ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കേണ്ടത് പുരുഷന്റെ ഉത്തരവാദിത്വമാണെന്ന് കര്‍ണാടക ഹൈക്കോടതി. ജോലി ഇല്ലെങ്കില്‍ ജോലി കണ്ടെത്തി ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്കേണ്ടതുണ്ടെന്നു ജസ്റ്റിസ് എം നാഗപ്രസന്ന പറഞ്ഞു. ഭാര്യയ്ക്കും മക്കള്‍ക്കുമായി മാസം പതിനായിരം രൂപ വീതം ജീവനാംശം നല്‍കാനുള്ള കുടുംബ കോടതി ഉത്തരവിനെതിരേ നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം. ഭാര്യയ്ക്ക് ആറായിരം രൂപയും മക്കള്‍ക്കായി നാലായിരം രൂപയും വീതം പ്രതിമാസം നല്‍കണമെന്നായിരുന്നു മൈസൂരു കുടുംബ കോടതി ഉത്തരവിട്ടത്. നിരവധി അസുഖങ്ങള്‍ അലട്ടുന്ന തനിക്കു സ്ഥിര വരുമാനമുള്ള ജോലിയില്ലെന്ന് ഭര്‍ത്താവ് ഹര്‍ജിയില്‍ പറഞ്ഞു. എങ്ങനെ പോയാലും പതിനയ്യായിരം രൂപയിലധികം മാസം കിട്ടാറില്ല. അതുകൊണ്ടുതന്നെ പതിനായിരം രൂപ ജീവനാംശം നല്‍കാനാവില്ലെന്നും ഹര്‍ജിയില്‍ അറിയിച്ചു. ഈ വാദങ്ങള്‍ തള്ളിയ ഹൈക്കോടതി വാദങ്ങള്‍ തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി. കരള്‍രോഗിയെന്നു പറയുന്നുണ്ടെങ്കിലും അതിനു മെഡിക്കല്‍ രേഖകളില്ല. ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കേണ്ടത്…
Read MoreTag: alimony
ഇനി ഭാര്യയില്‍ നിന്ന് ഭര്‍ത്താവിനും ജീവനാംശത്തിന് അര്‍ഹത ! ചരിത്രം തിരുത്തിക്കുറിക്കുന്ന വിധിയുമായി ബോംബെ ഹൈക്കോടതി
ചരിത്രം തിരുത്തിക്കുറിക്കുന്ന വിധിയുമായി ബോംബെ ഹൈക്കോടതി. വിവാഹ മോചനത്തിനു ശേഷം ഭര്‍ത്താവിന് ഭാര്യയില്‍ നിന്നും ജീവനാംശം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. വരുമാന മാര്‍ഗമില്ലെന്നു പരാതിപ്പെട്ട മുന്‍ ഭര്‍ത്താവിന് ജീവനാംശം നല്‍കണമെന്ന കീഴ്ക്കോടതി ഉത്തരവ് ബോംബെ ഹൈക്കോടതി ശരിവച്ചു. സ്കൂള്‍ അധ്യാപികയാണ് കീഴ്ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഹിന്ദു വിവാഹ നിയമപ്രകാരം ഭാര്യയോ ഭര്‍ത്താവോ എന്ന വിവേചനമില്ലാതെ ദാരിദ്ര്യമുള്ള ജീവിത പങ്കാളിക്ക് ജീവനാംശം ആവശ്യപ്പെടാമെന്നാണ് ജസ്റ്റിസ് ഭാരതി ഡാംഗ്ര ചൂണ്ടിക്കാണിച്ചത്. 2015 ലാണ് ഇവര്‍ വിവാഹമോചിതരായത്. 1992ലായിരുന്നു വിവാഹം. ഭാര്യയുടെ അപേക്ഷ പ്രകാരമായിരുന്നു വിവാഹമോചനം. ഭാര്യയില്‍ നിന്നു പ്രതിമാസം 15,000 രൂപ ജീവനാംശം ആവശ്യപ്പെട്ടാണ് ഭര്‍ത്താവ് കീഴ്ക്കോടതിയില്‍ ഹര്‍ജി നല്കി. ഹര്‍ജി തീര്‍പ്പാകും വരെ പ്രതിമാസം 3,000 രൂപ ഭര്‍ത്താവിനു നല്കാന് കീഴ്ക്കോടതി ഉത്തരവിട്ടു. ഇതിനെതിരേ ഹൈക്കോടതിയിലെത്തിയ അധ്യാപിക, ഭര്‍ത്താവിന് ഇതര വരുമാനമാര്‍ഗങ്ങളുണ്ടെന്നു വാദിച്ചു. എന്നാല്‍, വിവാഹമോചനം…
Read More