അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം കണ്ടെത്തിയെന്നു പറയപ്പെടുന്ന സ്ഥലങ്ങളില്‍ ഭൂരിഭാഗവും അമേരിക്കയും മറ്റ് പാശ്ചാത്യദേശങ്ങളുമാണ്. എന്നാല്‍ തങ്ങളുടെ ഗ്രാമത്തില്‍ കുറച്ചു നാളുകളായി എന്താണു സംഭവിക്കുന്നത് എന്നറിയാതെ പേടിച്ചിരിക്കുകയാണ് കര്‍ണാടകയിലെ ഗഡഗ് ജില്ലയിലെ ആന്തുരിലുള്ളവര്‍. സ്ത്രീകളും കുട്ടികളും പുറത്തിറങ്ങാന്‍ പോലും തയാറാകാതെ വീടിനകത്ത് അടച്ചുപൂട്ടിയിരിക്കുന്നു. മുതിര്‍ന്നവര്‍ക്ക് ഭയമുണ്ടെങ്കിലും മുഴുവന്‍ സമയ പട്രോളിങ്ങിന് പൊലീസും വനപാലകരും ഉള്ളതു മാത്രമാണ് ഏക ആശ്വാസം. ഗ്രാമത്തെ ചൂഴ്ന്നു നില്‍ക്കുന്ന ഈ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ ഉപജീവനമാര്‍ഗമായ കൃഷി പോലും കഷ്ടത്തിലാകും. ആന്തൂരിലെ ഒരു കൃഷിയിടത്തില്‍ കണ്ടെത്തിയ ഭീമന്‍ കാല്‍പ്പാടുകളാണ് നാട്ടുകാരുടെ ഉറക്കം കെടുത്തിയിരിക്കുന്നത്. ഒപ്പം പാതിരാത്രിയില്‍ പലരും പേടിപ്പെടുത്തുന്ന കനത്ത നിശ്വാസങ്ങളും ചുറ്റില്‍ നിന്നും കേള്‍ക്കുന്നതായി ആളുകള്‍ പറയുന്നു പക്ഷെ പരിസരത്തെങ്ങും ആരെയും കാണാനുമില്ല. ജൂലൈ ഒന്‍പതിന് ഞായറാഴ്ച രാവിലെയാണ് ആന്തൂരിലെ കൃഷിയിടങ്ങളിലൊന്നില്‍ വമ്പന്‍ കാല്‍പ്പാടുകള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത്. അതിന്റെ തൊട്ടുതലേന്നു രാത്രിയില്‍…
Read More