്യഗ്രഹ ജീവി പോയതാണെന്ന് സംശയിക്കുന്നു. അതിന് ശേഷം അവരുടെ സ്വന്തം ലോകത്തേയ്ക്ക്…
Read Moreഭൂമിയിലേക്ക് തുടര്‍ച്ചയായി വരുന്ന നിഗൂഢ സിഗ്നലുകളുടെ പിന്നില്‍ അന്യഗ്രഹ ജീവികളോ ? പുതിയ തെളിവുകള്‍ കണ്ട് ഞെട്ടി ശാസ്ത്രജ്ഞര്‍
ഭൂമിയിലേക്ക് തുടര്‍ച്ചയായി വരുന്ന നിഗൂഢ സിഗ്നലുകള്ക്കു പിന്നില്‍ അന്യഗ്രഹ ജീവികളാണെന്ന സംശയം ബലപ്പെടുന്നു. ഒന്നുകില്‍ പ്രപഞ്ചത്തിലെ ഏതെങ്കിലും അജ്ഞാത വസ്തുവില്‍ നിന്നു സ്വാഭാവികമായി വരുന്നത്, അല്ലെങ്കില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കാന്‍ അന്യഗ്രഹജീവികള്‍ അയയ്ക്കുന്നത് എന്നിങ്ങനെ രണ്ടു നിഗമനങ്ങളിലൂടെയാണ് ഇപ്പോള്‍ ഗവേഷകര്‍ കടന്നു പോകുന്നത്. 2018 സെപ്റ്റംബര്‍ 16നും 2019 ഒക്ടോബര്‍ 30 നും ഇടയില്‍ സംഭവിച്ചതിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. കനേഡിയന്‍ ഹൈഡ്രജന്‍ ഇന്റന്‍സിറ്റി മാപ്പിംഗ് എക്സ്പെരിമന്റ് / ഫാസ്റ്റ് റേഡിയോ ബര്‍സ്റ്റ് പ്രോജക്റ്റ് കൊളാബ്രേഷനിലെ ഗവേഷകരാണ് ഓരോ 16.35 ദിവസത്തിലും നിഗൂഢ സിഗ്നലുകള്‍ ഭൂമിയിലേക്ക് വരുന്നതായി കണ്ടെത്തിയത്. നാല് ദിവസത്തിനുള്ളില്‍ സിഗ്നല്‍ ഓരോ മണിക്കൂറിലും വന്നുക്കൊണ്ടിരിക്കും. പിന്നീട്, ഇത് മറ്റൊരു 12 ദിവസത്തേക്ക് നിശബ്ദമായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഈ നിഗൂഢ സിഗ്നലുകളുടെ ഉത്ഭവം കണ്ടെത്തുന്നതിലൂടെ അവയ്ക്ക് കാരണമായത് എന്താണെന്ന് നിര്‍ണ്ണയിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. ഇത്തരം നിഗൂഢ…
Read Moreഅമേരിക്കയുടെ നിഗൂഢ കേന്ദ്രം ഏരിയ 51 പിടിക്കാന്‍ തയ്യാറായി 15 ലക്ഷം ആളുകള്‍ ! പറക്കും തളികകളും അന്യഗ്രഹ ജീവികളുമുണ്ടെന്ന് പലരും കരുതുന്ന സ്ഥലം; സാഹസത്തിനു മുതിരരുതെന്ന് സൈന്യം…
അമേരിക്കയുടെ നിഗൂഢ സൈനിക കേന്ദ്രം ഏരിയ 51 റെയ്ഡ് ചെയ്യാന്‍ ധാരാളം പേര് നാളെ (സെപ്റ്റംബര്‍ 20) നെവാഡയിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പ്രദേശത്തെ സുരക്ഷ ശക്തമാക്കി. ഏരിയ51 മുകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് (എഫ്എഎ) ഏരിയ 51 ന് മുകളിലുള്ള വ്യോമാതിര്‍ത്തി അടച്ചുപൂട്ടിയതായി അറിയിച്ചു. ഈ റൂട്ടുകളില്‍ അപകടമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൈലറ്റുമാര്‍ക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് കൈമാറിയിട്ടുണ്ട്. യുഎസ് വ്യോമസേന ഉപയോഗിക്കുന്ന സൈനിക പരിശീലന മേഖലയായ നെവാഡ ടെസ്റ്റ് ആന്‍ഡ് ട്രെയിനിങ് റേഞ്ചിന് സമീപം, നെവാഡയിലെ റേച്ചലിന് തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലൂടെ വിമാനങ്ങള്‍ പറക്കുന്നതിന് ഈ ആഴ്ച ആദ്യം തന്നെ എഫ്എഎ രണ്ട് നോട്ടാമുകള്‍ പുറപ്പെടുവിച്ചിരുന്നു. സെപ്റ്റംബര്‍ 18 ബുധനാഴ്ച മുതല്‍ സെപ്റ്റംബര്‍ 23 തിങ്കളാഴ്ച വരെയാണ് നിരോധനം. 1950 കള്‍ മുതലാണ് അമേരിക്കയിലെ നെവാഡയില്‍ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന…
Read Moreഏരിയ-51, അമേരിക്കയുടെ നിഗൂഢലോകം; അന്യഗ്രഹജീവികളുടെ ആവാസകേന്ദ്രം; ഇവിടെയുള്ള അന്യഗ്രഹ ജീവികളെ രക്ഷിക്കാന്‍ ഏരിയ-51 ആക്രമിക്കാന്‍ തയ്യാറെന്ന് നാലുലക്ഷം പേര്…
മനുഷ്യന് ചന്ദ്രനില്‍ ഇറങ്ങിയിട്ട് 50 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇക്കാര്യത്തില്‍ പലര്‍ക്കും ഇപ്പോഴും സംശയമുണ്ട്. അന്തരീക്ഷമില്ലാത്ത ചന്ദ്രനില്‍ അമേരിക്കന്‍ പതാക പാറിപ്പറന്നതും ചന്ദ്രനില്‍ ഇറങ്ങിയ 12 പേരും അമേരിക്കക്കാരായിരുന്നതുമാണ് ആളുകളുടെ സംശയം വര്‍ദ്ധിപ്പിക്കുന്നത്. മനുഷ്യന് ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ലെങ്കില്‍ ആ ദൃശ്യങ്ങള്‍ എവിടെ വച്ചു ചിത്രീകരിച്ചു എന്ന ചോദ്യം ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് ‘ഏരിയ-51’. ലോകത്തെ ഏറ്റവും ദുരൂഹത നിറഞ്ഞ സ്ഥലമാണ് ഏരിയ-51. അമേരിക്കയുടെ രഹസ്യ ശാസ്ത്രപരീക്ഷണങ്ങളുടെയെല്ലാം കേന്ദ്രം. പടിഞ്ഞാറന്‍ അമേരിക്കയിലെ നെവാഡയിലാണ് ഈ അജ്ഞാത കേന്ദ്രം സ്ഥിതിചെയ്യുന്നത്. 1955ലാണ് അമേരിക്കന്‍ വ്യോമസേന ഇവിടെ സൈനീകകേന്ദ്രം ആരംഭിക്കുന്നത്. പിന്നീട് അക്ഷരാര്‍ഥത്തില്‍ ഇതൊരു പരീക്ഷണ ശാലയായി മാറുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റിനു പോലും അനുവാദമില്ലാതെ ഇവിടേക്കു പ്രവേശനമില്ല. ഏരിയ-51ന്റെ നിയന്ത്രണം കൈയ്യാളുന്നത് ഉന്നതരായ ശാസ്ത്രജ്ഞരാണ്. ഏരിയ-51ന്റെ ഏഴയലത്തു പോലും പൊതുജനങ്ങള്‍ക്കു പ്രവേശനമില്ല. ഒരു ഉപഗ്രഹ ചിത്രമല്ലാതെ ഈ സ്ഥലത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന മറ്റു ചിത്രങ്ങളൊന്നും…
Read More