ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ജാര്‍ഖണ്ഡിലും ഉത്തര്‍പ്രദേശിലും ദേശീയ സുരക്ഷാ ഏജന്‍സിയുടെ റെയ്ഡ്. പരിശോധനയ്ക്കൊടുവില്‍ 19കാരനായ അലിഗഢ് മുസ്ലീം സര്‍വകലാശാലയിലെ വിദ്യാര്‍ഥിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഐഎസ് ബന്ധം സംശയിക്കുന്ന അഞ്ച് പേരെ ബെംഗളൂരുവില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വീണ്ടും അറസ്റ്റ് ഉണ്ടായിരിക്കുന്നത്. നിരോധിത തീവ്രവാദ സംഘടനയിലെ അംഗമെന്ന് ആരോപിക്കപ്പെടുന്ന യുവാവിനെതിരേ ഏജന്‍സി ബുധനാഴ്ച (ജൂലൈ 19) എഫ്ഐആര്‍ ഫയല്‍ ചെയ്തു. യുപിയിലെ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി (എഎംയു) വിദ്യാര്‍ത്ഥിയായ ഫൈസാന്‍ അന്‍സാരി എന്ന ഫായിസ് ആണ് അറസ്റ്റിലായത്. ജാര്‍ഖണ്ഡിലെ ലോഹര്‍ദാഗ ജില്ലയിലെ ഇയാളുടെ വീട്ടിലും അലിഗഢിലെ വാടക മുറിയിലും ജൂലൈ 16, 17 തീയതികളില്‍ എന്‍ഐഎ നടത്തിയ പരിശോധനയില്‍ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും ഐസിസ് ബന്ധം വ്യക്തമാക്കുന്ന വസ്തുക്കളും രേഖകളും കണ്ടെടുത്തു. എന്‍ഐഎ പറയുന്നതനുസരിച്ച്, ഫൈസാന്‍ തന്റെ കൂട്ടാളികള്‍ക്കും മറ്റ് അജ്ഞാതരായ വ്യക്തികള്‍ക്കും…
Read MoreTag: aligarh muslim university
യൂണിവേഴ്സിറ്റി കോളജിനെ നഗരഹൃദയത്തിൽനിന്ന് മാറ്റണമെന്നത് ചിലരുടെ വ്യാമോഹമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് അവിടെനിന്നും മറ്റൊരിടത്തേക്ക് മാറ്റണമെന്ന പ്രതിപക്ഷ നേതാക്കളുടെ ആവശ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. യൂണിവേഴ്സിറ്റി കോളേജിനെ നഗരഹൃദയത്തിൽനിന്ന് മാറ്റണമെന്നത് ചിലരുടെ വ്യാമോഹം മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലാലയങ്ങളെ മാറ്റില്ലെന്ന് മാത്രമല്ല, കൂടുതൽ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്രിമിനലുകളെ വളർത്തുന്ന കേന്ദ്രമായി യൂണി. കോളജ് മാറിയെന്നും കോളജ് അവിടെ നിന്ന് മറ്റൊരിടത്തേക്ക് മാറ്റി പകരം ചരിത്രസ്മാരകമായി മാറ്റുകയാണ് വേണ്ടതെന്നും കെ. മുരളീധരന് എംപി ആവശ്യപ്പെട്ടിരുന്നു.
Read Moreമുത്തലാഖിനെക്കുറിച്ച് അഭിപ്രായം എടുക്കാന്‍ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി കാമ്പസിലെത്തിയ ഇന്ത്യാ ടുഡേ ലേഖികയെ തടഞ്ഞുവച്ചും ഭീഷണിപ്പെടുത്തിയും മതമൗലീകവാദികള്‍; കടുത്ത അസഹിഷ്ണതയുടെ വീഡിയോ പുറത്ത്…
മൂന്ന് പ്രാവശ്യം തലാഖ് എന്ന് പറഞ്ഞാല്‍ വിവാഹ ബന്ധം അവസാനിക്കുമോ? ഈ വിഷയത്തില്‍ ഇന്നലെ സുപ്രീംകോടതി വിധി പ്രഖ്യാപിച്ചപ്പോള്‍ അതിനെ കുറിച്ചുള്ള അഭിപ്രായം അറിയാന്‍ അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ എത്തിയ ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ടര്‍ക്ക് നേരെ കയ്യേറ്റ ശ്രമം. ഇല്‍മ ഹസ്സന് എന്ന മുസ്ലിം റിപ്പോര്‍ട്ടര്‍ക്കാണ് അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ നിന്നും ദുരനുഭവം നേരിടേണ്ടി വന്നത്.മുത്തലാഖിനെതിരെ സുപ്രീം കോടതി നടത്തിയ വിധി പ്രസ്താവനയെ കുറിച്ച് കാമ്പസിലെ വനിതകളോട് ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു ഇല്‍മ. ഒരു പെണ്‍കുട്ടി തന്റെ അഭിപ്രായം പറഞ്ഞ് കൊണ്ടിരിക്കുന്നതിനിടയിലാണ് രണ്ട് മൂന്ന് വിദ്യാര്‍ത്ഥികള്‍ എത്തി ഇല്‍മയെ തടയുന്നത്. ചിത്രീകരണം നിര്‍ത്തി വയ്ക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കൂട്ടാക്കാതെ സംസാരിച്ച് കൊണ്ടിരുന്ന ഇല്‍മയ്ക്ക് നേരെ അസഭ്യ വര്‍ഷം ചൊരിയുകയും ഭീഷണിപ്പെടുത്തുകയും മോശം വാക്കുകള്‍ പറയുകയുമായിരുന്നു കാമ്പസിലെ തന്നെ പുരുഷന്മാര്. ഇവര്‍ വിദ്യാര്‍ത്ഥികളോ സ്റ്റാഫോ എന്ന് വ്യക്തമല്ല.ആദ്യം രണ്ട്…
Read More